ദുബായ്: ഐസിസി ടി20 റാങ്കിങ്ങില്‍ മുന്നേറ്റം നടത്തി ഇന്ത്യൻ താരം കെ.എൽ രാഹുൽ. കഴിഞ്ഞ ദിവസം പുറത്തുവിട്ട പട്ടികയില്‍ രാഹുൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു. 743 റേറ്റിങ് പോയിന്‍റാണ് രാഹുലിനുള്ളത്. 762 പോയിന്‍റോടെ ഇന്ത്യൻ നായകൻ വിരാട് കോലി അഞ്ചാം സ്ഥാനം നിലനിർത്തി.
-
🔺 After entering the top 10 last week, @windiescricket opener Evin Lewis moves up a spot on the @MRFWorldwide ICC Men's T20I Batting Rankings. pic.twitter.com/TugCjFugmb
— ICC (@ICC) July 7, 2021 " class="align-text-top noRightClick twitterSection" data="
">🔺 After entering the top 10 last week, @windiescricket opener Evin Lewis moves up a spot on the @MRFWorldwide ICC Men's T20I Batting Rankings. pic.twitter.com/TugCjFugmb
— ICC (@ICC) July 7, 2021🔺 After entering the top 10 last week, @windiescricket opener Evin Lewis moves up a spot on the @MRFWorldwide ICC Men's T20I Batting Rankings. pic.twitter.com/TugCjFugmb
— ICC (@ICC) July 7, 2021
ഇംഗ്ലണ്ടിന്‍റെ ഡേവിഡ് മലന്‍, ഓസീസിന്‍റെ ആരോണ്‍ ഫിഞ്ച്, പാക്കിസ്ഥാന്‍റെ ബാബര്‍ അസം എന്നിവരാണ് യഥാക്രമം ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സ്ഥാനങ്ങളില്‍. അതേസമയം ഏകദിന റാങ്കിങ്ങില്‍ ബാബർ അസമിന് കീഴിൽ രണ്ടാം സ്ഥാനത്താണ് കോലി. രോഹിത് ശര്‍മയാണ് മൂന്നാം സ്ഥാനത്തുള്ളത്. ഏകദിനത്തിലും ടി20യിലും ആദ്യ പത്തില്‍ ഉള്‍പ്പെട്ട ഒരേയോരു ഇന്ത്യൻ ബാറ്റ്സ്മാനാണ് കോലി.
also read: 'പകരം ആരെയും അയക്കില്ല'; ഗില്ലിനോട് നാട്ടിലേക്ക് മടങ്ങാന്‍ ബിസിസിഐ
ഏകദിന ബൗളര്‍മാരുടെ പട്ടികയില്‍ ജസ്പ്രീത് ബുംറ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഓസീസിന്‍റെ ട്രെന്‍റ് ബോള്‍ട്ടാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ബംഗ്ലാദേശിന്‍റെ മെഹ്ദി ഹസന്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. അതേസമയം നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇംഗ്ലണ്ടിന്‍റെ ക്രിസ് വോക്സ് മൂന്നാം സ്ഥാനത്തേക്ക് കയറി. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് താരത്തിന് മുതല്‍ക്കൂട്ടായത്.