ETV Bharat / sports

പരിക്കേറ്റ മാര്‍ക് വുഡ് പുറത്ത് ; ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടി

വുഡിന്‍റെ വലത് തോളിന് പരിക്കേറ്റത് ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റിന്‍റെ നാലാം ദിനം ഫീല്‍ഡ് ചെയ്യുന്നതിനിടെ

Mark Wood  മാര്‍ക് വുഡ്  eng vs ind  ഇന്ത്യ-ഇംഗ്ലണ്ട്  ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര  ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്
പരിക്കേറ്റ മാര്‍ക് വുഡ് പുറത്ത്; ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടി
author img

By

Published : Aug 23, 2021, 5:37 PM IST

ലണ്ടന്‍ : ഇന്ത്യയ്‌ക്കെതിരെ മൂന്നാം ടെസ്റ്റിനൊരുങ്ങുന്ന ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടി. പേസര്‍ മാര്‍ക് വുഡ് പരിക്കേറ്റ് പുറത്തായതാണ് ടീമിനെ വീണ്ടും പ്രതിരോധത്തിലാക്കിയത്.

ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റിന്‍റെ നാലാം ദിനം ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് വുഡിന്‍റെ വലത് തോളിന് പരിക്കേറ്റത്.

സ്ക്വാഡില്‍ നിന്ന് പുറത്തായെങ്കിലും താരം ടീമിനൊപ്പം തുടരുമെന്നാണ് വിവരം. ജയിംസ് ആന്‍ഡേഴ്‌സണ്‍, ഒല്ലി റോബിന്‍സണ്‍, സാം കറന്‍ എന്നിവരാണ് ടീമിലുള്ള മറ്റ് പേസര്‍മാര്‍. വുഡിന് പകരം സാക്വിബ് മഹ്‌മൂദിന് അരങ്ങേറ്റത്തിന് അവസരം ലഭിച്ചേക്കും.

also read: താരങ്ങളും കാണികളും ഏറ്റുമുട്ടി, നൈസ്- മാർസെലെ മത്സരത്തില്‍ അന്വേഷണം

ബുധനാഴ്ചയാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ജയിച്ചിരുന്നു.

മികച്ച പ്രകടനം നടത്തിയ പേസര്‍മാരുടെ മികവിലാണ് ഇന്ത്യ 151 റൺസിന്‍റെ ജയം നേടിയത്. അതേസമയം ഇംഗ്ലണ്ട് ടീമില്‍ നിന്നും പരിക്കേറ്റ് പുറത്താവുന്ന ആറാമത്തെ താരമാണ് വുഡ്‌.

ജോഫ്ര ആര്‍ച്ചര്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ഒല്ലി സ്‌റ്റോണ്‍, ക്രിസ് വോക്‌സ്, ബെന്‍ സ്‌റ്റോക്‌സ് എന്നീ താരങ്ങളാണ് പരിക്കടക്കമുള്ള കാരണങ്ങളാല്‍ ടീമില്‍ നിന്നും പുറത്തായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.