കൊല്‍ക്കത്ത: സ്ഥിരതയാര്‍ന്ന പ്രകടനത്തോടെ ഇന്ത്യന്‍ ടീമില്‍ ശ്രദ്ധേയമാവുന്ന താരമാണ് മുംബൈ ബാറ്റര്‍ സൂര്യകുമാര്‍ യാദവ്. വെസ്റ്റ്ഇന്‍ഡീസിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമാവാനും താരത്തിന് കഴിഞ്ഞിരുന്നു.
വിന്‍ഡീസിനെതിരെ തകര്‍ത്തടിച്ച താരം 18 പന്തില്‍ 34 റണ്‍സെടുത്ത് പുറത്താവാതെ നിന്നാണ് ഇന്ത്യയുടെ വിജയമുറപ്പിച്ചത്. അഞ്ച് ഫോറുകളും ഒരു സിക്‌സും താരത്തിന്‍റെ പ്രകടനത്തിന് മാറ്റേകി.
ഇപ്പോഴിതാ ടീമിലെ ഫിനിഷറുടെ റോള്‍ താന്‍ ആസ്വദിക്കുന്നതായാണ് സൂര്യകുമാര്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. അവസാനം വരെ തുടരുകയും ടീമിനായി കളി ജയിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണെന്നാണ് താന്‍ കരുതുന്നതെന്നും സൂര്യകുമാര്‍ പറഞ്ഞു.
also read: Yash Dhull: രഞ്ജി ട്രോഫിയില്‍ സെഞ്ച്വറിയുമായി അരങ്ങേറ്റം ഗംഭീരമാക്കി യാഷ് ദുല്‍
ടീമിന്‍റെ വിജയത്തിന് 20-25 റൺസ് മാത്രം പിന്നില്‍ നില്‍ക്കെ പുറത്തായപ്പോഴെല്ലാം ഹോട്ടലിൽ തിരിച്ചെത്തിയതിന് ശേഷവും തനിക്ക് വിഷമം തോന്നാറുണ്ടെന്നും, പല തവണ ഈ അവസ്ഥ തനിക്കുണ്ടായിട്ടുണ്ടെന്നും 31കാരനായ താരം കൂട്ടിച്ചേര്‍ത്തു.