മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ പിന്മാറി. വ്യക്തിപരമായ കാരണങ്ങളാല്‍ പരമ്പരയില്‍ നിന്നും ഒഴിവാക്കണമെന്ന ഇഷാന്‍ കിഷന്‍റെ ആവശ്യം ബിസിസിഐ അംഗീകരിക്കുകയായിരുന്നു. (Ishan Kishan withdraws from South Africa vs India Test series). ഇഷാന്‍റെ പകരക്കാരനായി കെഎല്‍ ഭരത്തിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയതായി ബിസിസിഐ അറിയിച്ചു.
(KS Bharat replaces Ishan Kishan in India squad for South Africa test). ഈ വര്‍ഷം ജൂണില്‍ നടന്ന ഓസ്ട്രേലിയക്കെതിരെയാണ് കെഎസ് ഭരത് ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടത്. ഫെബ്രുവരിയില്‍ ഓസീസിനെതിരെ തന്നെയായിരുന്നു അരങ്ങേറ്റം. എന്നാല്‍ കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. വിക്കറ്റ് കീപ്പര്‍ ബാറ്ററായി കെഎല്‍ രാഹുലുള്ളതിനാല്‍ പ്രോട്ടീസിനെതിരെ ഭരത്തിന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്.
റിഷഭ് പന്തിന്‍റെ അഭാവത്തിലായിരുന്നു ഭരത്തിനെ നേരത്തെ ബിസിസിഐ പരീക്ഷിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം അവസാനത്തിലുണ്ടായ കാര്‍ അപകടത്തില്‍ പരിക്കേറ്റ പന്ത് നിലവില്‍ തിരിച്ചുവരവിന്‍റെ പാതയിലാണ്. അടുത്ത ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി പന്ത് കളിക്കുമെന്നാണ് വിവരം.
അതേസമയം പരിക്കിന്‍റെ പിടിയിലുള്ള പേസര്‍ മുഹമ്മദ് ഷമി നേരത്തെ തന്നെ പരമ്പരയില്‍ നിന്നും പുറത്തായിരുന്നു. ഏകദിന ലോകകപ്പിനിടെ കാല്‍ക്കുഴയ്ക്ക് ഏറ്റ പരിക്കാണ് 33-കാരന് തിരിച്ചടിയായത്. സ്വന്തം മണ്ണില്‍ നടന്ന ഏകദിന ലോകകപ്പില്‍ മിന്നും പ്രകടനം നടത്തിയ ഷമി പ്രോട്ടീസിനെതിരെ ഇന്ത്യയുടെ തുറുപ്പ് ചീട്ടാവുമെന്നായിരുന്നു പ്രതീക്ഷ.
എന്നാല്‍ ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ മാത്രമേ താരത്തെ കളിക്കാന്‍ ഇറക്കൂവെന്ന് ടീം പ്രഖ്യാപന വേളയില്‍ തന്നെ സെലക്‌ടര്‍ അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടത്തിയ ഫിറ്റ്‌നസ് ടെസ്റ്റില്‍ ബിസിസിഐ മെഡിക്കല്‍ സംഘത്തിന്‍റെ അനുമതി ലഭിച്ചിട്ടില്ല.
രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ കളിക്കുന്നത്. ഡിസംബര്‍ 26-ന് സെഞ്ചൂറിയനിലാണ് ആദ്യ മത്സരം തുടങ്ങു. തുടര്‍ന്ന് ജനുവരി 3 മുതല്‍ 7 വരെ കേപ്‌ടൗണിലാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് നടക്കുക. പ്രോട്ടീസിനെതിരെ ഇതേവരെ അവരുടെ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടില്ല.
ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (സി), ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, റുതുരാജ് ഗെയ്‌ക്‌വാദ്, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, മുഹമ്മദ്. സിറാജ്, മുകേഷ് കുമാർ, ജസ്പ്രീത് ബുംറ (വിസി), പ്രസിദ്ധ് കൃഷ്ണ, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍) (India squad for South Africa test).