ഐപിഎല്ലിന്‍റെ 15-ാം സീസണിൽ പുതുതായി ചേർക്കപ്പെട്ട ടീമുകളിലൊന്നായ ലഖ്‌നൗ തങ്ങളുടെ ടീമിന് പേരിട്ടു. 'ലഖ്‌നൗ സൂപ്പർ ജയന്‍റ്സ്' എന്നാണ് ടീമിന്‍റെ പേര്. ടീമിന് പേര് കണ്ടുപിടിക്കുന്നതിനായി ഓണ്‍ലൈനായി ജനങ്ങളിൽ നിന്ന് ആർ.പി.ജി ഗ്രൂപ്പ് അഭിപ്രായങ്ങൾ തേടിയിരുന്നു. ഇതിൽ നിന്നാണ് ടീം പേര് കണ്ടുപിടിച്ചത്.
-
And here it is,
— Lucknow Super Giants (@LucknowIPL) January 24, 2022 " class="align-text-top noRightClick twitterSection" data="
Our identity,
Our name.... 🤩🙌#NaamBanaoNaamKamao #LucknowSuperGiants @BCCI @IPL @GautamGambhir @klrahul11 pic.twitter.com/OVQaw39l3A
">And here it is,
— Lucknow Super Giants (@LucknowIPL) January 24, 2022
Our identity,
Our name.... 🤩🙌#NaamBanaoNaamKamao #LucknowSuperGiants @BCCI @IPL @GautamGambhir @klrahul11 pic.twitter.com/OVQaw39l3AAnd here it is,
— Lucknow Super Giants (@LucknowIPL) January 24, 2022
Our identity,
Our name.... 🤩🙌#NaamBanaoNaamKamao #LucknowSuperGiants @BCCI @IPL @GautamGambhir @klrahul11 pic.twitter.com/OVQaw39l3A
ഇന്ത്യൻ സൂപ്പർ താരം കെഎൽ രാഹുൽ നായകനായി എത്തുന്ന ടീമിനെ 7090 കോടി രൂപക്കാണ് ആർപി.ജി ഗ്രൂപ്പ് സ്വന്തമാക്കിയത്. രാഹുലിനെ 17 കോടി രൂപക്കാണ് ടീമിലേക്ക് എത്തിച്ചത്. രാഹുലിനെക്കൂടാതെ ഓസീസ് ഓൾറൗണ്ടർ മാർക്ക് സ്റ്റോയിൻസിനേയും, ഇന്ത്യൻ സ്‌പിന്നർ രവി ബിഷ്‌ണോയിയേയും ലഖ്‌നൗ സ്വന്തമാക്കിയിട്ടുണ്ട്.
ALSO READ: ISL: ഈസ്റ്റ് ബംഗാളിനെതിരെ തകർപ്പൻ ജയം; ഒന്നാം സ്ഥാനം തിരികെപ്പിടിച്ച് ഹൈദരാബാദ്
മുന്‍ സിംബാബ്‌വെ നായകന്‍ ആന്‍ഡി ഫ്‌ളവറാണ് ലഖ്‌നൗ ടീമിന്റെ മുഖ്യ പരിശീലകന്‍. പഞ്ചാബ് കിങ്‌സിന്‍റെ സഹ പരിശീലകനായി പ്രവര്‍ത്തിച്ചിരുന്ന താരം ഇത്തവണ മുഖ്യ പരിശീലകനായാണ് ലഖ്‌നൗ ടീമിനൊപ്പം ഇറങ്ങുന്നത്. ഇന്ത്യൻ മുൻ സൂപ്പർ താരം ഗൗതം ഗംഭീറാണ് ലഖ്‌നൗ ടീമിന്‍റെ ഉപദേഷ്ടാവ്.