ന്യൂഡല്‍ഹി : കൊവിഡ് സാഹചര്യത്തില്‍ ടി20 ലോകകപ്പ് ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് മാറ്റേണ്ടിവന്നേക്കാമെന്ന് ബോർഡ് ഓഫ് കൺട്രോൾ ഫോര്‍ ക്രിക്കറ്റ് ഇന്ത്യ (ബിസിസിഐ) സെക്രട്ടറി ജയ് ഷാ. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കളിക്കാരുടെ ആരോഗ്യവും സുരക്ഷയും പരമപ്രധാനമാണ്, ഇത് കണക്കിലെടുത്താകും ടൂര്‍ണമെന്‍റ് നടത്തിപ്പില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് ടി20 ലോകകപ്പ് നടക്കുക. അതേസമയം ബാക്കിയുള്ള ഐപിഎല്‍ മത്സരങ്ങളും യുഎഇയിലാണ് പൂര്‍ത്തിയാക്കുക.
also read: ഒളിമ്പിക്സിലേക്ക് നീന്തിക്കയറി സജന്‍ ; അഭിമാന നേട്ടവുമായി മലയാളി താരം
സെപ്റ്റംബര്‍ 19ന് മത്സരങ്ങള്‍ തുടങ്ങി ഒക്ടോബര്‍ അഞ്ചിന് ഫൈനല്‍ മത്സരം നടക്കുന്ന രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. നിലവില്‍ ഇംഗ്ലണ്ട് പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീം മത്സരങ്ങള്‍ പൂര്‍ത്തിയായതിന് പിന്നാലെ യുഎയിലെത്തും.