ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ കഴിവും ശാന്തതയും തന്നെ വളരെയധികം കൗതുകപ്പെടുത്തിയതായി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്‌ലർ. 2011ലെ ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരെ വിജയറണ്‍സ് കുറിച്ച സിക്‌സാണ് തന്‍റെ ഇഷ്ട ഷോട്ടുകളിലൊന്നെന്നും ബട്‌ലർ പറഞ്ഞു.
'ലോകകപ്പ് ഫെെനലില്‍ സിക്സറടിച്ച് അദ്ദേഹം വിജയ റണ്‍സ് കുറിച്ചതിന് പിന്നാലെ ബാറ്റ് ചുഴറ്റിയത് എന്‍റെ ഇഷ്ട ഷോട്ടുകളില്‍ ഒന്നാണ്. അത് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നിമിഷമായിരിക്കാം, അത്തരം ആത്മ സംതൃപ്തിയോടെ അദ്ദേഹം അത് പൂര്‍ത്തിയാക്കുന്നു. ധോണി കളിക്കുന്നത് കാണാന്‍ എനിക്ക് വളരെയധികം' ഇഷ്ടമാണ് ബട്‌ലർ പറഞ്ഞു.
ALSO READ: ഫുട്‌ബോളില്‍ ഇനി എംബാപ്പെയുടെയും ഹാളണ്ടിന്‍റെയും കാലം: റോണോ
എന്താണ് താന്‍ ചിന്തിക്കുന്നത് എന്നതിനെക്കുറിച്ച് ധോണി ഒരിക്കല്‍ പോലും മറ്റുള്ളവര്‍ക്ക് പിടികൊടുക്കാറില്ല. അദ്ദേഹത്തിന്‍റെ വിക്കറ്റിന് പിന്നിലെ അസാധാരണ പ്രകടനം, പ്രത്യേകിച്ച് വേഗത്തിലുള്ള സ്റ്റമ്പിങ്ങുകൾ വലിയ തരത്തില്‍ ആകർഷിച്ചിട്ടുണ്ടെന്നും ബട്‌ലർ പറഞ്ഞു. എല്ലാ തലത്തിലും ധോണി ഒരു മികച്ച ക്രിക്കറ്ററാണെന്നും ബട്‌ലർ കൂട്ടിച്ചേര്‍ത്തു.