ETV Bharat / sports

Kiran More on Rinku Singh Ireland vs India T20I 'അടുത്ത ധോണിയോ യുവരാജോ ആകാന്‍ കഴിയും'; റിങ്കുവിനെ പുകഴ്‌ത്തി ഇന്ത്യയുടെ മുന്‍ താരം

Kiran More about Rinku Singh batting position റിങ്കു സിങ്ങിന് ഇന്ത്യന്‍ ടി20 ടീമില്‍ അഞ്ചോ ആറോ നമ്പറില്‍ അവസരം നല്‍കണമെന്ന് മുന്‍ താരം കിരണ്‍ മോറെ.

Ireland vs India T20I  Ireland vs India  Kiran More on Rinku Singh  Jasprit bumrah  Rinku Singh  MS Dhoni  Yuvraj Singh  Rinku Singh strike rate in death overs  റിങ്കു സിങ്  യുവരാജ് സിങ്  കിരണ്‍ മോറെ  എംഎസ്‌ ധോണി
Kiran More on Rinku Singh
author img

By

Published : Aug 19, 2023, 7:18 PM IST

മുംബൈ: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ വിജയത്തുടക്കം (Ireland vs India T20I) കുറിച്ചിരുന്നു. മഴമുടക്കിയ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം രണ്ട് റണ്‍സിനായിരുന്നു സന്ദര്‍ശകര്‍ ജയിച്ച് കയറിയത്. ഏഷ്യ കപ്പും ഏകദിന ലോകകപ്പും പടിവാതില്‍ക്കലെത്തി നില്‍ക്കെ പ്രധാന താരങ്ങള്‍ക്ക് ഇന്ത്യന്‍ സെലക്‌ടര്‍മാര്‍ വിശ്രമം അനുവദിച്ചിരുന്നു. ഇതോടെ ജസ്‌പ്രീത് ബുംറയ്‌ക്ക് (Jasprit bumrah) കീഴില്‍ ഒരു യുവനിരയാണ് അയര്‍ലന്‍ഡിനെതിരെ കളിക്കുന്നത്.

ആദ്യ ടി20യില്‍ ഐപിഎല്‍ സെന്‍സേഷന്‍ റിങ്കു സിങ്‌ (Rinku Singh), പ്രസിദ്ധ് കൃഷ്‌ണ എന്നിവര്‍ ഇന്ത്യയ്‌ക്കായി അരങ്ങേറ്റം നടത്തിയിരുന്നു. ബോളുകൊണ്ട് തിളങ്ങിയ പ്രസിദ്ധ് കൃഷ്‌ണ പ്രതീക്ഷ കാത്തപ്പോള്‍ റിങ്കുവിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ റിങ്കുവിനെ പ്രശംസകള്‍ കൊണ്ട് മൂടിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം കിരണ്‍ മോറെ (Kiran More on Rinku Singh).

എംഎസ് ധോണിയെയും യുവരാജ് സിങ്ങിനെയും പോലെ മികച്ച ഫിനിഷറാകാനുള്ള കഴിവ് റിങ്കുവിനുണ്ടെന്നാണ് കിരൺ മോറെ പറയുന്നത്. റിങ്കു സിങ് ഇന്ത്യയ്‌ക്കായി ബാറ്റ് ചെയ്യുന്നത് കാണാന്‍ താന്‍ കാത്തിരിക്കുകയാണെന്നും ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പറഞ്ഞു. 'അഞ്ച് അല്ലെങ്കില്‍ ആറ് നമ്പറുകളിലാണ് അവന് ബാറ്റ് ചെയ്യാന്‍ അവസരം നല്‍കേണ്ടത് (Kiran More about Rinku Singh batting position) .

ആ പൊസിഷനില്‍ മികച്ച പ്രകടനം പുറത്തെടുത്ത് മികച്ച ഫിനിഷറെന്ന നിലയിലേക്ക് ഉയരാന്‍ അവന് കഴിയും. ഇതു നമ്മള്‍ നേരത്തെ എംസ്‌ ധോണി, യുവരാജ് സിങ് എന്നിവരില്‍ കണ്ടതാണ്. അതിന് ശേഷം അത്തരത്തില്‍ ഒരു താരത്തെ നമുക്ക് ലഭിച്ചിട്ടില്ല. അത്തരത്തിലുള്ള താരങ്ങളെ വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിരുന്നു.

എന്നാല്‍ അതു ഫലവത്തായിരുന്നില്ല. ഇപ്പോള്‍ നമുക്ക് തിലക്‌ വര്‍മയും ഉണ്ട്‌. ഈ റോളില്‍ തിളങ്ങാന്‍ കഴിയുന്ന താരമാണവന്‍. റിങ്കുവാകട്ടെ ഒരു മികച്ച ഫീല്‍ഡര്‍ കൂടിയാണ്. ആഭ്യന്തര ക്രിക്കറ്റ്‌ തൊട്ട് ഞാന്‍ അവനെ ശ്രദ്ധിക്കുന്നുണ്ട്. അവന്‍റെ പ്രകടനം ഏറെ മെച്ചപ്പെടുന്നതായാണ് എനിക്ക് തോന്നുന്നത്' -കിരണ്‍ മോറെ വ്യക്തമാക്കി.

ഐപിഎല്ലിന്‍റെ കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനായുള്ള തകര്‍പ്പന്‍ പ്രകടനത്തോടെയാണ് 25-കാരനായ റിങ്കു സിങ്ങിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയത്. സീസണില്‍ ടീമിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും റിങ്കു സിങ് മിന്നി. 13 ഇന്നിങ്‌സുകളിൽ നിന്ന് 145.45 സ്‌ട്രൈക്ക് റേറ്റില്‍ 416 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്.

മൂന്ന് അർധസെഞ്ചുറികള്‍ ഉള്‍പ്പെടെയാണ് താരത്തിന്‍റെ പ്രകടനം. കൊല്‍ക്കത്തയ്‌ക്കായി അഞ്ച്, ആറ് നമ്പറുകളിലായിരുന്നു റിങ്കു ക്രീസിലെത്തിയത്. കഴിഞ്ഞ സീസണില്‍ ഈ നമ്പറുകളില്‍ കളിച്ച് ഇത്രയും റണ്‍സ് നേടാന്‍ മറ്റൊരു താരത്തിനും സാധിച്ചിട്ടില്ല.

കൂടാതെ, ഡെത്ത് ഓവറിൽ കുറഞ്ഞത് 75 പന്തുകൾ നേരിട്ട 12 ബാറ്റർമാരുടെ മികച്ച സ്‌ട്രൈക്ക് റേറ്റെടുത്താല്‍ രണ്ടാം സ്ഥാനത്ത് റിങ്കുവുണ്ട് (Rinku Singh strike rate in death overs ipl 2023). ഡെത്ത് ഓവറുകളില്‍ 186.67 സ്‌ട്രൈക്ക് റേറ്റിലായിരുന്നു റിങ്കു കളിച്ചത്. നേരിയ വ്യത്യാസത്തില്‍ ഹെൻറിച്ച് ക്ലാസനാണ് (187.36) പട്ടികയില്‍ തലപ്പത്തുള്ളത്.

ALSO READ: Rinku Singh on debut match | 'ഇത് അമ്മയുടെ സ്വപ്‌നം, ഒരുപാട് ചോരയും വിയര്‍പ്പും ഒഴുക്കേണ്ടി വന്നു'; അരങ്ങേറ്റത്തെക്കുറിച്ച് റിങ്കു സിങ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.