ETV Bharat / sports

IPL 2023 | ഡ്വെയ്‌ന്‍ ബ്രാവോയുടെ സാമ്രാജ്യം തകര്‍ന്നു, ഐപിഎല്‍ വിക്കറ്റ് വേട്ടയുടെ രാജാവായി യുസ്‌വേന്ദ്ര ചാഹല്‍

ഐപിഎല്‍ ക്രിക്കറ്റില്‍ 163 മത്സരം കളിച്ച ഡ്വെയ്‌ന്‍ ബ്രാവോ 183 വിക്കറ്റുകളായിരുന്നു സ്വന്തമാക്കിയിരുന്നത്.

author img

By

Published : May 12, 2023, 7:39 AM IST

Yuzvendra Chahal  highest wicket taker in ipl  IPL  Most Wickets In IPL  IPL 2023  Dwayne Bravo  Rajasthan Royals  KKR vs RR  ഐപിഎല്‍  ഐപിഎല്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ്  യുസ്‌വേന്ദ്ര ചാഹല്‍  രാജസ്ഥാന്‍ റോയല്‍സ്  ഡ്വെയ്‌ന്‍ ബ്രാവോ  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രാജസ്ഥാന്‍ റോയല്‍സ്
Chahal

കൊല്‍ക്കത്ത: ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് സ്വന്തമാക്കിയ താരമായി രാജസ്ഥാന്‍ റോയല്‍സ് സ്‌പിന്‍ ബൗളര്‍ യുസ്‌വേന്ദ്ര ചാഹല്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലാണ് ചഹാല്‍ നേട്ടത്തിലെത്തിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇതിഹാസ താരം ഡ്വെയ്‌ന്‍ ബ്രാവോയെ മറികടന്നാണ് ചാഹല്‍ പട്ടികയിലെ ഒന്നാമനായത്.

ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ നാല് വിക്കറ്റായിരുന്നു റോയല്‍സ് സ്‌പിന്നര്‍ വീഴ്‌ത്തിയത്. ഇതോടെ ഐപിഎല്‍ കരിയറില്‍ ചാഹല്‍ നേടിയ വിക്കറ്റുകളുടെ എണ്ണം 187 ആയി. 161 മത്സരം കളിച്ച ബ്രാവോ 183 വിക്കറ്റുകളായിരുന്നു ഐപിഎല്ലില്‍ നിന്നും സ്വന്തമാക്കിയത്.

176 വിക്കറ്റ് സ്വന്തമാക്കിയ പിയൂഷ് ചൗളയാണ് പട്ടികയിലെ മൂന്നാമന്‍. നാലാം സ്ഥാനക്കാരനായ അമിത്‌ മിശ്ര 172 വിക്കറ്റാണ് സ്വന്തമാക്കിയിട്ടുള്ളത്. 171 വിക്കറ്റ് നേടിയിട്ടുള്ള രാജസ്ഥാന്‍ റോയല്‍സിന്‍റെ രവിചന്ദ്ര അശ്വിനാണ് പട്ടികയില്‍ അഞ്ചാമത്.

143-ാം മത്സരത്തിലായിരുന്നു ചാഹല്‍ ബ്രാവോയെ മറികടന്നത്. മത്സരത്തിന് മുന്‍പ് 183 വിക്കറ്റായിരുന്നു ചാഹലിനുമുണ്ടായിരുന്നത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന പോരാട്ടത്തിന്‍റെ 11-ാം ഓവറില്‍ നിതീഷ് റാണയെ (22) മടക്കിയതോടെ ചാഹല്‍ പട്ടികയില്‍ തലപ്പത്തേക്ക് എത്തുകയായിരുന്നു.

പിന്നാലെ, വെങ്കിടേഷ് അയ്യര്‍ (57), ശര്‍ദൂല്‍ താക്കൂര്‍ (1), റിങ്കു സിങ് (16) എന്നിവരെയും ചാഹല്‍ മടക്കി. മത്സരത്തില്‍ നാലോവറില്‍ 25 റണ്‍സ് വഴങ്ങിയായിരുന്നു രാജസ്ഥാന്‍ സ്‌പിന്നര്‍ നാല് വിക്കറ്റ് വീഴ്‌ത്തിയത്. ഈ പ്രകടനത്തോടെ ഐപിഎല്‍ പതിനാറാം പതിപ്പിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലും ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ യുസ്‌വേന്ദ്ര ചാഹലിനായി.

12 കളികളില്‍ നിന്നും 21 വിക്കറ്റാണ് ചാഹല്‍ ഇതുവരെ സ്വന്തമാക്കിയത്. ഗുജറാത്ത് ടൈറ്റന്‍സിന്‍റെ മുഹമ്മദ് ഷമിയാണ് പട്ടികയില്‍ രണ്ടാമന്‍. 11 മത്സരങ്ങളില്‍ നിന്നും 19 വിക്കറ്റാണ് ഷമി നേടിയിട്ടുള്ളത്.

ഈഡനില്‍ പന്ത് കൊണ്ട് ചാഹല്‍ തിളങ്ങിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 149 റണ്‍സ് നേടിയാണ് മടങ്ങിയത്. ചാഹലിന് പുറമെ രാജസ്ഥാനായി ട്രെന്‍റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് വീഴ്‌ത്തി. മലയാളി താരം കെഎം ആസിഫ്, സന്ദീപ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റുകളും മത്സരത്തില്‍ സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങില്‍ ജയ്‌സ്വാള്‍ തകര്‍ത്തടിച്ചതോടെ അനായാസമാണ് രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്തയുടെ 150 റണ്‍സ് വിജയലക്ഷ്യം മറികടന്നത്. ഒമ്പത് വിക്കറ്റും 41 പന്തും ശേഷിക്കെയായിരുന്നു രാജസ്ഥാന്‍ മത്സരം സ്വന്തമാക്കിയത്. കൊല്‍ക്കത്തയ്‌ക്കെതിരായ പോരാട്ടത്തിലൂടെ ഐപിഎല്‍ ചരിത്രത്തിലെ അതിവേഗ അര്‍ധസെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാള്‍ 47 പന്തില്‍ 98 റണ്‍സാണ് നേടിയത്.

രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്‌ജു സാംസണും ബാറ്റ് കൊണ്ട് മിന്നും പ്രകടനം കാഴ്‌ചവച്ചിരുന്നു. 29 പന്ത് നേരിട്ട സഞ്ജു 48 റണ്‍സാണ് നേടിയത്. ജോസ്‌ ബട്‌ലറിന്‍റെ വിക്കറ്റ് മാത്രമാണ് മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് നഷ്‌ടമായത്.

രണ്ടാം ഓവറില്‍ താരം അക്കൗണ്ട് തുറക്കും മുന്‍പ് റണ്‍ഔട്ട് ആകുകയായിരുന്നു. കൊല്‍ക്കത്തയ്‌ക്കെതിരായ വമ്പന്‍ ജയത്തോടെ പ്ലേഓഫ് പ്രതീക്ഷകളും രാജസ്ഥാന്‍ റോയല്‍സ് സജീവമാക്കി.

More Read : IPL 2023 | രാജകീയം രാജസ്ഥാൻ; 'രാജാവായി ജയ്സ്വാൾ', ഈഡനിൽ തകർന്നടിഞ്ഞ് കൊൽക്കത്ത

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.