മുംബെെ: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ടോസ് നേടിയ ചെന്നെെ സൂപ്പര്‍ കിങ്സ് ബാറ്റിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്നും രണ്ട് മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്.
-
Toss Update: Captain @msdhoni has won the toss and has decided that @ChennaiIPL will bat first at the Wankhede Stadium today against @imVkohli's @RCBTweets. https://t.co/wpoquMXdsr #CSKvRCB #VIVOIPL pic.twitter.com/q2j1Zvi7AI
— IndianPremierLeague (@IPL) April 25, 2021 " class="align-text-top noRightClick twitterSection" data="
">Toss Update: Captain @msdhoni has won the toss and has decided that @ChennaiIPL will bat first at the Wankhede Stadium today against @imVkohli's @RCBTweets. https://t.co/wpoquMXdsr #CSKvRCB #VIVOIPL pic.twitter.com/q2j1Zvi7AI
— IndianPremierLeague (@IPL) April 25, 2021Toss Update: Captain @msdhoni has won the toss and has decided that @ChennaiIPL will bat first at the Wankhede Stadium today against @imVkohli's @RCBTweets. https://t.co/wpoquMXdsr #CSKvRCB #VIVOIPL pic.twitter.com/q2j1Zvi7AI
— IndianPremierLeague (@IPL) April 25, 2021
ചെന്നെെ നിരയില്‍ ഓള്‍റൗണ്ടര്‍ മോയിന്‍ അലി, പേസര്‍ ലുങ്കി എൻജിഡി എന്നിവര്‍ പുറത്തായപ്പോള്‍ ഇമ്രാന്‍ താഹിര്‍, ഡ്വെയ്ൻ ബ്രാവോ എന്നിവര്‍ ഇടം പിടിച്ചു. ബാംഗ്ലൂര്‍ നിരയില്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ഷഹബാസ് അഹമ്മദ് എന്നിവര്‍ പുറത്തായപ്പോള്‍ നവദീപ് സൈനി, ഡാൻ ക്രിസ്റ്റ്യന്‍ എന്നിവര്‍ ടീമില്‍ ഇടം കണ്ടെത്തി.
സീസണില്‍ കളിച്ച നാല് മത്സരവും വിജയിച്ചാണ് ബാംഗ്ലൂരെത്തുന്നത്. മറുവശത്ത് നാല് കളികളില്‍ നിന്ന് തുടര്‍ച്ചയായ മൂന്ന് ജയങ്ങളുമായാണ് ചെന്നൈ ഇറങ്ങുന്നത്. ഇതുവരെ 26 മത്സരങ്ങളില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 16-ലും ജയം ചെന്നൈക്കൊപ്പമായിരുന്നു. 10 മത്സരങ്ങളിലാണ് ബാംഗ്ലൂര്‍ ജയം പിടിച്ചത്.