ETV Bharat / sports

Jasprit Bumrah's Response To Shaheen Shah Afridi : 'ആ സ്‌നേഹത്തില്‍ വീര്‍പ്പുമുട്ടുന്നു, നന്മകള്‍ നേരുന്നു' ; ഷഹീന് നന്ദിയറിയിച്ച് ബുംറ - India vs Pakistan

Asia Cup 2023 India vs Pakistan ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെ ജസ്‌പ്രീത് ബുംറയുടെ കുഞ്ഞിന് സമ്മാനം നല്‍കി പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി

Angad Jasprit Bumrah  jasprit bumrah response to shaheen shah afridi  Shaheen Shah Afridi  Angad Jasprit Bumrah  സഞ്ജന ഗണേശന്‍  ജസ്‌പ്രീത് ബുംറ  അങ്കദ് ജസ്പ്രീത് ബുംറ  ഷഹീന്‍ ഷാ അഫ്രീദി  ഏഷ്യ കപ്പ് 2023  Asia Cup 2023  India vs Pakistan
Jasprit Bumrah response to Shaheen Shah Afridi
author img

By ETV Bharat Kerala Team

Published : Sep 11, 2023, 4:59 PM IST

കൊളംബോ : ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിന്‍റെ സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാകിസ്ഥാന്‍ (India vs Pakistan) മത്സരത്തിലും മഴ കളിച്ചത് ആരാധകരെ നിരാശരാക്കിയിരുന്നു. ഇന്ത്യ 24.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 147 എന്ന നിലയില്‍ നില്‍ക്കെ മഴയെത്തിയതോടെ മത്സരം റിസര്‍വ്‌ ഡേയിലേക്ക് മാറ്റിയിരുന്നു. ഇതിന് ശേഷം കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന ഒരു സംഭവം ആരാധകരുടെ കയ്യടി നേടി.

ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുംറയുടെ (Jasprit Bumrah) അടുത്തിടെ ജനിച്ച കുഞ്ഞിന് പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി (Shaheen Shah Afridi) ഒരു സമ്മാനം കൈമാറുകയായിരുന്നു. കളിക്കളത്തില്‍ ചിരവൈരികളാണെങ്കിലും കളത്തിന് പുറത്തേക്ക് എത്തുമ്പോള്‍ സ്‌നേഹം മാത്രമാണ് തങ്ങള്‍ക്കുള്ളിലുള്ളതെന്ന് തെളിയിക്കുന്നതായിരുന്നു ഷഹീന്‍റെ പ്രവര്‍ത്തി.

പാക് താരം ഇതിന്‍റെ വീഡിയോ തന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ പങ്കുവച്ചത് വൈറലായിരുന്നു. കുഞ്ഞ് പിറന്നതിന് ബുംറയ്‌ക്കും കുടുംബത്തിനും അഭിനന്ദനങ്ങള്‍ അറിയിച്ച ഷഹീന്‍ കളിക്കളത്തിന് പുറത്ത് എല്ലാവരും സാധാരണ മനുഷ്യർ മാത്രമാണ് എന്നും എഴുതിക്കൊണ്ടായിരുന്നു പ്രസ്‌തുത വീഡിയോ എക്‌സില്‍ പങ്കുവച്ചത്. ഇപ്പോഴിതാ ഷഹീന്‍റെ പ്രസ്‌തുത പോസ്റ്റിനോട് പ്രതികരിച്ചിരിക്കുകയാണ് ജസ്‌പ്രീത് ബുംറ (jasprit bumrah's response to shaheen shah afridi).

  • Beautiful gesture, my family and I are overwhelmed with the love! Best wishes always.🤗 @iShaheenAfridi

    — Jasprit Bumrah (@Jaspritbumrah93) September 11, 2023 " class="align-text-top noRightClick twitterSection" data=" ">

ഷഹീന്‍റെ സ്‌നേഹത്താല്‍ താനും കുടുംബവും വീര്‍പ്പുമുട്ടുന്നു എന്ന് നന്ദി അറിയിച്ച ബുംറ താരത്തിന് എല്ലായ്‌പ്പോഴും നന്മകള്‍ നേരുന്നുവെന്നാണ് മറുപടി നല്‍കിയത്. അതേസമയം സെപ്‌റ്റംബര്‍ ആദ്യ വാരത്തിലാണ് ജസ്‌പ്രീത് ബുംറ-സഞ്ജന ഗണേശന്‍ (Sanjana Ganesan) ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. ഏഷ്യ കപ്പിനിടെ ഭാര്യയുടെ പ്രസവത്തിനായി 29-കാരനായ ബുംറ നാട്ടിലേക്ക് മടങ്ങിയിരുന്നു.

തുടര്‍ന്ന് തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയതായി സോഷ്യല്‍ മീഡിയയിലൂടെ ബുംറ അറിയിക്കുകയായിരുന്നു. കുഞ്ഞിന് അങ്കദ് ജസ്പ്രീത് ബുംറ (Angad Jasprit Bumrah) എന്ന് പേരിട്ടതായും താരം തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. ജസ്‌പ്രീത് ബുംറയും ടിവി അവതാരകയും മോഡലുമായ സഞ്ജന ഗണേശനും തമ്മിലുള്ള വിവാഹം 2021 മാര്‍ച്ച് 15-നായിരുന്നു നടന്നത്. ഗോവയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ALSO READ: Gautam Gambhir criticizes Rohit Sharma| 'ആ ഷോട്ട് വിമർശിക്കപ്പെടേണ്ടത് തന്നെ', രോഹിത്തിനും അതറിയാമെന്ന് ഗംഭീർ

അതേസമയം പാകിസ്ഥാനെതിരെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ 24.1 ഓവറില്‍ രണ്ടിന് 147 എന്ന നിലയില്‍ നില്‍ക്കെയായിരുന്നു മഴ എത്തിയത്. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ( 49 പന്തുകളില്‍ 56 ) ശുഭ്‌മാന്‍ ഗില്‍ (52 പന്തുകളില്‍ 58) എന്നിവരുടെ വിക്കറ്റായിരുന്നു ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. കെഎല്‍ രാഹുല്‍ (28 പന്തുകളില്‍ 17), വിരാട് കോലി (16 പന്തുകളില്‍ 8) എന്നിവരാണ് പുറത്താവാതെ നില്‍ക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.