ETV Bharat / sports

MCC | 'ഏകദിന പരമ്പരകള്‍ കുറയ്ക്കണം': ക്രിക്കറ്റ് വളരാന്‍ വേറെ മാർഗമില്ല, നിര്‍ദേശവുമായി എംസിസി - എംസിസി ലോക ക്രിക്കറ്റ് കമ്മിറ്റി യോഗം

ലോര്‍ഡ്‌സില്‍ ചേര്‍ന്ന മാരില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ് ലോക ക്രിക്കറ്റ് കമ്മിറ്റി യോഗത്തിലാണ് ഇത്തരം നിര്‍ദേശങ്ങള്‍ ഉയര്‍ന്നത്.

MCC  Marylebone Cricket Club  ODI Cricket  MCC suggests limiting bilateral ODI cricket  ICC  Test Cricket  എംസിസി  മാരില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്  എംസിസി ലോക ക്രിക്കറ്റ് കമ്മിറ്റി യോഗം  ഏകദിന ക്രിക്കറ്റ്
MCC
author img

By

Published : Jul 13, 2023, 12:33 PM IST

ലണ്ടന്‍: ആഗോളതലത്തില്‍ ക്രിക്കറ്റിന് (Cricket) കൂടുതല്‍ പ്രചാരം നല്‍കാന്‍ ദ്വിരാഷ്‌ട്ര ഏകദിന പരമ്പരകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന നിര്‍ദേശവുമായയി മാരില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ് (Marylebone Cricket Club - MCC). 2027 ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ശേഷം ഏകദിന പരമ്പരകളുടെ എണ്ണം കുറയ്‌ക്കണമെന്നാണ് നിര്‍ദേശം. ഫ്രാഞ്ചൈസി ടി20 ലീഗുകള്‍ കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിക്കുന്ന പശ്ചാത്തലത്തില്‍ ക്രിക്കറ്റിന്‍റെ വളര്‍ച്ചയ്‌ക്കായി ചില ത്യാഗങ്ങള്‍ ചെയ്യേണ്ടി വരുമെന്ന അഭിപ്രായവും എംസിസിയുടെ (MCC) ലോക ക്രിക്കറ്റ് കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നു.

  • The MCC World Cricket committee has proposed strategic funds for Test cricket and the women’s game to drive transformative change for the global game.

    More information ⤵️#CricketTwitter

    — Marylebone Cricket Club (@MCCOfficial) July 11, 2023 " class="align-text-top noRightClick twitterSection" data=" ">

ലോര്‍ഡ്‌സിലായിരുന്നു (Lord's) എംസിസി ലോക ക്രിക്കറ്റ് കമ്മിറ്റി യോഗം നടന്നത്. ഏകദിന ക്രിക്കറ്റ് ലോകകപ്പിന് പുറത്ത് ഏകദിന ക്രിക്കറ്റ് വഹിക്കുന്ന പങ്കിനെ ചോദ്യം ചെയ്‌ത സമിതി 2027 ലോകകപ്പിന് ശേഷം ഇത്തരം മത്സരങ്ങളുടെ എണ്ണം കുറച്ചുകൊണ്ടുവരണമെന്ന നിര്‍ദേശമാണ് മുന്നോട്ടുവച്ചത്. സൗരവ് ഗാംഗുലി, ജുലന്‍ ഗോസ്വാമി, ഗ്രെയിം സ്‌മിത്ത്, ജസ്റ്റിൻ ലാംഗർ, ഹെതർ നൈറ്റ്, ക്ലെയർ കോണർ ഒയിന്‍ മോര്‍ഗന്‍, കുമാര്‍ സംഗക്കാര എന്നിവരടങ്ങുന്ന സമിതിയാണ് ഇത്തരം നിര്‍ദേശങ്ങള്‍ ഐസിസിക്ക് സമര്‍പ്പിച്ചത്.

Also Read : Ashes 2023 | നിയമം അറിയില്ലെങ്കില്‍ അതു പഠിക്കണം; സ്റ്റാര്‍ക്കിന്‍റെ ക്യാച്ച് നോട്ടൗട്ട് തന്നെയെന്ന് എംസിസി

ഏകദിന ക്രിക്കറ്റിന്‍റെ എണ്ണം പരിമിതപ്പെടുത്തുന്നതിലൂടെ ആഗോളതത്തില്‍ ക്രിക്കറ്റിന് കൂടുതല്‍ ഗുണം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ലോകകപ്പിന് മുന്‍പുള്ള ഒരു വര്‍ഷം മത്സരങ്ങള്‍ സംഘടിപ്പിക്കാം. ഇതിലൂടെ, മറ്റ് മത്സരങ്ങള്‍ക്കായി (ഫ്രാഞ്ചൈസി, ടി20) കൂടുതല്‍ ദിവസം കണ്ടെത്താന്‍ കഴിയുമെന്നുമാണ് സമിതിയുടെ പ്രതീക്ഷ.

ടെസ്റ്റ് ക്രിക്കറ്റിനും വനിത ക്രിക്കറ്റിനും കൂടുതല്‍ ധനസഹായം: ടെസ്റ്റ് ക്രിക്കറ്റിന്‍റെ നിലനില്‍പ്പിനെ കുറിച്ചും സമിതി ആശങ്ക പ്രകടിപ്പിച്ചു. നിലവില്‍ ഇന്ത്യ (India), ഇംഗ്ലണ്ട് (England), ഓസ്‌ട്രേലിയ (Australia) എന്നീ രാജ്യങ്ങളിലാണ് ടെസ്റ്റ് ക്രിക്കറ്റിന് (Test Cricket) കൂടുതല്‍ ജനപങ്കാളിത്തമുണ്ടാകാറുള്ളത്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് മറ്റ് അംഗങ്ങള്‍ക്ക് ഐസിസി (ICC) വേണ്ടത്ര ധനസഹായം നല്‍കണമെന്നുമാണ് എംഎസിസിയുടെ നിര്‍ദേശം.

'പല രാജ്യങ്ങള്‍ക്കും ടെസ്റ്റ് ക്രിക്കറ്റിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള ചെലവ് താങ്ങാന്‍ കഴിയുന്നതല്ല. ടെസ്റ്റ് മത്സരം സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ള രാജ്യങ്ങളെ ഐസിസി കണ്ടെത്തണം. അവരെ സഹായിക്കാനായി ഒരു ഒരു പ്രത്യേക ടെസ്റ്റ് ഫണ്ടും ഐസിസി സ്ഥാപിക്കേണ്ടതുണ്ട്' - എംഎസിസി പ്രസ്‌താവനയില്‍ പറഞ്ഞു.

ഇന്ത്യയില്‍ ഉള്‍പ്പടെ മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ ജനസ്വീകാര്യത നിലവില്‍ വനിത ക്രിക്കറ്റിനും ലഭിക്കാറുണ്ട്. ഇത്, ആഗോളതലത്തില്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ വേണ്ട നിര്‍ദേശങ്ങളും സമിതി മുന്നോട്ടുവച്ചു. 'മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ വനിത ക്രിക്കറ്റിനും ഐസിസി കൂടുതല്‍ ശ്രദ്ധ നല്‍കണം.

Also Read : IND vs WI | 'ടീമില്‍ തിരിച്ചെത്തി അശ്വിൻ കാണിച്ചത് മാസ്', കൂടെപ്പോന്നത് ഒരുപിടി റെക്കോഡുകളും

ഇതിനായി ഐസിസിയുടെ മുഴുവന്‍ അംഗങ്ങള്‍ക്കൊപ്പം അസോസിയേറ്റ് രാജ്യങ്ങള്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ സ്‌ട്രാറ്റജിക് ഫണ്ട് സൃഷ്‌ടിക്കുക. ഐസിസിയില്‍ അംഗത്വം നേടുന്നതിനായി ഓരോ രാജ്യവും പുരുഷ ടീമിനൊപ്പം ഒരു വനിത ടീമിനെയും കളത്തിലിറക്കാന്‍ തയ്യാറാകണം' എന്നും എംഎസിസി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.