ETV Bharat / sports

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിനിറങ്ങും മുമ്പ് കിവീസിന് തിരിച്ചടി; നായകന്‍ കെയ്‌ന്‍ വില്യംസണ്‍ പുറത്ത് - കെയ്‌ന്‍ വില്യംസണ് കൊവിഡ്

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ന്യൂസിലന്‍ഡ് നായകന്‍

Kane Williamson  Kane Williamson tests COVID19 positive  nz vs eng  England vs New Zealand  New Zealand captain Kane Williamson  കെയ്‌ന്‍ വില്യംസണ്‍  കെയ്‌ന്‍ വില്യംസണ് കൊവിഡ്  ഇംഗ്ലണ്ട് vs ന്യൂസിലന്‍ഡ്
ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിനിറങ്ങും മുമ്പ് കിവീസിന് തിരിച്ചടി; നായകന്‍ കെയ്‌ന്‍ വില്യംസണ്‍ പുറത്ത്
author img

By

Published : Jun 10, 2022, 2:04 PM IST

നോട്ടിങ്‌ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് ഇറങ്ങുന്ന ന്യൂസിലന്‍ഡിന് കനത്ത തിരിച്ചടി. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ ടീമില്‍ നിന്നും പുറത്തായി. ഇന്ന്(ജൂണ്‍ 10) ട്രെന്‍റ് ബ്രിഡ്‌ജിലാണ് മൂന്ന് മത്സര പരമ്പരയിലെ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.

നേരിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വില്യംസണ് കൊവിഡ് സ്ഥിരീകരിച്ചത്. താരം അഞ്ച് ദിവസത്തെ ഐസൊലേഷനില്‍ പ്രവേശിച്ചു. ടീമിലെ മറ്റ് അംഗങ്ങള്‍ക്ക് പരിശോധന ഫലം നെഗറ്റീവാണെന്ന് കോച്ച് ഗാരി സ്റ്റെഡ് അറിയിച്ചു.

ടോം ലാഥമാണ് രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡ് ടീമിനെ നയിക്കുക. ഹാമിഷ് റുതര്‍ഫോര്‍ഡാണ് വില്യംസണ് പകരക്കാരനായി ടീമിലെത്തിയത്. നേരത്തെ പരിക്കിനെ തുടര്‍ന്ന് കോളിന്‍ ഡി ഗ്രാന്‍ഹോമിനേയും കിവീസിന് നഷ്‌ടമായിരുന്നു. പകരക്കാരായി മൈക്കല്‍ ബ്രേസ്‌വെല്ലിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്.

അതേസമയം ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് കിവീസിനെ പരാജയപ്പെടുത്തിയിരുന്നു. കിവീസ് ഉയര്‍ത്തിയ 277 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 78.5 ഓവറില്‍ 279 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്. മുന്‍ നായകന്‍ ജോ റൂട്ടിന്‍റെ സെഞ്ചുറിക്കരുത്താണ് ഇംഗ്ലണ്ടിന് ആവേശ ജയമൊരുക്കിയത്.

also read: ആദ്യം കോലി, ഇപ്പോള്‍ പന്തും; ഈ മോശം റെക്കോഡുള്ള ഇന്ത്യന്‍ താരങ്ങള്‍ ഇവര്‍ മാത്രം

170 പന്തില്‍ 115 റണ്‍സെടുത്ത റൂട്ട് പുറത്താവാതെ നിന്നു. പ്രകടനത്തോടെ ഫോര്‍മാറ്റില്‍ പതിനായിരം ക്ലബില്‍ ഇടം പിടിക്കാനും റൂട്ടിന് കഴിഞ്ഞു. ടെസ്റ്റില്‍ പതിനായിരം ക്ലബ്ബില്‍ ഇടം പിടിക്കുന്ന രണ്ടാമത്തെ മാത്രം ഇംഗ്ലീഷ് താരമാവാനും 14ാമത്തെ ബാറ്ററാവാനും റൂട്ടിന് കഴിഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.