ഒമാൻ: ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ മഹാരാജാസിന് തകർപ്പൻ ജയം. ഏഷ്യ ലയണ്‍സിനെ ആറ് വിക്കറ്റിനാണ് മഹാരാജാസ് തോൽപ്പിച്ചത്. ഏഷ്യ ലയണ്‍സിന്‍റെ 176 എന്ന കൂറ്റൻ വിജയലക്ഷ്യം അഞ്ച് പന്തുകൾ ശേഷിക്കെ ഇന്ത്യ മഹാരാജാസ് മറികടക്കുകയായിരുന്നു. യൂസഫ് പത്താന്‍റെ( 40പന്തിൽ 80) വെടിക്കെട്ട് ബാറ്റിങ്ങാണ് ടീമിന് അനായാസ ജയം സമ്മാനിച്ചത്.
-
The first battle of the legends turned out to be a great spectacle. The lions and the maharajas fought fiercely but victory chose the palace instead of the jungle.
— Legends League Cricket (@llct20) January 20, 2022 " class="align-text-top noRightClick twitterSection" data="
The battle is over but the war goes on.#GameofGOATS #Howzat #LegendsLeagueCricket #LLCT20 #T20Cricket #Cricket22 pic.twitter.com/9fOYssvNl6
">The first battle of the legends turned out to be a great spectacle. The lions and the maharajas fought fiercely but victory chose the palace instead of the jungle.
— Legends League Cricket (@llct20) January 20, 2022
The battle is over but the war goes on.#GameofGOATS #Howzat #LegendsLeagueCricket #LLCT20 #T20Cricket #Cricket22 pic.twitter.com/9fOYssvNl6The first battle of the legends turned out to be a great spectacle. The lions and the maharajas fought fiercely but victory chose the palace instead of the jungle.
— Legends League Cricket (@llct20) January 20, 2022
The battle is over but the war goes on.#GameofGOATS #Howzat #LegendsLeagueCricket #LLCT20 #T20Cricket #Cricket22 pic.twitter.com/9fOYssvNl6
176 റണ്‍സ് പിന്തുടർന്നിറങ്ങിയ ഇന്ത്യ മഹാരാജയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 17 റണ്‍സെടുക്കുന്നതിനിടെ ഓപ്പണർ സ്റ്റുവർട്ട് ബിന്നിയെ(10) നഷ്‌ടമായി. തൊട്ട് പിന്നാലെ ബദ്രിനാഥും(0) കൂടാരം കയറി. ആറാം ഓവറിൽ നമാൻ ഓജ(20) ബൗൾഡ് ആയതോടെ മഹാരാജാസ് തകർച്ച മുന്നിൽ കണ്ടു.
-
80 runs in 40 balls.
— Legends League Cricket (@llct20) January 20, 2022 " class="align-text-top noRightClick twitterSection" data="
Making every hit count.
A strike rate of 200!
It took one man and the lions were outnumbered!
Ladies and gentlemen, raise a toast for the Howzat Legend of the Match- Yusuf Pathan.@iamyusufpathan#GameofGOATS #Howzat #LegendsLeagueCricket #LLCT20 pic.twitter.com/4xVZbWfFQN
">80 runs in 40 balls.
— Legends League Cricket (@llct20) January 20, 2022
Making every hit count.
A strike rate of 200!
It took one man and the lions were outnumbered!
Ladies and gentlemen, raise a toast for the Howzat Legend of the Match- Yusuf Pathan.@iamyusufpathan#GameofGOATS #Howzat #LegendsLeagueCricket #LLCT20 pic.twitter.com/4xVZbWfFQN80 runs in 40 balls.
— Legends League Cricket (@llct20) January 20, 2022
Making every hit count.
A strike rate of 200!
It took one man and the lions were outnumbered!
Ladies and gentlemen, raise a toast for the Howzat Legend of the Match- Yusuf Pathan.@iamyusufpathan#GameofGOATS #Howzat #LegendsLeagueCricket #LLCT20 pic.twitter.com/4xVZbWfFQN
എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച മുഹമ്മദ് കെയ്‌ഫ്(42), യൂസഫ് പത്താൻ(80) എന്നിവർ ഇന്ത്യൻ മഹാരാജയെ ശക്തമായ നിലയിൽ എത്തിച്ചു. ഇരുവരും ചേർന്ന് 116 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. എന്നാൽ 17-ാം ഓവറിൽ യുസഫ് റണ്‍ ഔട്ട് ആയി. പിന്നാലെയെത്തിയ ഇർഫാൻ പത്താൻ(20) തകർപ്പൻ ഷേട്ടുകളിലൂടെ ടീമിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.
ALSO READ: ICC Men's T20 WC 2022; പകവീട്ടാന്‍ ഇന്ത്യ; ആദ്യ മത്സരം പാകിസ്ഥാനെതിരെ
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഏഷ്യ ലയണ്‍സ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിലാണ് 175 റണ്‍സ് നേടിയത്. 66 റണ്‍സെടുത്ത ഉപുൽ തരംഗയുടേയും, 44 റണ്‍സെടുത്ത മിസ്‌ബ ഉൾ ഹഖിന്‍റെയുടെ ബാറ്റിങ്ങ് മികവിലാണ് ഏഷ്യ ലയണ്‍സ് മികച്ച സ്കോറിലേക്ക് എത്തിയത്.
ദിൽഷൻ(5), കമ്രാൻ അക്‌മൽ(25), മുഹമ്മദ് ഹഫീസ്(16), മുഹമ്മദ് യൂസഫ്(1), മിസ്‌ബ ഉമർ ഗുൾ(4) എന്നിവർ വളരെ പെട്ടന്ന് കൂടാരം കയറി. മെഹ്‌മൂദ് 8 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യ മഹാരാജാസിനായി മൻപ്രീത് ഗോണി മൂന്നും ഇർഫാൻ പത്താൻ രണ്ടും വിക്കറ്റ് വീഴ്‌ത്തി. സ്റ്റുവർട്ട് ബിന്നി, മുനാഫ് പട്ടേൽ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.