ETV Bharat / sports

'മനോഹരമായാണ് കോലി തോല്‍വിയെ കൈകാര്യം ചെയ്തത്'; പ്രശംസയുമായി സന മിര്‍ - വിരാട് കോലി

പലര്‍ക്കും മാതൃകയാവുന്ന മുന്‍നിര താരങ്ങള്‍ ഇത്തരത്തില്‍ പെരുമാറുന്നത് കാണുമ്പോള്‍ വളരെയധികം സന്തോഷം തോന്നുന്നു.

Sana Mir  virat kohli  t20 world cup  ടി20 ലോകകപ്പ്  സന മിര്‍  വിരാട് കോലി  ഇന്ത്യ-പാക്കിസ്ഥാന്‍
'മനോഹരമായാണ് കോലി തോല്‍വിയെ കൈകാര്യം ചെയ്തത്'; പ്രശംസയുമായി സന മിര്‍
author img

By

Published : Oct 26, 2021, 12:31 PM IST

ലാഹോര്‍: ടി20 ലോകകപ്പിലെ പാകിസ്ഥാനെതിരായ തോല്‍വി ഇന്ത്യന്‍ നായകന്‍ വിരാട് കോലി കൈകാര്യം ചെയ്ത വിധത്തെ പ്രശംസിച്ച് പാക് വനിതാ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ ക്യാപ്റ്റന്‍ സന മിര്‍. മനോഹരമായാണ് കോലി തോല്‍വിയെ കൈകാര്യം ചെയ്‌തതെന്നും താരത്തിന്‍റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനെ ബഹുമാനിക്കുന്നതായും സന പറഞ്ഞു.

പലര്‍ക്കും മാതൃകയാവുന്ന മുന്‍നിര താരങ്ങള്‍ ഇത്തരത്തില്‍ പെരുമാറുന്നത് കാണുമ്പോള്‍ വളരെയധികം സന്തോഷം തോന്നുന്നു. അവര്‍ക്കുള്ളിലെ സുരക്ഷിതത്വ ബോധവും തിരിച്ചു വരാനുള്ള ആത്മവിശ്വാസവുമാണ് ഇത്തരം പെരുമാറ്റത്തിലൂടെ വ്യക്തമാക്കുന്നത്.

മികച്ച വിജയത്തോടെ ഇന്ത്യ തിരിച്ച് വന്നാലും അത്ഭുതപ്പെടാനില്ല. ടൂര്‍ണമെന്‍റില്‍ ഇന്ത്യയും പാകിസ്ഥാനും വീണ്ടും പരസ്പരം കളിക്കുന്നത് കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും സന പറഞ്ഞു. ഇന്ത്യയ്‌ക്കതിരായ പ്രകടനത്തോടെ ടൂര്‍ണമെന്‍റിലെ ഫേവറിറ്റുകളാവാന്‍ പാക്കിസ്ഥാന് കഴിഞ്ഞുവെന്നും സന കൂട്ടിച്ചേര്‍ത്തു.

also read: ബുംറയെ ഉപയോഗിക്കുന്നതില്‍ കോലിക്ക് വീഴ്‌ച്ച പറ്റി: സഹീര്‍ ഖാന്‍

മത്സരത്തിന് പിന്നാലെ പാക് താരങ്ങളെ ചേര്‍ത്തു നിര്‍ത്തിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ അഭിന്ദിച്ചിരുന്നു. കോലിയുടെ പ്രവര്‍ത്തിക്ക് നിറഞ്ഞ കയ്യടിയാണ് ക്രിക്കറ്റ് ലോകവും ആരാധകരും നല്‍കിയത്. അതേസമയം ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് പാക്കിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ വിജയം നേടുന്നത്.

സൂപ്പര്‍ 12 പോരാട്ടത്തിന്‍റെ ഭാഗമായി നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിനാണ് പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ ഏഴ്‌ വിക്കറ്റ് നഷ്ടത്തിലുയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 17.5 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.