ബ്രിസ്‌ബേൻ: ഓസ്ട്രേലിയക്കെതിരായ ഒന്നാം ആഷസ് ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തിലൂടെ പുത്തൻ റെക്കോഡ് സ്വന്തമാക്കി ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്. ടെസ്റ്റിൽ ഒരു കലണ്ടർ വർഷം ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് റൂട്ട് സ്വന്തം പേരിൽ കുറിച്ചത്.
മുന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ വോണ്‍ 2002ൽ വോണ്‍ നേടിയ 1481റണ്‍സ് എന്ന നേട്ടമാണ് ആഷസ് ടെസ്റ്റിലെ മൂന്നാം ദിനം റൂട്ട് മറികടന്നത്. ഇന്നിങ്സിൽ പുറത്താവാതെ 86 റണ്‍സ് നേടിയ റൂട്ടിന്‍റെ അക്കൗണ്ടിൽ ഇപ്പോൾ 1541 റണ്‍സുണ്ട്.
-
The captain @root66 has set a new record for the most Test runs in a calendar year from an England batter! 🔥 👑
— England Cricket (@englandcricket) December 10, 2021 " class="align-text-top noRightClick twitterSection" data="
Machine. #Ashes | 🇦🇺 #AUSvENG 🏴 pic.twitter.com/EwZXdn1C9T
">The captain @root66 has set a new record for the most Test runs in a calendar year from an England batter! 🔥 👑
— England Cricket (@englandcricket) December 10, 2021
Machine. #Ashes | 🇦🇺 #AUSvENG 🏴 pic.twitter.com/EwZXdn1C9TThe captain @root66 has set a new record for the most Test runs in a calendar year from an England batter! 🔥 👑
— England Cricket (@englandcricket) December 10, 2021
Machine. #Ashes | 🇦🇺 #AUSvENG 🏴 pic.twitter.com/EwZXdn1C9T
25 ഇന്നിങ്സുകളിൽ നിന്ന് ആറ് സെഞ്ച്വറികൾ ഉൾപ്പെടെ 67 റണ്‍സ് ശരാശരിയിലാണ് റൂട്ട് ഈ നേട്ടം സ്വന്തമാക്കിയത്. 22 റണ്‍സ് കൂടി നേടിയാൽ റൂട്ടിന് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെ മറികടക്കാൻ സാധിക്കും. 2010 ൽ 1562 റണ്‍സാണ് സച്ചിൻ അടിച്ചുകൂട്ടിയത്.
ALSO READ: 'കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യണം' ; തട്ടിപ്പില്‍ വിനോദ് കാംബ്ലിക്ക് നഷ്‌ടമായത് 1.14 ലക്ഷം രൂപ
2006ൽ 19 ഇന്നിങ്‌സുകളിൽ നിന്ന് 1788 റണ്‍സ് അടിച്ചുകൂട്ടിയ പാകിസ്ഥാൻ താരം മുഹമ്മദ് യൂസഫാണ് ഒരു കലണ്ടർ വർഷത്തിൽ ഏറ്റവുമധികം റണ്‍സ് നേടിയ താരം.
1710 റണ്‍സുമായി വിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 1656 റണ്‍സുമായി ഗ്രാം സ്മിത്തും, 1595 റണ്‍സുമായി മൈക്കിൾ ക്ലാർക്കും മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്.