മുംബൈ : 2013ൽ മുംബൈ ഇന്ത്യൻസിനായി കളിച്ചിരുന്ന കാലത്ത് തന്നെ ഏറെ ഭയപ്പെടുത്തിയ സംഭവം വെളിപ്പെടുത്തി ഇന്ത്യൻ സ്‌പിന്നർ യുസ്‌വേന്ദ്ര ചഹാൽ. അശ്വിനുമായുള്ള സംഭാഷണത്തിലാണ് അധികമാർക്കും അറിയാത്ത സംഭവം എന്ന് പറഞ്ഞുകൊണ്ട് ചഹാൽ തനിക്ക് നേരിട്ട അനുഭവം വെളിപ്പെടുത്തിയത്. തലനാരിഴയ്‌ക്കാണ് താൻ മരണത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നും ചഹാൽ വിശദീകരിച്ചു.
'എന്‍റെ ഈ കഥ ചില ആളുകൾക്ക് അറിയാം. ഇക്കാര്യം ഞാൻ അധികം ആരുമായും പങ്കുവച്ചിട്ടില്ല. മുംബൈ ഇന്ത്യൻസിൽ കളിക്കുന്ന സമയത്ത് ബെംഗളൂരുവിൽ മത്സരം നടക്കുകയായിരുന്നു. മത്സര ശേഷം ഒരു ഗെറ്റ് ടുഗതർ ഉണ്ടായിരുന്നു. ഇതിനിടെ മദ്യപിച്ച് ലെക്ക് കെട്ട ഒരു സഹതാരം എന്നെ ബാൽക്കണിയിലേക്ക് വിളിച്ചുകൊണ്ട് പോയി. ശേഷം എന്നെ എടുത്ത് ബാൽക്കണിക്ക് പുറത്തേക്ക് തൂക്കിയിട്ടു.
-
Royals’ comeback stories ke saath, aapke agle 7 minutes hum #SambhaalLenge 💗#RoyalsFamily | #HallaBol | @goeltmt pic.twitter.com/RjsLuMcZhV
— Rajasthan Royals (@rajasthanroyals) April 7, 2022 " class="align-text-top noRightClick twitterSection" data="
">Royals’ comeback stories ke saath, aapke agle 7 minutes hum #SambhaalLenge 💗#RoyalsFamily | #HallaBol | @goeltmt pic.twitter.com/RjsLuMcZhV
— Rajasthan Royals (@rajasthanroyals) April 7, 2022Royals’ comeback stories ke saath, aapke agle 7 minutes hum #SambhaalLenge 💗#RoyalsFamily | #HallaBol | @goeltmt pic.twitter.com/RjsLuMcZhV
— Rajasthan Royals (@rajasthanroyals) April 7, 2022
ആ സമയം ഞാൻ അയാളുടെ കഴുത്തിൽ ചുറ്റിപ്പിടിച്ചിരിക്കുകയായിരുന്നു. കെട്ടിടത്തിന്‍റെ 15-ാം നിലയിലാണ് സംഭവം. എന്‍റെ പിടുത്തം നഷ്‌ടപ്പെട്ടാൽ ഞാൻ താഴേക്ക് പതിക്കും. ഉടൻ തന്നെ ഇത് ശ്രദ്ധയിൽപ്പെട്ട സഹതാരങ്ങൾ ഓടിയെത്തി സാഹചര്യം നിയന്ത്രിച്ചു. ഞാൻ തളർന്നുപോയി. അവർ എനിക്ക് കുടിക്കാൻ വെള്ളം തന്നു. ആ താരത്തിന്‍റെ പേര് ഞാൻ പറയുന്നത് മര്യദയല്ല' - ചഹാൽ പറഞ്ഞു.
2013ലെ ഒറ്റ സീസണിൽ മാത്രമാണ് ചഹാൽ മുംബൈക്കായി കളിച്ചത്. സീസണിൽ ഒരു മത്സരത്തിൽ മാത്രമേ കളിക്കാൻ അവസരം ലഭിച്ചുള്ളൂ. തുടർന്ന് അടുത്ത സീസണ്‍ മുതൽ തുടർച്ചയായ എട്ട് സീസണ്‍ ചഹാൽ ബാംഗ്ലൂരിനായി പന്തെറിഞ്ഞു. ഇക്കഴിഞ്ഞ താരലേലത്തിൽ രാജസ്ഥാൻ റോയൽസ് ചഹാലിനെ സ്വന്തമാക്കുകയായിരുന്നു.