ബെംഗളൂരു : കായിക ക്ഷമതയുള്‍പ്പടെയുള്ള കാരണങ്ങളാല്‍ ക്രിക്കറ്റില്‍ പുരുഷ വനിത താരങ്ങള്‍ക്ക് വെവ്വേറെ മത്സരങ്ങളാണ് നടക്കാറുള്ളത്. എന്നാല്‍ പരിശീലനത്തിനിറങ്ങുമ്പോള്‍ ഇത്തരം വേര്‍തിരിവുകള്‍ക്ക് സ്ഥാനമില്ല. ഇപ്പോഴിതാ ഇന്ത്യയുടെ വെറ്ററന്‍ വനിത പേസര്‍ ജൂലൻ ഗോസ്വാമിയെ നെറ്റ്സിൽ നേരിടുന്ന കെഎൽ രാഹുലിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ഇരുവരും ഒന്നിച്ച് പരിശീലനത്തിനിറങ്ങിയത്. രാഹുലിനെതിരെ ജൂലന്‍റെ രണ്ട് ഡെലിവറികളടങ്ങിയതാണ് വീഡിയോ. ജൂലന്‍റെ ആദ്യത്തെ ഫുൾ ലെങ്ത് ഡെലിവറിയില്‍ കവർ ഡ്രൈവ് കളിച്ച താരം, രണ്ടാമത്തെ ഷോട്ട് ബോളില്‍ ബാക്ക് ഫൂട്ടിൽ നിന്ന് ഓഫ് സൈഡിൽ കട്ട് ചെയ്യുന്നതും വീഡിയോയില്‍ കാണാം.
-
K L Rahul is batting and Jhulan Goswami is bowling.
— Juman Sarma (@Juman_gunda) July 18, 2022 " class="align-text-top noRightClick twitterSection" data="
📍NCA, Bangalore@klrahul • @cool_rahulfan pic.twitter.com/xkuvvPZsHP
">K L Rahul is batting and Jhulan Goswami is bowling.
— Juman Sarma (@Juman_gunda) July 18, 2022
📍NCA, Bangalore@klrahul • @cool_rahulfan pic.twitter.com/xkuvvPZsHPK L Rahul is batting and Jhulan Goswami is bowling.
— Juman Sarma (@Juman_gunda) July 18, 2022
📍NCA, Bangalore@klrahul • @cool_rahulfan pic.twitter.com/xkuvvPZsHP
ജര്‍മനിയില്‍ നടന്ന വിജയകരമായ ശസ്‌ത്രക്രിയയ്‌ക്ക് ശേഷം പരിശീലനത്തിനായാണ് രാഹുല്‍ ബെംഗളൂരുവിലെത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്‌ക്ക് മുന്നോടിയായുള്ള പരിശീലനത്തിനിടെ താരത്തിന്‍റെ അരക്കെട്ടിന് പരിക്കേറ്റിരുന്നു.
ഇതോടെ ഈ പരമ്പരയും തുടര്‍ന്ന് നടന്ന ഇംഗ്ലണ്ട് പര്യടനവും താരത്തിന് നഷ്‌ടമായിരുന്നു. വെസ്‌റ്റ്‌ഇന്‍ഡീസിനെതിരായ പര്യടനത്തില്‍ താരം കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം കഴിഞ്ഞ ഏകദിന ലോകകപ്പിലാണ് ജൂലന്‍ അവസാനമായി ഇന്ത്യന്‍കുപ്പായത്തില്‍ കളിച്ചത്. നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാതിരുന്ന താരം നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടി20 ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചിരുന്നു.