ETV Bharat / sports

സൂപ്പർ താരം റെയ്‌നയെ ചെന്നൈ ഒഴിവാക്കിയതിനെതിരെ വിമർശനവുമായി ഇർഫാൻ പഠാൻ - വിമർശനവുമായി ഇർഫാൻ പഠാൻ

40 വയസായ വിദേശ താരങ്ങളടക്കം കളിക്കുന്ന ഐപിഎല്ലില്‍ 35കാരനായ റെയ്‌നയെ പോലെ ഒരു താരത്തെ ഒഴിവാക്കിയതിന് ന്യായീകരണമില്ലെന്ന് പഠാൻ

irfan pathan  suresh raina  ipl auction news 2022  chennai super kings  ചെന്നൈ സൂപ്പർ കിങ്സ്  സുരേഷ് റെയ്‌ന  വിമർശനവുമായി ഇർഫാൻ പഠാൻ  Irfan Pathan criticizes
സൂപ്പർ താരം റെയ്‌നയെ ചെന്നൈ ഒഴിവാക്കിയതിനെതിരെ വിമർശനവുമായി ഇർഫാൻ പഠാൻ
author img

By

Published : Feb 14, 2022, 8:28 PM IST

ഡൽഹി : ഐപിഎല്‍ മെഗാ താരലേലത്തില്‍ സുരേഷ് റെയ്‌നയെ തഴഞ്ഞതിനെതിരെ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാൻ രംഗത്ത്. കഴിഞ്ഞ വർഷം വരെ ചെന്നൈ സൂപ്പർ കിങ്സിന്‍റെ താരമായിരുന്ന റെയ്‌നയെ ഇപ്രാവശ്യം ആരും വിളിച്ചിരുന്നില്ല. 40 വയസായ വിദേശ താരങ്ങളടക്കം കളിക്കുന്ന ഐപിഎല്ലില്‍ 35കാരനായ റെയ്‌നയെ പോലെ ഒരു താരത്തെ ഒഴിവാക്കിയതിന് ന്യായീകരണമില്ലെന്ന് പഠാൻ പറഞ്ഞു.

  • Still think Raina could have been pushed. We have seen some foreign players who have played IPL till 40.Raina is 35! One bad season. #MrIPL

    — Irfan Pathan (@IrfanPathan) February 14, 2022 " class="align-text-top noRightClick twitterSection" data=" ">

ക്രിസ് ഗെയ്‌ലിനെപ്പോലുള്ള താരങ്ങൾ 40 വയസുവരെ ഐപിഎല്ലില്‍ കളിച്ചിട്ടുള്ളതിനെക്കുറിച്ചായിരുന്നു പഠാന്‍റെ പരാമര്‍ശം. കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ നിന്നായി 17.77 ശരാശരിയില്‍ 160 റണ്‍സ് മാത്രമാണ് റെയ്‌നക്ക് നേടാനായത്.

ALSO READ: ICC: ജനുവരിയിലെ മികച്ച താരങ്ങളായി ദക്ഷിണാഫ്രിക്കയുടെ കീഗൻ പീറ്റേഴ്‌സണും, ഇംഗ്ലണ്ടിന്‍റെ ഹീതർ നൈറ്റും

ഒറ്റ സീസണിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ റെയ്‌നയെ ഒഴിവാക്കിയത് ശരിയായില്ലെന്നും ഏതെങ്കിലുമൊരു ഫ്രാഞ്ചൈസിക്ക് റെയ്‌നയെ ടീമിൽ ഉൾപ്പെടുത്താമായിരുന്നെന്നും പഠാൻ ട്വിറ്ററില്‍ കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.