ETV Bharat / sports

IPL 2022 | ഐപിഎൽ പൂരത്തിന് തുടക്കമായി; ടോസ് നേടിയ കൊൽക്കത്ത ചെന്നെെയെ ബാറ്റിങ്ങിനയച്ചു

ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ബാറ്റിങ്ങിന് വിട്ടു.

IPL 2022  IPL TOSS  KKR WON THE TOSS  IPL 2022 | ഐപിഎൽ പൂരത്തിന് തുടക്കമായി; ടോസ് നേടിയ കൊൽക്കത്ത ചെന്നെെയെ ബാറ്റിങ്ങിനയച്ചു  KKR WIN TOSS OPT TO FIELD AGAINST CSK IPL 2022  ചെന്നെെ ആദ്യം ബാറ്റ് ചെയ്യും  കെകെആർ ആദ്യം ബൗൾ ചെയ്യും.  മുംബൈ വാങ്കെഡെ സ്റ്റേഡിയത്തിലാണ് മത്സരം.  The match will be played at Mumbai's Wankhede Stadium.
IPL 2022 | ഐപിഎൽ പൂരത്തിന് തുടക്കമായി; ടോസ് നേടിയ കൊൽക്കത്ത ചെന്നെെയെ ബാറ്റിങ്ങിനയച്ചു
author img

By

Published : Mar 26, 2022, 7:27 PM IST

മുംബൈ: ഐപിഎൽ പതിനഞ്ചാം എഡിഷന് തുടക്കമായി. ആദ്യ മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ബാറ്റിങ്ങിന് വിട്ടു. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകള്‍ തന്നെ ഇത്തവണ ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയുമുണ്ട്. മുംബൈ വാങ്കെഡെ സ്റ്റേഡിയത്തിലാണ് മത്സരം.

കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളാണെങ്കിലും പുതിയ നായകന്മാര്‍ക്ക് കീഴിലാണ് കൊല്‍ക്കത്തയും ചെന്നൈയും മികച്ച തുടക്കം ലക്ഷ്യംവയ്‌ക്കുന്നത്. ക്യാപ്റ്റന്‍ സ്ഥാനൊഴിഞ്ഞ ധോണിക്ക് പകരം രവീന്ദ്ര ജഡേജ ചെന്നൈയെ നയിക്കുമ്പോള്‍ ശ്രേയസ് അയ്യര്‍ക്ക് കീഴിലാണ് കൊല്‍ക്കത്ത കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ സീസണുകളില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ചെന്നൈക്ക് ആധിപത്യമുണ്ട്.

കൊല്‍ക്കത്ത ടീം: വെങ്കിടേഷ് അയ്യർ, രഹാനെ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), റാണ, സാം ബില്ലിംഗ്‌സ്, ആന്ദ്രെ റസൽ, നരെയ്ൻ, ജാക്‌സൺ (വിക്കറ്റ് കീപ്പർ), ഉമേഷ്, മാവി, ചക്രവർത്തി

ചെന്നൈ ടീം: ഗെയ്‌ക്‌വാദ്, കോൺവെ, റോബിൻ ഉത്തപ്പ, റായിഡു, ജഡേജ (ക്യാപ്റ്റൻ), ധോണി (വിക്കറ്റ് കീപ്പർ), ദുബെ, സാന്‍റ്‌നർ, ബ്രാവോ, മിൽനെ, ദേശ്‌പാണ്ഡെ

ALSO READ: IPL 2022 | ഐപിഎൽ: റെക്കോഡുകളെ വിശദമായിട്ടറിയാം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.