ETV Bharat / sports

IPL 2022 | സീസണിലെ ആദ്യ സെഞ്ച്വറിക്കൊപ്പം ബട്‌ലര്‍ക്ക് മറ്റൊരു റെക്കോഡ് - ജോസ് ബട്‌ലര്‍ ഐപിഎല്‍ റെക്കോഡ്

66 പന്തില്‍ 11 ഫോറും അഞ്ച് സിക്‌സും പറത്തിയാണ് ബട്‌ലര്‍ 100 തികച്ചത്

IPL 2022  Jos Buttler hits 1st hundred of IPL 2022  Ben Stokes  Jos Buttler emulates Ben Stokes  ജോസ് ബട്‌ലര്‍ റെക്കോഡ്  ജോസ് ബട്‌ലര്‍ ഐപിഎല്‍ റെക്കോഡ്  ബെന്‍ സ്‌റ്റോക്‌സ്
IPL 2022: സീസണിലെ ആദ്യ സെഞ്ചുറിക്കൊപ്പം, ബട്‌ലര്‍ക്ക് മറ്റൊരു റെക്കോഡ്
author img

By

Published : Apr 2, 2022, 9:32 PM IST

മുംബൈ : ഐപിഎല്‍ 15ാം സീസണിലെ ആദ്യ സെഞ്ച്വറി നേട്ടം ആഘോഷിച്ചത് രാജസ്ഥാന്‍റെ ഇംഗ്ലീഷ് താരം ജോസ് ബട്‌ലറാണ്. 66 പന്തില്‍ 11 ഫോറും അഞ്ച് സിക്‌സും പറത്തിയാണ് ബട്‌ലര്‍ 100 തികച്ചത്. സെഞ്ച്വറി പ്രകടനത്തോടെ മുംബൈക്കെതിരായ മത്സരത്തില്‍ രാജസ്ഥാന്‍റെ വിജയത്തില്‍ നിര്‍ണായകമാവാനും ജോസ് ബട്‌ലര്‍ക്കായി.

ലീഗില്‍ താരത്തിന്‍റെ രണ്ടാം സെഞ്ച്വറി നേട്ടം കൂടിയായിരുന്നു ഇത്. ഇതോടെ ഐപിഎല്ലില്‍ രണ്ട് സെഞ്ച്വറികള്‍ നേടുന്ന രണ്ടാമത്തെ ഇംഗ്ലീഷ് താരമെന്ന റെക്കോഡും ബട്‌ലര്‍ക്ക് സ്വന്തമായി. ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ് ഇതിനുമുന്‍പ് ഐപിഎല്ലില്‍ രണ്ട് സെഞ്ച്വറി നേടിയ ഇംഗ്ലീഷ് താരം.

also read: 'ധോണി ഫിനിഷസ് ഓഫ് ഇൻ ഹിസ് സ്റ്റൈല്‍ '; 2011 ന്‍റെ ഓര്‍മയ്‌ക്ക് ഇന്ന് 11 വയസ്

2017, 2020 സീസണിലായിരുന്നു സ്‌റ്റോക്‌സിന്‍റെ സെഞ്ച്വറി പ്രകടനങ്ങള്‍. അതേസമയം കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയായിരുന്നു ബട്‌ലറുടെ ആദ്യ സെഞ്ച്വറി. അന്ന് 124 റണ്‍സായിരുന്നു താരം അടിച്ചുകൂട്ടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.