ETV Bharat / sports

'എല്ലാം അവന്‍റെ നിയന്ത്രണത്തിൽ, പക്ഷേ ഭാഗ്യം തുണയ്‌ക്കുന്നില്ല'; കോലിക്ക് പിന്തുണയുമായി സഞ്ജയ്‌ ബംഗാർ - ആർസിബി കോലി

ഈ സീസണ്‍ ഐപിഎല്ലിൽ എട്ട് മത്സരങ്ങളില്‍ നിന്ന് 119 റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായത്.

Virat Kohli form  RCB head coach on Virat Kohli  Sanjay Bangar on Virat Kohli  Virat Kohli lean patch  കോലിക്ക് പിന്തുണയുമായി സഞ്ജയ്‌ ബംഗാർ  വിരാട് കോലി  വിരാട് കോലി ബാറ്റിങ്  ഐപിഎൽ 2022  IPL 2022  IPL KOHLI  KOHLI FORMOUT  ആർസിബി കോലി  കോലി ഫോം ഔട്ട്
'എല്ലാം അവന്‍റെ നിയന്ത്രണത്തിൽ, പക്ഷേ ഭാഗ്യം തുണയ്‌ക്കുന്നില്ല'; കോലിക്ക് പിന്തുണയുമായി സഞ്ജയ്‌ ബംഗാർ
author img

By

Published : Apr 24, 2022, 8:47 PM IST

മുംബൈ: മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ ഫോമില്ലായ്‌മയാണ് കുറച്ചു കാലങ്ങളായി ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ച. ഐപിഎല്ലിലും പഴയ കോലിയുടെ നിഴൽ പോലുമാകാൻ താരത്തിന് ഇപ്പോൾ സാധിക്കുന്നില്ല. തുടരെ രണ്ട് മത്സരങ്ങളിൽ ഡക്കായി മടങ്ങി എന്ന നാണക്കേടും കഴിഞ്ഞ ദിവസങ്ങളിൽ കോലിയെ തേടിയെത്തി. ഇപ്പോൾ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ആർസിബി കോച്ച് സഞ്ജയ്‌ ബംഗാർ.

എല്ലാം കോലിയുടെ നിയന്ത്രണത്തിൽ തന്നെയാണെന്നും കുറച്ച് ഭാഗ്യം മാത്രമാണ് താരത്തിനാവശ്യമെന്നും ബംഗാർ പറഞ്ഞു. 'കോലി ആർസിബിക്ക് വേണ്ടി സ്ഥിരതയോടെ പ്രകടനം നടത്തുന്ന താരമാണ്. കളിക്കാർ ഇത്തരത്തിലുള്ള സന്ദർഭങ്ങളിലൂടെ കടന്ന് പോകുന്നത് സാധാരണമാണ്. അദ്ദേഹം സീസണ്‍ മികച്ച രീതിയിലാണ് ആരംഭിച്ചത്. പൂനെക്കെതിരെ മികച്ച പ്രകടനം നടത്തി. പക്ഷേ ഏതൊരു താരത്തിനും നിർഭാഗ്യകരമായ റണ്ണൗട്ടുകളോ, അനാവശ്യ എഡ്‌ജുകളോ ഉണ്ടാകാറുണ്ട്. അതാണ് കോലിക്കും സംഭവിക്കുന്നത്,' ബംഗാർ പറഞ്ഞു.

'ഞങ്ങളെല്ലാം ഇത്തരം ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുള്ളവരാണ്. ഇത് അദ്ദേഹത്തിന് പ്രയാസകരമായ ഒരു ഘട്ടമാണ്. പക്ഷേ അവൻ വളരെ ശക്‌തമായി തിരിച്ചെത്തും. മത്സരങ്ങൾ തീർച്ചയായും അവന്‍റെ നിയന്ത്രണത്തിലാണ് കടന്നുപോകുന്നത്. അവൻ കൃത്യമായ ഇടവേളകൾ എടുക്കുന്നുണ്ട്. ഫിറ്റ്നസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. തന്നിലേക്ക് സമ്മർദ്ദം എത്തിക്കാൻ അവൻ അനുവദിക്കുന്നില്ല,' ബംഗാർ കൂട്ടിച്ചേർത്തു.

ALSO READ: IPL 2022: രോഹിത്തിന്‍റെയും കോലിയുടേയും ഫോം; ഇന്ത്യയ്‌ക്ക് ആശങ്ക

ഈ സീസണ്‍ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കഴിഞ്ഞ എട്ട് മത്സരങ്ങളില്‍ നിന്ന് 119 റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായത്. 17.00 എന്ന മോശം ശരാശരിയും 122.68 സ്‌ട്രൈക്ക് റേറ്റുമാണ് കോലിക്കുള്ളത്. 41, 12, 5, 48, 1, 12, 0, 0 എന്നിങ്ങനെയായിരുന്നു താരത്തിന്‍റെ സ്‌കോറുകൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.