മുംബൈ : ഐപിഎല്ലില്‍ തുടര്‍ തോല്‍വികളാല്‍ വലയുകയാണ് മുംബൈ ഇന്ത്യന്‍സ്. 15ാം സീസണില്‍ കളിച്ച ആറ് മത്സരങ്ങളിലും രോഹിത്തും സംഘവും തോല്‍വി വഴങ്ങി. നേരത്തെ 2014ല്‍ തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയ സംഘം മികച്ച തിരിച്ചുവരവ് നടത്തിയിരുന്നു.
ഇപ്പോഴിതാ തങ്ങള്‍ തിരിച്ച് വരവിന് ശ്രമം നടത്തുമെന്ന് ഉറപ്പിച്ച് പറയുകയാണ് പേസര്‍ ജസ്‌പ്രീത് ബുംറ. 'ഞങ്ങളെപ്പോലെ ആരും നിരാശരല്ല. ഞങ്ങൾ ചെയ്യുന്ന കഠിനാധ്വാനം പുറത്തുനിന്നുള്ള ആർക്കും കാണാൻ കഴിയില്ല. ഇരുവശത്തും ഭാഗ്യമുണ്ടാവും.
അത് അങ്ങനെയാണ്, തോല്‍വികളില്‍ ഞങ്ങള്‍ ലജ്ജിക്കുന്നില്ല. ഞങ്ങള്‍ക്ക് വേണ്ടത്ര മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. പോയിന്‍റ് ടേബിൾ കള്ളം പറയുന്നില്ല. ബാക്കിയുള്ള മത്സരങ്ങളില്‍ ഞങ്ങളുടെ മികച്ചത് നല്‍കും.
ജീവിതം അവസാനിച്ചിട്ടില്ല, സൂര്യൻ വീണ്ടും ഉദിക്കാൻ പോകുന്നു. ക്രിക്കറ്റിലെ ഒരു മത്സരം മാത്രമാണിത്. ആരെങ്കിലും ജയിക്കണം, ആരെങ്കിലും തോൽക്കണം. ജീവിതത്തിൽ എല്ലാം നമുക്ക് നഷ്ടപ്പെട്ടിട്ടില്ല. ഒരു ക്രിക്കറ്റ് മത്സരം മാത്രമാണ് നഷ്ടമായത്. അതാണ് സ്പിരിറ്റ്'- ബുംറ പറഞ്ഞു.
also read:ക്രിസ്റ്റ്യാനോയ്‌ക്ക് ഹാട്രിക് ; നോര്‍വിച്ച് സിറ്റിക്കെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം
അതേസമയം തുടര്‍ തോല്‍വികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ നേരത്തെ പറഞ്ഞിരുന്നു. എന്ത് തെറ്റാണ് സംഭവിക്കുന്നതെന്ന് അറിഞ്ഞാല്‍ അത് താന്‍ തിരുത്തുമെന്നുമായിരുന്നു രോഹിത്തിന്‍റെ പ്രതികരണം.