ലീഡ്‌സ്: മൂന്നാം ടെസ്റ്റിൽ ഇന്ത്യക്കെതിരെ മിന്നും വിജയം നേടിയതോടെ പുതിയൊരു നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് ക്യാപ്‌റ്റൻ ജോ റൂട്ട്. ഇംഗ്ലണ്ടിനായി ഏറ്റവുമധികം വിജയം നേടിയ ക്യാപ്റ്റൻ എന്ന റെക്കോർഡാണ് റൂട്ട് സ്വന്തമാക്കിയിരിക്കുന്നത്. 55 മത്സരങ്ങൾ ഇംഗ്ലണ്ടിനെ നയിച്ച റൂട്ട് 27 വിജയങ്ങൾ നേടി.
മൂന്നാം ടെസ്റ്റിലെ വിജയത്തോടെ 26 മത്സരങ്ങളിൽ ഇംഗ്ലണ്ടിനെ വിജയത്തിലേക്കെത്തിച്ച മൈക്കല്‍ വോണിനെയാണ് റൂട്ട് മറികടന്നത്. 51 മത്സരങ്ങളിൽ നിന്നാണ് വോണ്‍ 26 വിജയങ്ങൾ നേടിയത്.
-
Joe Root becomes England’s most successful Test skipper with 27 wins 🌟#WTC23 | #ENGvIND pic.twitter.com/w70taUF6zC
— ICC (@ICC) August 28, 2021 " class="align-text-top noRightClick twitterSection" data="
">Joe Root becomes England’s most successful Test skipper with 27 wins 🌟#WTC23 | #ENGvIND pic.twitter.com/w70taUF6zC
— ICC (@ICC) August 28, 2021Joe Root becomes England’s most successful Test skipper with 27 wins 🌟#WTC23 | #ENGvIND pic.twitter.com/w70taUF6zC
— ICC (@ICC) August 28, 2021
24 വീതം വിജയങ്ങളുമായി ആന്‍ഡ്രൂ സ്ട്രോസ്, അലസ്റ്റര്‍ കുക്കുമാണ് വോണിന് തൊട്ടുപിന്നിൽ. 24 വിജയങ്ങൾ സ്വന്തമാക്കാൻ കുക്കിന് 59 മത്സരങ്ങൾ വേണ്ടിവന്നപ്പോൾ സ്ട്രോസിന് 50 മത്സരങ്ങളാണ് വേണ്ടിവന്നത്.
ALSO READ: ലീഡ്‌സിൽ തിരിച്ചടിച്ച് ഇംഗ്ലണ്ട്; ഇന്ത്യക്ക് ഇന്നിങ്സ് തോൽവി
മറുവശത്ത് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് തോല്‍വിയാണിത്. 2018ൽ ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യ കോലിയുടെ നേതൃത്വത്തിൽ അവസാന ഇന്നിങ്സ് തോല്‍വി വഴങ്ങിയത്.