ETV Bharat / sports

Watch: 'പണം കൊണ്ട് സന്തോഷം വാങ്ങാന്‍ കഴിയില്ല'; വീണ്ടും വൈറലായി കാവ്യ മാരന്‍ - കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെതിരായ മത്സരത്തിനിടെയുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉടമ കാവ്യ മാരന്‍റെ വിവിധ ഭാവങ്ങള്‍ വൈറല്‍.

IPL 2023  SRH VS KKR  Kaviya Maran  Kaviya Maran video  sunrisers hyderabad  kolkata knight riders  കാവ്യ മാരന്‍  സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്  ഐപിഎല്‍
വീണ്ടും വൈറലായി കാവ്യ മാരന്‍
author img

By

Published : May 5, 2023, 4:34 PM IST

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ കളിക്കളത്തിലെ പോരാട്ടത്തിനപ്പുറം ഗ്യാലറിയിലെ ചില നിമിഷങ്ങളും ഏറെ ശ്രദ്ധേയമാവാറുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് മത്സരിക്കുന്നതെങ്കില്‍ ടീമിന്‍റെ സഹ ഉടമയായ കാവ്യ മാരൻ ശ്രദ്ധാകേന്ദ്രമാണ്. സണ്‍റൈസേഴ്‌സ് ജയിച്ചാലും തോറ്റാലും കാവ്യയുടെ വികാരപ്രകടനങ്ങൾ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്.

ഇപ്പോഴിതാ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിനിടെയുള്ള കാവ്യ മാരന്‍റെ ആഘോഷത്തിന്‍റെയും ദുഃഖത്തിന്‍റേയും നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. സ്വന്തം തട്ടകമായ രാജീവ്‌ ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനോട് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അഞ്ച് റണ്‍സിന് തോല്‍വി വഴങ്ങിയിരുന്നു.

അവസാന പന്തുവരെ ആവേശം നീണ്ട മത്സരത്തില്‍ വിജയിക്കുമെന്ന് തോന്നിച്ചിടത്ത് നിന്നാണ് ആതിഥേയരായ ഹൈദരാബാദിന്‍റെ കീഴടങ്ങല്‍. പ്രതീക്ഷയുടെ നിമിഷങ്ങള്‍ ഏറെ സന്തോഷത്തോടെ ആഘോഷിക്കുകയും തുടര്‍ന്ന് പരാജയപ്പെട്ടപ്പോള്‍ നിരാശയില്‍ വിളറിയ മുഖത്തോടെ ഇരിക്കുകയും ചെയ്യുന്ന കാവ്യ മാരന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും ഉപയോഗിച്ച് നിരവധി മീമുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

'കാവ്യയ്ക്ക് പ്രതീക്ഷ നൽകുകയും പിന്നീട് അത് തല്ലിക്കെടുത്തുകയും ചെയ്യുന്നതാണ് ഹൈദരാബാദിന്‍റെ പതിവ് പരിപാടി' എന്നാണ് കാവ്യയുടെ ഒരു വീഡിയോ പങ്കുവച്ചുകൊണ്ട് ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചിരിക്കുന്നത്. 'പണത്തിനാല്‍ സന്തോഷം വാങ്ങാൻ കഴിയില്ല എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് കാവ്യ' എന്നാണ് മറ്റൊരു ഉപയോക്താവിന്‍റെ അഭിപ്രായം.

കാവ്യയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. കാവ്യ ഭേദപ്പെട്ടൊരു ടീമും ഒരു കിരീടവും അര്‍ഹിക്കുന്നുണ്ടെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. ടീമിനെ പിന്തുണയ്ക്കുന്നത് തുടരണമെന്നും വൈകാതെ തന്നെ നല്ലകാലം വരുമെന്ന ആശംസയാണ് ചിലര്‍ പങ്കുവച്ചിരിക്കുന്നത്.

  • Kavya Maran in this season has been the embodiment of “money can’t buy happiness” pic.twitter.com/bykzNc9rdW

    — Pakchikpak Raja Babu (@HaramiParindey) May 4, 2023 " class="align-text-top noRightClick twitterSection" data=" ">

ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനും ഏറെ നിര്‍ണായകമായ മത്സരമായിരുന്നുവിത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 171 റണ്‍സായിരുന്നു നേടിയത്. ക്യാപ്റ്റന്‍ നിതീഷ് റാണ (31 പന്തില്‍ 46), റിങ്കു സിങ് (35 പന്തില്‍ 46), ആന്ദ്രെ റസ്സല്‍ (15 പന്തില്‍ 24) എന്നിവരാണ് പ്രധാന സംഭാവന നല്‍കിയത്.

ഹൈദരാബാദിനായി മാര്‍ക്കോ ജാന്‍സെന്‍, ടി നടരാജന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി. മറുപടിക്കിറങ്ങിയ സണ്‍റൈസേഴ്‌സ്‌ ഹൈദരാബാദിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 166 റൺസെ നേടാനായുള്ളു. 40 പന്തില്‍ 41 റണ്‍സെടുത്ത ക്യാപ്റ്റന്‍ എയ്‌ഡന്‍ മാര്‍ക്രം ആയിരുന്നു സംഘത്തിന്‍റെ ടോപ് സ്‌കോറര്‍. രാഹുല്‍ ത്രിപാഠി (9 പന്തില്‍ 20), ഹെൻറിച്ച് ക്ലാസന്‍ (20 പന്തില്‍ 36), അബ്‌ദുള്‍ സമദ് (18 പന്തില്‍ 21) എന്നിവരും പ്രതീക്ഷ നല്‍കി.

കൊല്‍ക്കത്തയ്‌ക്കായി വൈഭവ് അറോറ, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി. അവസാന ഓവറുകളിൽ കൂടുതല്‍ റണ്‍സ് വഴങ്ങാതെ തകർപ്പൻ ബോളുകളുമായി കളം നിറഞ്ഞ വരുൺ ചക്രവർത്തിയാണ് ഹൈദരാബാദില്‍ നിന്നും വിജയം തട്ടിയെടുത്തത്.

നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങിയ താരം ഒരു വിക്കറ്റും വീഴ്‌ത്തിയിരുന്നു. ഈ പ്രകടനത്തിന് മത്സരത്തിലെ താരമായും വരുണ്‍ ചക്രവര്‍ത്തി തെരഞ്ഞെടുക്കപ്പെട്ടു.

ALSO READ: IPL 2023| 'ഹാരി ബ്രൂക്ക് ശരിയായ മാനസികാവസ്ഥയിലല്ല, അവന് വിശ്രമം നല്‍കൂ': ബ്രെറ്റ് ലീ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.