മൊഹാലി: കരിയറിലെ നൂറാം ടെസ്റ്റിനിറങ്ങിയ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി സെഞ്ച്വറി ഇല്ലാതെ മടങ്ങി. ശ്രീലങ്കയ്‌ക്കെതിരെ മൊഹാലിയിലാണ് കോലിയുടെ 100-ാം ടെസ്റ്റ്. ഇതിനിടെ ഒരു നാഴികക്കല്ലുകൂടി കോലി മറികടന്നു. ടെസ്റ്റില്‍ 8000 റണ്‍സ് കടന്നിരിക്കുകയാണ് താരം. ശ്രീലങ്കയ്‌ക്കെതിരെ 38 റണ്‍സുള്ളപ്പോഴാണ് കോലിയെ ഈ നേട്ടത്തിലെത്തിയത്. എന്നാല്‍ അര്‍ധ സെഞ്ചുറിക്ക് അഞ്ച് റണ്‍സ് അകലെ ലസിത് എംബുല്‍ഡെനിയയുടെ പന്തില്‍ താരം ബൗള്‍ഡായി.
-
.@imVkohli breaches another milestone on his momentous day.
— BCCI (@BCCI) March 4, 2022 " class="align-text-top noRightClick twitterSection" data="
8000 and counting runs in whites for him 👏👏#VK100 @Paytm #INDvSL pic.twitter.com/EDZz9kPZwy
">.@imVkohli breaches another milestone on his momentous day.
— BCCI (@BCCI) March 4, 2022
8000 and counting runs in whites for him 👏👏#VK100 @Paytm #INDvSL pic.twitter.com/EDZz9kPZwy.@imVkohli breaches another milestone on his momentous day.
— BCCI (@BCCI) March 4, 2022
8000 and counting runs in whites for him 👏👏#VK100 @Paytm #INDvSL pic.twitter.com/EDZz9kPZwy
70 രാജ്യാന്തര സെഞ്ചുറികള്‍ നേടിയിട്ടുള്ള കോലി രണ്ട് വർഷത്തിലേറെയായി മൂന്നക്കം കടന്നിട്ട്. 2019 നവംബർ 22ന് ബംഗ്ലാദേശിനെതിരെ ഈഡൻ ഗാർഡൻസിൽ വെച്ചാണ് കോലി തന്‍റെ അവസാന ടെസ്റ്റ് സെഞ്ച്വറി നേടിയത്.
ALSO READ:'അടുത്ത തലമുറയ്ക്ക് എന്‍റെ കരിയർ മാതൃകയാക്കാം': കോലി
നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് കോലി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് , വിരേന്ദര്‍ സെവാഗ്, സുനില്‍ ഗവാസ്‌കര്‍, വിവിഎസ് ലക്ഷമണ്‍ എന്നിവരാണ് കോലിക്ക് മുമ്പ് 8000 റൺസ് കടന്ന ഇന്ത്യന്‍ താരങ്ങള്‍.
-
King Kohli 🤝 milestones.
— Royal Challengers Bangalore (@RCBTweets) March 4, 2022 " class="align-text-top noRightClick twitterSection" data="
Congratulations to @imVkohli for hitting the 8️⃣0️⃣0️⃣0️⃣ run mark in just 1️⃣6️⃣9️⃣ innings in Test Cricket. 🤩🙌🏻#PlayBold #TeamIndia #INDvSL #VK100 pic.twitter.com/oPOcgeJEu1
">King Kohli 🤝 milestones.
— Royal Challengers Bangalore (@RCBTweets) March 4, 2022
Congratulations to @imVkohli for hitting the 8️⃣0️⃣0️⃣0️⃣ run mark in just 1️⃣6️⃣9️⃣ innings in Test Cricket. 🤩🙌🏻#PlayBold #TeamIndia #INDvSL #VK100 pic.twitter.com/oPOcgeJEu1King Kohli 🤝 milestones.
— Royal Challengers Bangalore (@RCBTweets) March 4, 2022
Congratulations to @imVkohli for hitting the 8️⃣0️⃣0️⃣0️⃣ run mark in just 1️⃣6️⃣9️⃣ innings in Test Cricket. 🤩🙌🏻#PlayBold #TeamIndia #INDvSL #VK100 pic.twitter.com/oPOcgeJEu1
100-ാം ടെസ്റ്റ് കളിക്കുമ്പോള്‍ ഇതേ നേട്ടത്തിലെത്തിയ ലോകത്തെ രണ്ടാമത്തെ താരമാണ് കോലി. മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗും 100-ാം ടെസ്റ്റിലാണ് 8000 കടന്നത്. 2006ല്‍ സിഡ്‌നിയിലായിരുന്നു പോണ്ടിംഗ് ഈ നേട്ടം സ്വന്തമാക്കിയത്.