ഡബ്ലിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര കൈവിട്ടതിന്‍റെ ക്ഷീണം മാറ്റാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നാളെ (ഓഗസ്റ്റ് 18) അയര്‍ലന്‍ഡിനെ നേരിടാന്‍ ഇറങ്ങും. ജസ്‌പ്രീത് ബുംറയുടെ (Jasprit Bumrah) നേതൃത്വത്തിലുള്ള യുവനിരയാണ് ഐറിഷ് പടയെ നേരിടാന്‍ അവരുടെ തട്ടകത്തില്‍ ഇറങ്ങുന്നത്. മൂന്ന് മത്സരങ്ങളാണ് ടീം ഇന്ത്യ അയര്‍ലന്‍ഡില്‍ കളിക്കുക.
തുടര്‍ച്ചയായ രണ്ടാം വര്‍ഷത്തിലാണ് ഇന്ത്യന്‍ ടീം അയര്‍ലന്‍ഡിലേക്ക് പര്യടനം നടത്തുന്നത്. കഴിഞ്ഞ തവണ ഇവിടെയെത്തി കളിച്ച രണ്ട് മത്സരങ്ങളിലും ജയം പിടിക്കാന്‍ ഇന്ത്യയ്‌ക്ക് സാധിച്ചിരുന്നു. ഹര്‍ദിക് പാണ്ഡ്യയുടെ കീഴിലായിരുന്നു ടീം ഇന്ത്യ 2022ല്‍ അയര്‍ലന്‍ഡില്‍ എത്തിയത്.
-
Doublin’ the intensity in Dublin ft. #TeamIndia 😎#IREvIND pic.twitter.com/xcOzf2e0oO
— BCCI (@BCCI) August 16, 2023 " class="align-text-top noRightClick twitterSection" data="
">Doublin’ the intensity in Dublin ft. #TeamIndia 😎#IREvIND pic.twitter.com/xcOzf2e0oO
— BCCI (@BCCI) August 16, 2023Doublin’ the intensity in Dublin ft. #TeamIndia 😎#IREvIND pic.twitter.com/xcOzf2e0oO
— BCCI (@BCCI) August 16, 2023
ജസ്‌പ്രീത് ബുംറയുടെ മടങ്ങി വരവ്: നായകന്‍ ജസ്‌പ്രീത് ബുംറയാണ് പരമ്പരയില്‍ ഇന്ത്യയുടെ ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ സെപ്‌റ്റംബറില്‍ ആയിരുന്നു താരം അവസാനമായി ഇന്ത്യയ്‌ക്ക് വേണ്ടി പന്തെറിഞ്ഞത്. പിന്നാലെ, പരിക്കിനെ തുടര്‍ന്ന് ടീമിന് പുറത്തായ താരം 11 മാസത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് ടീമിനായി കളത്തിലിറങ്ങാന്‍ പോകുന്നത്. ഏഷ്യ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കുന്ന തിരിച്ചുവരവില്‍ ബുംറ പഴയ താളം കണ്ടെത്തുമോയെന്ന കാര്യം ആകാംക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സഞ്ജു: വിന്‍ഡീസില്‍ നിറം മങ്ങിയ സഞ്ജു സാംസണ് (Sanju Samson) അയര്‍ലന്‍ഡില്‍ ബാറ്റ് കൊണ്ട് മികവ് കാട്ടേണ്ടതുണ്ട്. ഇവിടെയും റണ്‍സ് നേടാന്‍ സാധിച്ചില്ലെങ്കില്‍ താരത്തിന് ഭാവിയില്‍ ടീമിലെ സ്ഥാനം തന്നെ നഷ്‌ടപ്പെട്ടേക്കാം. അതുകൊണ്ട് തന്നെ താരത്തിന് ഈ പരമ്പര ഏറെ നിര്‍ണായകമാണ്.
-
The moment we have all been waiting for. @Jaspritbumrah93 like we have always known him. 🔥🔥 #TeamIndia pic.twitter.com/uyIzm2lcI9
— BCCI (@BCCI) August 16, 2023 " class="align-text-top noRightClick twitterSection" data="
">The moment we have all been waiting for. @Jaspritbumrah93 like we have always known him. 🔥🔥 #TeamIndia pic.twitter.com/uyIzm2lcI9
— BCCI (@BCCI) August 16, 2023The moment we have all been waiting for. @Jaspritbumrah93 like we have always known him. 🔥🔥 #TeamIndia pic.twitter.com/uyIzm2lcI9
— BCCI (@BCCI) August 16, 2023
മത്സരം തത്സമയം കാണാന്‍: ഓഗസ്റ്റ് 18, 20, 23 തീയതികളിലായി മൂന്ന് ടി20 മത്സരങ്ങളാണ് ടീം ഇന്ത്യ അയര്‍ലന്‍ഡില്‍ കളിക്കുന്നത്. ഡബ്ലിനില്‍ ആണ് മൂന്ന് മത്സരങ്ങളും. ഇന്ത്യന്‍ സമയം, രാത്രി ഏഴരയ്‌ക്കാണ് (പ്രാദേശിക സമയം: 3 PM) മത്സരം ആരംഭിക്കുന്നത്.
സ്‌പോര്‍ട്‌സ് 18 (Sports18) ചാനലിലൂടെയാണ് ടെലിവിഷനില്‍ മത്സരത്തിന്‍റെ തത്സമയ സംപ്രഷണം. ജിയോ സിനിമ (Jio Cinema) ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും മത്സരം ലൈവ് സ്‌ട്രീം ചെയ്യാന്‍ സാധിക്കും.
-
Our first team huddle in Dublin as we kickstart our preparations for the T20I series against Ireland. #TeamIndia pic.twitter.com/s7gVfp8fop
— BCCI (@BCCI) August 16, 2023 " class="align-text-top noRightClick twitterSection" data="
">Our first team huddle in Dublin as we kickstart our preparations for the T20I series against Ireland. #TeamIndia pic.twitter.com/s7gVfp8fop
— BCCI (@BCCI) August 16, 2023Our first team huddle in Dublin as we kickstart our preparations for the T20I series against Ireland. #TeamIndia pic.twitter.com/s7gVfp8fop
— BCCI (@BCCI) August 16, 2023
ഇന്ത്യന്‍ സ്‌ക്വാഡ്: യശസ്വി ജയ്‌സ്വാള്‍, റിതുരാജ് ഗെയ്‌ക്‌വാദ്, തിലക് വര്‍മ, സഞ്‌ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, ശിവം ദുബെ, ജിതേഷ് ശര്‍മ, ഷഹ്‌ബാസ് അഹമ്മദ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, അര്‍ഷ്‌ദീപ് സിങ്, ജസ്‌പ്രീത് ബുംറ (ക്യാപ്‌റ്റന്‍), ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്‌ണ, മുകേഷ് കുമാര്‍.
അയര്‍ലന്‍ഡ് സ്‌ക്വാഡ്: ആൻഡ്രൂ ബാൽബിർണി, പോൾ സ്റ്റിർലിങ് (ക്യാപ്റ്റൻ), റോസ് അഡയർ, മാർക്ക് അഡയർ, ഗാരെത് ഡെലാനി, കർട്ടിസ് കാംഫർ, ജോർജ് ഡോക്രെൽ,ജോഷ് ലിറ്റിൽ, ഫിയോൺ ഹാൻഡ്, ബാരി മക്കാർത്തി, ലോർക്കൻ ടക്കർ, ബെൻ വൈറ്റ്, ഹാരി ടെക്‌ടർ, തിയോ വാൻ വോർകോം, ക്രെയഗ് യങ്.
Also Read : ഉറപ്പിക്കാമോ സഞ്ജു: ജിതേഷും റിങ്കുവും റിതുരാജും ഉറപ്പിച്ചു, കളഞ്ഞുകുളിച്ച അവസരങ്ങളുടെ വിലയിതാ...