ETV Bharat / sports

'ഡ്രൈവര്‍ക്ക് കൊടുക്കാതെ ഭക്ഷണം കഴിച്ചു' ; വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ജോണ്ടി റോഡ്‌സ് - ജോണ്ടി റോഡ്‌സ് ലഖ്‌നൗ ഫീല്‍ഡിങ് കോച്ച്

Jonty Rhodes on Controversial photo : ഡ്രൈവര്‍ക്ക് കൊടുക്കാതെ ഭക്ഷണം കഴിച്ചുവെന്ന് ആരോപിച്ച് തനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ജോണ്ടി റോഡ്‌സ്.

Jonty Rhodes on Controversial photo  Lucknow Super Giants  Jonty Rhodes fielding coach Lucknow Super Giants  Jonty Rhodes  Jonty Rhodes in controversy  Jonty Rhodes X account  ജോണ്ടി റോഡ്‌സ്  വിവാദ ഫോട്ടോയില്‍ പ്രതികരിച്ച് ജോണ്ടി റോഡ്‌സ്  ജോണ്ടി റോഡ്‌സ് ലഖ്‌നൗ ഫീല്‍ഡിങ് കോച്ച്  ജോണ്ടി റോഡ്‌സ് എക്‌സ് അക്കൗണ്ട്
Jonty Rhodes on Controversial photo Lucknow Super Giants
author img

By ETV Bharat Kerala Team

Published : Nov 24, 2023, 4:17 PM IST

ബെംഗളൂരു: ക്രിക്കറ്റിലെ ഫീല്‍ഡിങ് മികവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളില്‍ ആദ്യമെത്തുന്ന പേരുകളിലൊന്നാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ജോണ്ടി റോഡ്‌സിന്‍റേത് (Jonty Rhodes). കളിക്കളത്തിലെ ചടുലതയാര്‍ന്ന പ്രകടനങ്ങളാല്‍ പലതവണ ആരാധകരെ അമ്പരപ്പിക്കാന്‍ ജോണ്ടി റോഡ്‌സിന് കഴിഞ്ഞിരുന്നു. നിലവില്‍ ഇന്ത്യയിലുള്ള ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ഇവിടെ നിന്നുള്ള തന്‍റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കാറുണ്ട്.

ഇക്കൂട്ടത്തില്‍ ബെംഗളൂരുവിലെ ഒരു പ്രാദേശിക റെസ്റ്റോറന്‍റിൽ ഭക്ഷണം കഴിക്കുന്നതിന്‍റെ ചിത്രവും 54-കാരന്‍ പങ്കുവച്ചിരുന്നു. കാര്‍ ഡ്രൈവര്‍ നിര്‍ദേശിച്ചത് അനുസരിച്ച് രുചികരമായ മംഗളൂരു ബണ്ണും മൈസൂരു മസാല ദോശയും കഴിച്ചുവെന്ന് എഴുതിക്കൊണ്ടായിരുന്നു താരം ചിത്രം പങ്കിട്ടത്. ഭക്ഷണം കഴിക്കുന്ന ജോണ്ടി റോഡ്‌സിന് മറുപുറത്ത് മറ്റൊരാളും ഇരിക്കുന്നതായിരുന്നു ചിത്രം.

എന്നാല്‍ 54-കാരന്‍ പ്രതീക്ഷിച്ച പ്രതികരണം മാത്രമായിരുന്നില്ല പ്രസ്‌തുത ചിത്രത്തിന് ലഭിച്ചത്. തൊട്ടടുത്തിരിക്കുന്ന ഡ്രൈവര്‍ക്ക് കൊടുക്കാതെ ഭക്ഷണം കഴിച്ചുവെന്ന് ആരോപിച്ച് ജോണ്ടി റോഡ്‌സിനെ എടുത്തിട്ട് അലക്കുകയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആളുകള്‍ ചെയ്‌തത്. ഇപ്പോഴിതാ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം (Jonty Rhodes on Controversial photo).

ഫോട്ടോയില്‍ തന്‍റെ എതിരെ ഇരിക്കുന്നത് ഡ്രൈവറല്ലെന്നും അപരിചിതനായ ഒരു വ്യക്തിയാണെന്നുമാണ് ജോണ്ടി റോഡ്‌സിന്‍റെ വിശദീകരണം. "എന്നെ വിമര്‍ശിച്ചുകൊണ്ടു ലഭിച്ച കമന്‍റിന് എന്തു മറുപടി നല്‍കണമെന്നായിരുന്നു ഞാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആലോചിച്ചുകൊണ്ടിരുന്നത്. ടേബിളില്‍ എനിക്ക് എതിര്‍വശത്ത് ഇരിക്കുന്ന വ്യക്തി ഒരു അപരിചിതനാണ്.

എന്‍റെ ഡ്രൈവറാണ് ചിത്രം പകര്‍ത്തിയത്. അദ്ദേഹം ഭക്ഷണം കഴിച്ചില്ല. പ്രിയപ്പെട്ട ഭക്ഷണം എനിക്കായി ഓര്‍ഡര്‍ ചെയ്യുകയാണ് ചെയ്‌തത്. അദ്ദേഹം ഒരു ചായ കുടിയ്‌ക്കുകയും ചെയ്‌തു. അതിന്‍റെ പണം ഞാനാണ് നല്‍കിയത്"- ജോണ്ടി റോഡ്‌സ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ എഴുതി. തന്നെ വിമര്‍ശിച്ച് കമന്‍റിട്ട ആളോട് ലജ്ജ തോന്നുന്നു എന്ന് കൂടെ എഴുതിക്കൊണ്ടാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

  • I have been sitting on this reply for a couple of days. The gentleman at my table is a stranger to me, and my driver was taking the picture. He did not eat, just ordered for me some of his favourite food. He just had tea, and yes, I did pay for it #shameonyou https://t.co/JPXphe60I3

    — Jonty Rhodes (@JontyRhodes8) November 24, 2023 " class="align-text-top noRightClick twitterSection" data=" ">

ALSO READ: 'അതു ധോണി, പക്ഷെ പലരും കരുതുന്നത് സെവാഗാണെന്നാണ്', പ്രിയപ്പെട്ട ബാറ്റിങ് പങ്കാളിയെക്കുറിച്ച് ഗൗതം ഗംഭീര്‍

1990-കളിൽ ദക്ഷിണാഫ്രിക്കയുടെ ഏകദിന ടീമിന്‍റെ അവിഭാജ്യഘടകമായിരുന്നു ജോണ്ടി റോഡ്‌സ്. 297 മത്സരങ്ങളിൽ നിന്ന് അഞ്ച് സെഞ്ചുറികളും 50 അർധ സെഞ്ചുറികളും സഹിതം 8,500 റൺസാണ് റോഡ്‌സിന്‍റെ സമ്പാദ്യം. 2003- ലോകകപ്പില്‍ പ്രോട്ടീസിന്‍റെ നിരാശാജനകമായ പുറത്താവലിന് പിന്നാലെയാണ് ജോണ്ടി റോഡ്‌സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസി ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിന്‍റെ ഫീൽഡിങ്‌ പരിശീലകനാണ് (Jonty Rhodes fielding coach Lucknow Super Giants).

ALSO READ: 'അതാണ് സൂര്യയെ ഏറ്റവും അപകടകാരിയാക്കുന്നത്'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.