ETV Bharat / sports

ഐസിസി ടെസ്റ്റ് റാങ്കിങ്: ആദ്യ 10ല്‍ തിരിച്ചെത്തി ബുംറ; 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി രാഹുല്‍

author img

By

Published : Jan 5, 2022, 4:47 PM IST

പ്രോട്ടീസിനെതിരായ ആദ്യ ടെസ്റ്റിലെ സെഞ്ചുറി പ്രകടനമാണ് രാഹുലിന് തുണയായത്.

ഐസിസി ടെസ്റ്റ് റാങ്കിങ്: ആദ്യ 10ല്‍ തിരിച്ചെത്തി ബുംറ; 18  സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി രാഹുല്‍
ഐസിസി ടെസ്റ്റ് റാങ്കിങ്: ആദ്യ 10ല്‍ തിരിച്ചെത്തി ബുംറ; 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി രാഹുല്‍

ദുബായ്: ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നേട്ടം. ബാറ്റര്‍മാരുടെ പട്ടികയില്‍ 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യന്‍ ഓപ്പണ്‍ കെഎല്‍ രാഹുല്‍ 31ാം സ്ഥാനത്തെത്തി.

പ്രോട്ടീസിനെതിരായ ആദ്യ ടെസ്റ്റിലെ സെഞ്ചുറി പ്രകടനമാണ് രാഹുലിന് തുണയായത്. 2017 നവംബറിൽ നേടിയ എട്ടാം സ്ഥാനമാണ് രാഹുലിന്‍റെ മികച്ച റാങ്കിങ്.

മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാള്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയ അജിങ്ക്യ രഹാനെ 25ാം സ്ഥാനത്തെത്തി.

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ജസ്‌പ്രീത് ബുംറ ആദ്യ പത്തില്‍ തിരിച്ചെത്തി. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം ഒമ്പതാം സ്ഥാനത്താണുള്ളത്. പ്രോട്ടീസിനെതിരായ ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിങ്സിലുമായി അഞ്ച് വിക്കറ്റുകളാണ് താരം നേടിയത്.

അതേസമയം രണ്ട് ഇന്നിങ്സിലുമായി എട്ട് വിക്കറ്റ് നേടിയ മുഹമ്മദ് ഷമി രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 17ാം സ്ഥാനത്തെത്തി.

also read: കിവികളെ കടിച്ചുകീറി ബംഗ്‌ളാ കടുവകൾ; വെല്ലിങ്ടണില്‍ ചരിത്ര വിജയം

പ്രോട്ടീസ് നിരയില്‍ നായകന്‍ ഡീന്‍ എല്‍ഗറും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി. ആദ്യ മത്സരത്തിലെ രണ്ടാം ഇന്നിങ്സില്‍ 77 റണ്‍സെടുത്ത താരം രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 17ാം സ്ഥാനത്തെത്തി. ടെംബ ബാവുമ 16 സ്ഥാനങ്ങൾ ഉയർന്ന് 39ാം സ്ഥാനത്തെത്തി. ആദ്യ ടെസ്റ്റില്‍ 52, 35 നോട്ടൗട്ട് എന്നിങ്ങനെയായിരുന്നു താരത്തിന്‍റെ നേട്ടം.

ബൗളര്‍മാരില്‍ കാഗിസോ റബാഡ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി. ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലുമായി ഏഴ്‌ വിക്കറ്റുകള്‍ നേടാന്‍ താരത്തിനായിരുന്നു. ലുംഗി എന്‍ഗിഡി 16 സ്ഥാനങ്ങള്‍ മെചപ്പെടുത്തി 30ാം സ്ഥാനത്തെത്തിയപ്പോള്‍ അരങ്ങേറ്റ ടെസ്റ്റിനിറങ്ങിയ മാര്‍ക്കോ ജെന്‍സണ്‍ 97ാം സ്ഥാനത്ത് ഇടം നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.