ലണ്ടന്‍ : കൈമുട്ടിന് നടത്തിയ ശസ്ത്രക്രിയ്ക്ക് പിന്നാലെ കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ തിരക്കില്ലെന്ന് ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആർച്ചർ. നടക്കാനിരിക്കുന്ന ടി20 ലോകകപ്പും ആഷസും കളിക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും ആര്‍ച്ചര്‍ വ്യക്തമാക്കി. ബ്രിട്ടീഷ് ദിനപ്പത്രമായ ഡെയിലി മെയിലില്‍ എഴുതിയ കോളത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
'കെെമുട്ടിന്‍റെ ശസ്ത്രക്രിയ്ക്ക് ശേഷം കളിക്കളത്തിലേക്ക് തിരക്കിട്ട് എത്തേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനായി ടി20 ലോകകപ്പിലും ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ആഷസിലും കളിക്കുക എന്നതിനാണ് പ്രഥമിക ശ്രദ്ധ നല്‍കുന്നത്. ഇവയാണ് എന്‍റെ ലക്ഷ്യം.
read more: കെെ മുട്ടിന് പരിക്ക് ; ആർച്ചറിന് വീണ്ടും ശസ്ത്രക്രിയ
അതിനുമുന്നെ തിരിച്ചെത്തുകയാണെങ്കില്‍ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കും. അങ്ങനെയല്ലെങ്കില്‍ അടുത്ത വേനല്‍ക്കാലത്തിനായി ഞാന്‍ കാത്തിരിക്കും. വീണ്ടുമൊരിക്കല്‍ കൂടി പരിക്കിന്‍റെ പിടിയിലാവാതിരിക്കാനാണ് ശ്രമം. ഇക്കാരണത്താലാണ് സമയവും തിയ്യതികളും പ്രശ്നമാക്കാതിരിക്കുന്നത്.
പരിക്കില്‍ നിന്ന് മോചിതനായില്ലെങ്കില്‍ ഞാൻ ഒരു ക്രിക്കറ്റും കളിക്കില്ല. പൂർണ ആരോഗ്യവാനാകുന്നതിന് മുമ്പ് മടങ്ങിവരുന്നത് എനിക്കൊരിക്കലും ഗുണം ചെയ്യില്ലെന്ന പൂര്‍ണ ബോധ്യമുണ്ട്. അതിനാൽ ഞാൻ സമയം എടുക്കുകയും ജീവിതത്തിലും കരിയറിലും മികച്ചതിനായി ആഗ്രഹിക്കുകയും ചെയ്യുന്നു' - ആര്‍ച്ചര്‍ കുറിച്ചു.