ETV Bharat / sports

ക്രിക്കറ്റ് കളിക്കാൻ ഇന്ത്യയുടെ സഹായം തേടി ഇറാൻ, സഹായിച്ചാല്‍ ഗുണം പലതുണ്ടെന്ന് വിദഗ്ധർ - ഇറാന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം

ഇന്ത്യ അഫ്‌ഗാന് നല്‍കുന്നത് പോലുള്ള സഹായങ്ങള്‍ ക്രിക്കറ്റില്‍ തങ്ങള്‍ക്കും ചെയ്‌ത് തരണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് ഇറാന്‍റെ അണ്ടര്‍ 19 പുരുഷ ക്രിക്കറ്റ് ടീം കോച്ച് അസ്‌ഗര്‍ അലി റെയ്‌സി രംഗത്തെത്തിയിരുന്നു.

Etv Bharat
Etv Bharat
author img

By

Published : Aug 11, 2023, 1:28 PM IST

ന്യൂഡല്‍ഹി: ലോക ക്രിക്കറ്റില്‍ അഫ്‌ഗാനിസ്ഥാന് (Afghanistan) തങ്ങളുടേതായൊരു സ്ഥാനം നേടിക്കൊടുക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച ക്രിക്കറ്റ് ബോര്‍ഡാണ് ബിസിസിഐ (BCCI). സ്റ്റേഡിയങ്ങള്‍ നിർമിച്ച് നല്‍കിയും പരിശീലനത്തിന് സ്റ്റേഡിയങ്ങൾ വിട്ടുനല്‍കിയും അഫ്‌ഗാൻ ക്രിക്കറ്റിനെയും അഫ്‌ഗാൻ ക്രിക്കറ്റ് ബോർഡിനെയും ബിസിസിഐ വൻതോതില്‍ സഹായിച്ചിരുന്നു. ഇന്ന് അഫ്‌ഗാനിസ്ഥാൻ ലോകക്രിക്കറ്റില്‍ സ്വന്തമായൊരു സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഇത് ലോകക്രിക്കറ്റിലും ഏഷ്യൻ ക്രിക്കറ്റിലുമുണ്ടാക്കിയ മാറ്റം വളരെ വലുതുമാണ്. ഇത്തരത്തിലൊരു സഹായമാണ് മറ്റൊരു ഏഷ്യൻ രാജ്യമായ ഇറാനും ആഗ്രഹിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യ അഫ്‌ഗാന് നല്‍കുന്നത് പോലുള്ള സഹായങ്ങള്‍ ക്രിക്കറ്റില്‍ തങ്ങള്‍ക്കും ചെയ്‌ത് തരണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് ഇറാന്‍റെ അണ്ടര്‍ 19 പുരുഷ ക്രിക്കറ്റ് ടീം കോച്ച് അസ്‌ഗര്‍ അലി റെയ്‌സി രംഗത്തെത്തിയിരുന്നു.

ഇറാനിലെ യുവതാരങ്ങള്‍ എംഎസ് ധോണിയേയും വിരാട് കോലിയേയും ആരാധിക്കുന്നവരാണ്. താരങ്ങള്‍ പലപ്പോഴും അവരുടെ വീഡിയോകള്‍ കാണാറുണ്ട്. ഭൗതിക സാഹചര്യങ്ങള്‍ കുറവായതുകൊണ്ട് തന്നെ ഇവിടെ താരങ്ങള്‍ക്ക് പരിശീലനം പോലും കൃത്യമായി നടത്താന്‍ സാധിക്കാറില്ല. താരങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ ഇന്ത്യ ഞങ്ങളേയും സഹായിക്കണമെന്നായിരുന്നു ഇറാന്‍ കോച്ചിന്‍റെ ആവശ്യം.

അതേസമയം, ഇക്കാര്യത്തില്‍ യാതൊരു തരത്തിലുമുള്ള പ്രതികരണങ്ങള്‍ നടത്താന്‍ ബിസിസിഐ തയ്യാറായിരുന്നില്ല. എന്നാല്‍, ഇറാന്‍റെ ഈ ആവശ്യം അംഗീകരിച്ചാല്‍ ഇന്ത്യയ്‌ക്ക് നയതന്ത്ര രംഗത്ത് നേട്ടങ്ങളുണ്ടാക്കാമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. ഇത്തരമൊരു ആവശ്യം ഇന്ത്യ നടപ്പിലാക്കുകയാണെങ്കില്‍ ഇറാനുമായുള്ള രാജ്യത്തിന്‍റെ ബന്ധം കൂടുതല്‍ ദൃഢമാകുമെന്ന് ഇറാഖിലെയും ജോർദാനിലെയും മുൻ ഇന്ത്യൻ അംബാസഡറായ ആര്‍ ദയാകര്‍ ഇടിവി ഭാരതിനോട് പറഞ്ഞു.

'ഒന്നിലധികം സൂചനകളാണ് ഇറാന്‍ കോച്ചിന്‍റെ അഭ്യര്‍ഥന നല്‍കുന്നത്. ഇറാനിലും ക്രിക്കറ്റ് എന്ന കായിക വിനോദത്തെ വളര്‍ത്തിയെടുക്കാന്‍ ഇന്ത്യ സഹായിച്ചാല്‍ അവിടുത്തെ യുവാക്കള്‍ക്ക് അത് വലിയ സഹായമാകും. ഇങ്ങനെയൊരു പ്രവര്‍ത്തനം നടക്കുകയാണെങ്കില്‍ അത് രണ്ട് രാജ്യങ്ങള്‍ക്കും ഭാവിയില്‍ ഗുണകരമാകാനാണ് സാധ്യത. സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കും അതീതമായിട്ടുള്ള ബന്ധമാണ് തങ്ങള്‍ ഇന്ത്യയില്‍ നിന്നും ആഗ്രഹിക്കുന്നത് എന്നതിന്‍റെ തെളിവാണ് ഇറാന്‍ കോച്ചിന്‍റെ അഭ്യര്‍ഥന.

ക്രിക്കറ്റ് എന്നത് മൃദു ശക്തിയിലുള്ളൊരു നയതന്ത്ര മാര്‍ഗമാണ്. അതിനര്‍ഥം, വിനോദത്തിലൂടെയും കായികത്തിലൂടെയും അവര്‍ക്ക് വരുമാനം കണ്ടെത്താനാകുമെന്നതാണ്. അതുകൊണ്ട് തന്നെ ഇറാന്‍ കോച്ചിന്‍റെ അഭ്യര്‍ഥനയോട് ഇന്ത്യ അനുകൂലമായി തന്നെ പ്രതികരിക്കണമെന്ന നിലപാടാണ് എനിക്കുള്ളത്' - ദയാകര്‍ അഭിപ്രായപ്പെട്ടു.

വര്‍ഷങ്ങളായി വാണിജ്യ സഹകരണവും കൈമാറ്റങ്ങളും ഉള്‍പ്പടെയുള്ള കാര്യങ്ങളിലൂടെ ഇറാനുമായി നല്ല ഉഭയകക്ഷി ബന്ധം പുലര്‍ത്താന്‍ ഇന്ത്യയ്‌ക്ക് സാധിച്ചിട്ടുണ്ട്. പേര്‍ഷ്യന്‍ ഗള്‍ഫ് എന്നിവയ്‌ക്കും കാസ്‌പിയന്‍ കടലിനും ഇടയിലായത് കൊണ്ട് തന്നെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ തന്ത്ര പ്രധാനമായൊരു രാജ്യം കൂടിയാണ് ഇറാന്‍. ഇക്കാര്യങ്ങളെല്ലാം കൊണ്ടാണ് ഇറാന്‍ അണ്ടര്‍ 19 ടീം പരിശീലകന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് ഇന്ത്യ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് ആര്‍ ദയാകര്‍ അഭിപ്രായപ്പെട്ടത്.

ഇറാന്‍ ക്രിക്കറ്റ് ടീം: 2003 ലായിരുന്നു ഇറാന്‍ ഐസിസിയുടെ അഫിലിയേറ്റഡ് അംഗമായത്. തുടര്‍ന്ന് 14 വര്‍ഷങ്ങള്‍ക്ക് ശേഷം 2017ല്‍ ടീമിന് ഐസിസിയുടെ അസോസിയേറ്റ് അംഗത്വവും ലഭിച്ചു. തൊട്ടടുത്ത വര്‍ഷം ഐസിസി മുഴുവന്‍ അംഗങ്ങള്‍ക്കും രാജ്യാന്തര ടി20 പദവി നല്‍കാന്‍ തീരുമാനിച്ചിരുന്നു. നിലവില്‍ ഇറാന്‍ കളിക്കുന്ന ടി20 മത്സരങ്ങളെല്ലാം ഔദ്യോഗിക അംഗീകാരമുള്ളവയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.