ETV Bharat / sports

കാര്യങ്ങള്‍ ഒട്ടും എളുപ്പമാവില്ല...എന്നാലും; ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി വിജയികളെ പ്രവചിച്ച് ജയവര്‍ധനെ - ശുഭ്‌മാന്‍ ഗില്‍

ശുഭ്‌മാന്‍ ഗില്ലിന്‍റെ ഫോം ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ തുടരാന്‍ കഴിഞ്ഞാല്‍ ഇന്ത്യയ്‌ക്ക് ഗുണം ചെയ്യുമെന്ന് ലങ്കന്‍ ഇതിഹാസം മഹേല ജയവര്‍ധനെ.

Mahela Jayawardena  Jayawardena Prediction For Ind vs Aus Test Series  India vs Australia  Border Gavaskar Trophy  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി  മഹേള ജയവര്‍ധനെ  ഇന്ത്യ vs ഓസ്‌ട്രേലിയ  ഓസ്‌ട്രേലിയ  ശുഭ്‌മാന്‍ ഗില്‍  Shubman Gill
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി വിജയികളെ പ്രവചിച്ച് ജയവര്‍ധനെ
author img

By

Published : Feb 6, 2023, 3:39 PM IST

ദുബായ്‌: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയുടെ ആവേശം ക്രിക്കറ്റ് ലോകത്ത് കൊടുമ്പിരികൊള്ളുകയാണ്. 2004ന് ശേഷം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ ഓസ്‌ട്രേലിയയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇടം തേടി ഇന്ത്യയും ഇറങ്ങുമ്പോള്‍ വീറുവാശിയും കൊടിമുടി കയറുമെന്നുറപ്പ്. വ്യാഴാഴ്‌ച (ഫെബ്രുവരി 9) നാഗ്‌പൂരിലാണ് നാല് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് നടക്കുന്നത്.

ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമായി ഓസ്‌ട്രേലിയയും രണ്ടാം സ്ഥാനക്കാരായ ഇന്ത്യയും നേര്‍ക്കുനേരെത്തുമ്പോള്‍ വിജയം ആര്‍ക്കൊപ്പമാകുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഈ ആവേശപ്പോരപ്പോരിന്‍റെ ഫലം പ്രവചിച്ചിരിക്കുകയാണ് ലങ്കന്‍ ഇതിഹാസം മഹേല ജയവര്‍ധനെ. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ നിലവിലെ ജേതാക്കളായ ഇന്ത്യയെ തോല്‍പ്പിച്ച് ഓസീസ് പരമ്പര നേടുമെന്നാണ് ജയവര്‍ധനെ അഭിപ്രായപ്പെട്ടിരിക്കുന്നത്.

"ഇതു കടുത്ത പോരാട്ടമാകുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. ഇന്ത്യന്‍ സാഹചര്യത്തെ ഓസീസ് ബാറ്റര്‍മാര്‍ എങ്ങനെ അതിജീവിക്കും, ഓസ്‌ട്രേലിയയുടെ മികച്ച ബോളിങ് നിരയെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ എങ്ങനെ നേരിടും. എങ്ങനെയാവും ഇരു ടീമുകളും ആരംഭിക്കുക, എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കുന്നതാണ് പരമ്പരയുടെ അന്തിമ ഫലം.

പ്രവചനം എളുപ്പമല്ല, എന്നാലും ഓസീസ് 2-1ന് പരമ്പര നേടും എന്നാണ് തോന്നുന്നത്. ഒരു ശ്രീലങ്കൻ എന്ന നിലയിൽ, ഓസ്‌ട്രേലിയക്ക് എത് സാഹചര്യവും നേരിടാന്‍ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. പക്ഷേ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല" ജയവര്‍ധനെ ഐസിസി റിവ്യൂവില്‍ വ്യക്തമാക്കി.

യുവതാരം ശുഭ്‌മാന്‍ ഗില്ലിന്‍റെ ഫോം ഓസ്‌ട്രേലിയയ്‌ക്കെതിരെയും ആവര്‍ത്തിക്കാനായാല്‍ ഇന്ത്യയയ്‌ക്ക് ഗുണം ചെയ്യുമെന്നും ജയവര്‍ധനെ കൂട്ടിച്ചേര്‍ത്തു. ഗില്‍ മികച്ച താരമാണെന്നും സാങ്കേതികമായി ഏറെ മികവ് പുലര്‍ത്താന്‍ താരത്തിന് കഴിയുന്നുണ്ടെന്നും മുന്‍ ലങ്കന്‍ താരം വ്യക്തമാക്കി. നാഗ്‌പൂരിലെ മത്സരത്തിന് ശേഷം ഡൽഹി (ഫെബ്രുവരി 17-21), ധർമശാല (മാര്‍ച്ച് 1-5), അഹമ്മദാബാദ് (മാര്‍ച്ച് 9-13) എന്നിവിടങ്ങളിലാണ് മറ്റ് മത്സരങ്ങള്‍ നടക്കുക.

ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേ‌വ് ഉനദ്‌ഘട്ട്, സൂര്യകുമാര്‍ യാദവ്.

ഓസ്ട്രേലിയന്‍ ടെസ്റ്റ് സ്‌ക്വാഡ്: പാറ്റ് കമ്മിന്‍സ് (നായകന്‍), ട്രാവിസ് ഹെഡ്, ഉസ്‌മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്‌ന്‍, നഥാന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മുര്‍ഫി, മാത്യൂ റെന്‍ഷോ, സ്റ്റീവ്‌ സ്‌മിത്ത് (വൈസ് ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വപ്‌സണ്‍, ഡേവിഡ് വാര്‍ണര്‍. ആഷ്‌ടണ്‍ ആഗര്‍, സ്കോട്ട് ബോളണ്ട്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ജോഷ് ഹേസല്‍വുഡ്,

ALSO READ: 36 റണ്‍സിന് ഓള്‍ ഔട്ട്‌,.. ഇന്ത്യയെ കളിയാക്കി ഓസ്‌ട്രേലിയ; ഒറ്റ ചോദ്യത്തില്‍ കിളി പാറിച്ച് ആകാശ് ചോപ്ര

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.