ETV Bharat / sports

എല്ലാം കളഞ്ഞിട്ട് പോയ ഒരാള്‍ തിരികെ വന്നത് ആഘോഷിക്കുന്നു, ബുംറയ്‌ക്ക് വേദനിയ്‌ക്കുന്നുണ്ടാവാം: കൃഷ്‌ണമാചാരി ശ്രീകാന്ത് - ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സ്

Kris Srikkanth on Jasprit Bumrah: ജസ്‌പ്രീത് ബുംറ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളെന്ന് കൃഷ്‌ണമാചാരി ശ്രീകാന്ത്.

Kris Srikkanth on Jasprit Bumrah Instagram post  Kris Srikkanth on Jasprit Bumrah  Hardik Pandya Mumbai Indians trade  Hardik Pandya back to Mumbai Indian  Jasprit Bumrah Instagram  Kris Srikkanth on Hardik Pandya MI trade  IPL 2024  ഐപിഎല്‍ 2024  ബുംറയെക്കുറിച്ച് കൃഷ്‌ണമാചാരി ശ്രീകാന്ത്  ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സ്  ജസ്‌പ്രീത് ബുംറ
Kris Srikkanth on Jasprit Bumrah post after Hardik Pandya Mumbai Indians trade
author img

By ETV Bharat Kerala Team

Published : Nov 29, 2023, 5:25 PM IST

മുംബൈ: ഐപിഎല്‍ 2024 (IPL 2024) സീസണിന് മുന്നോടിയായി തന്‍റെ പഴയ ടീമായ മുംബൈ ഇന്ത്യന്‍സിലേക്ക് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ തിരികെ എത്തിയിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ക്യാപ്റ്റനായിരുന്ന ഹാര്‍ദിക്കിനെ ട്രേഡിലൂടെ 15 കോടി രൂപ നല്‍കിയാണ് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചത്. ടീമിന്‍റെ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ പിൻഗാമി ആയി ഭാവി മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കമാണ് ഹാര്‍ദിക്കിനെ തിരികെ എത്തിക്കുക വഴി മുംബൈ നടത്തിയിരിക്കുന്നതെന്ന് സംസാരമുണ്ട്.

എന്നാല്‍ ഹാര്‍ദിക്കിന്‍റെ മടങ്ങി വരവിന് പിന്നാലെയുള്ള മുംബൈ പേസര്‍ ജസ്‌പ്രീത് ബുംറയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു. "നിശബ്‌ദതയാണ് ചിലപ്പോൾ ഏറ്റവും നല്ല ഉത്തരം" എന്നായിരുന്നു താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇതോടെ മുംബൈയുടെ നായകനാവാനുള്ള ബുംറയുടെ ആഗ്രഹത്തിന് തിരിച്ചടി ഏറ്റതാവാം ബുംറയുടെ പോസ്റ്റിന് പിന്നില്‍. ഒരു പക്ഷെ, താരം മുംബൈ ഇന്ത്യന്‍സ് വിട്ടേക്കാമെന്നുമാണ് ഒരു വിഭാഗം നെറ്റിസണ്‍സ് പറയുന്നത്.

ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷനുമായിരുന്ന കൃഷ്‌ണമാചാരി ശ്രീകാന്ത്. ഹാര്‍ദിക്കിന്‍റെ തിരിച്ചുവരവ് ഒരു പക്ഷെ, ബുംറയെ വേദനിപ്പിച്ചിരിക്കാമെന്നാണ് ശ്രീകാന്തിന്‍റെ വാക്കുകള്‍ (Kris Srikkanth on Jasprit Bumrah post after Hardik Pandya Mumbai Indians trade).

"ജസ്പ്രീത് ബുംറയെപ്പോലെ മറ്റൊരു ക്രിക്കറ്റ് താരത്തെ നിങ്ങൾക്ക് കണ്ടെത്താൻ കഴിയില്ല. അത് ടെസ്റ്റിലോ അല്ലെങ്കില്‍ വൈറ്റ്-ബോൾ ക്രിക്കറ്റിലോ ആകട്ടെ, അവൻ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്. കഴിഞ്ഞ ലോകകപ്പില്‍ തന്‍റെ എല്ലാം നല്‍കിയായിരുന്നു അവന്‍ കളിച്ചത്. 2022-ൽ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ബുംറ ഇന്ത്യയുടെ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റനായിരുന്നു.

ഒരു പക്ഷെ, ഇപ്പോള്‍ ബുംറയ്‌ക്ക് മുറിവേറ്റിട്ടുണ്ടാവും. ഇത്രകാലം ടീമിനൊപ്പം നിന്നിട്ടും, എല്ലാം ഉപേക്ഷിച്ച് പോയതിന് ശേഷം തിരികെ വന്ന ആളെയാണ് ഫ്രാഞ്ചൈസി ആഘോഷിക്കുന്നത് എന്ന് അവന് തോന്നിയേക്കാം. നിങ്ങൾ അവനെ ഭൂമിയിലെ ഏറ്റവും വലിയ സംഭവമാക്കി മാറ്റുകയാണ്. അത് ന്യായമല്ലെന്നും അയാൾക്ക് തോന്നിയേക്കാം" - കൃഷ്ണമാചാരി ശ്രീകാന്ത് പറഞ്ഞു.

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ രവീന്ദ്ര ജഡേജയ്‌ക്കുണ്ടായ സമാന സാഹചര്യത്തിലൂടെയാണ് ബുംറയും കടന്ന് പോകുന്നത്. ടീം മാനേജ്‌മെന്‍റ് പ്രശ്നം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. "ചില സമയത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ രവീന്ദ്ര ജഡേജയ്‌ക്കും ഇതേ അവസ്ഥയിലൂടെ കടന്ന് പോകേണ്ടി വന്നിട്ടുണ്ട്.

എന്നാല്‍ ടീം മാനേജ്‌മെന്‍റും ക്യാപ്റ്റനും ഇടപെട്ട് അതെല്ലാം പരിഹരിച്ചു. ഇപ്പോള്‍ മുംബൈ മാനേജ്‌മെന്‍റ് ഹാര്‍ദിക്, ബുംറ, രോഹിത് എന്നിവർക്കൊപ്പമിരുന്ന് കാര്യങ്ങൾ പരിഹരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരു ടീമായി മാത്രമേ നിങ്ങള്‍ക്ക് ചാമ്പ്യന്‍ഷിപ്പുകള്‍ വിജയിക്കാന്‍ കഴിയൂ.

എനിക്ക് ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ തീര്‍ച്ചയായും ഞാൻ വേദനിക്കും. ഹാർദിക് പാണ്ഡ്യ തിരിച്ചെത്തിയതിന് ശേഷം, താന്‍ ഗുജറാത്തിൽ നിന്നുള്ള ആളാണെന്നും തനിക്ക് ആ ടീമിന്‍റെ ക്യാപ്റ്റനാകാമായിരുന്നുവെന്നും ബുംറ ചിന്തിച്ചേക്കാം. ആശയവിനിമയത്തിന്‍റെ കുറവാണോ എന്ന് എനിക്കറിയില്ല. കാരണം ബുംറ അത്രയും വിനയമുള്ള ഒരു മനുഷ്യനാണ്. അവൻ അസ്വസ്ഥനാകുകയാണെങ്കിൽ, വ്യക്തമായും എന്തെങ്കിലും കാരണമുണ്ടാവും" - ശ്രീകാന്ത് പറഞ്ഞു നിര്‍ത്തി (Kris Srikkanth on Jasprit Bumrah).

ALSO READ: 'ആരായാലും തല്ല് കൊണ്ടുപോകും', എല്ലാത്തിനും കാരണക്കാരൻ മഞ്ഞാണെന്ന് റുതുരാജ് ഗെയ്‌ക്‌വാദ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.