ETV Bharat / sports

IPL 2023 | ധോണിയില്ല, നായകന്‍ മറ്റൊരു താരം ; സീസണിലെ മികച്ച ടീമിനെ തെരഞ്ഞെടുത്ത് സുരേഷ് റെയ്‌ന - എംഎസ് ധോണി

ജിയോ സിനിമയിലെ ഐപിഎല്‍ പരിപാടിക്കിടെയാണ് സുരേഷ് റെയ്‌ന തന്‍റെ സ്വപ്‌ന ടീമിനെ തെരഞ്ഞെടുത്തത്

IPL 2023  suresh raina dream team  suresh raina  ms dhoni  suresh raina dream team of ipl 2023  സുരേഷ് റെയ്‌ന  സുരേഷ് റെയ്‌ന ഐപിഎല്‍ 2023 സ്വപ്‌ന ടീം  ഐപിഎല്‍ 2023  എംഎസ് ധോണി  ഐപിഎല്‍
suresh raina
author img

By

Published : May 26, 2023, 3:07 PM IST

മുംബൈ : ഐപിഎല്‍ പതിനാറാം പതിപ്പിന് കൊടിയിറങ്ങാന്‍ രണ്ട് മത്സരം മാത്രം ശേഷിക്കെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച പ്ലെയിങ് ഇലവനെ തെരഞ്ഞെടുത്ത് സുരേഷ് റെയ്‌ന. സീസണില്‍ ഇതുവരെയുള്ള പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്‌ന ഐപിഎല്‍ താരങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്. റെയ്‌നയുടെ ടീമില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിയെ ഉള്‍പ്പെടുത്തിയിട്ടില്ല.

ഐപിഎല്ലില്‍ ചെന്നൈക്കൊപ്പമാണ് സുരേഷ് റെയ്‌ന കളിച്ചത്. നാല് പ്രാവശ്യം ധോണിക്ക് കീഴില്‍ ചെന്നൈ ഐപിഎല്‍ കിരീടം നേടിയപ്പോഴും റെയ്‌ന ടീമിന്‍റെ ഭാഗമായിരുന്നു. ധോണിക്ക് കീഴില്‍ ഇക്കുറിയും ചെന്നൈക്ക് കലാശപ്പോരിന് യോഗ്യത നേടാനായിട്ടുണ്ട്.

എന്നാല്‍, ഈ സീസണിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ ആണ് സുരേഷ് റെയ്‌ന തന്‍റെ ടീമിന്‍റെ ക്യാപ്‌റ്റനായി തെരഞ്ഞെടുത്തിരിക്കുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ വെടിക്കെട്ട് വീരന്‍ നിക്കോളസ് പുരാന്‍ ആണ് റെയ്‌നയുടെ ടീമിന്‍റെ വിക്കറ്റ് കീപ്പര്‍.

സീസണില്‍ തകര്‍പ്പന്‍ ഫോമില്‍ റണ്‍സടിച്ചുകൂട്ടിയ രണ്ട് യുവ ഇന്ത്യന്‍ താരങ്ങളാണ് ടീമിന്‍റെ ഓപ്പണര്‍മാര്‍. രാജസ്ഥാന്‍ റോയല്‍സിന്‍റെ യശസ്വി ജയ്‌സ്വാളും ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ശുഭ്‌മാന്‍ ഗില്ലുമാണ് റെയ്‌നയുടെ സ്വപ്‌ന ടീമിന്‍റെ ഓപ്പണിങ് ബാറ്റര്‍മാര്‍. പ്ലേഓഫിലെത്തിയ ഗുജറാത്ത് ടൈറ്റൻസിനായി ഗില്‍ 15 മത്സരങ്ങളില്‍ നിന്ന് 722 റണ്‍സ് ഇതുവരെ നേടിയിട്ടുണ്ട്.

പോയിന്‍റ് പട്ടികയിലെ അഞ്ചാം സ്ഥാനക്കാരായി മടങ്ങേണ്ടി വന്ന രാജസ്ഥാന്‍ റോയല്‍സിനായി ജയ്‌സ്വാള്‍ 14 കളികളില്‍ നിന്ന് 625 റണ്‍സ് നേടിയിരുന്നു. മൂന്നാമനായി ആര്‍സിബിയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയെ ആണ് റെയ്‌ന തെരഞ്ഞെടുത്തിരിക്കുന്നത്.

സൂര്യകുമാര്‍ യാദവും റിങ്കു സിങ്ങുമാണ് മറ്റ് ബാറ്റര്‍മാര്‍. ഹാര്‍ദിക് പാണ്ഡ്യക്ക് പുറമെ ഓള്‍റൗണ്ടറായി ചെന്നൈയുടെ രവീന്ദ്ര ജഡേജയേയും റെയ്‌ന തന്‍റെ സ്വപ്‌ന ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സീസണില്‍ പര്‍പ്പിള്‍ ക്യാപ് പോരാട്ടത്തില്‍ മുന്‍പന്തിയിലുള്ള മുഹമ്മദ് ഷമിയാണ് ബൗളിങ് നിരയ്‌ക്ക് നേതൃത്വം നല്‍കുന്നത്.

15 കളികളില്‍ നിന്ന് ഷമി 26 വിക്കറ്റുകള്‍ ഇതുവരെ സ്വന്തമാക്കിയിട്ടിണ്ട്. ആര്‍സിബിയുടെ മുഹമ്മദ് സിറാജാണ് മറ്റൊരു പേസര്‍. രാജസ്ഥാന്‍ റോയല്‍സ് താരം യുസ്‌വേന്ദ്ര ചഹാലിനെയും റെയ്‌ന തന്‍റെ സ്വപ്‌ന ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Also Read : IPL 2023| 'തല'യ്‌ക്കൊപ്പം 'ചിന്നത്തല'; എല്‍ ക്ലാസിക്കോ വിജയത്തിന് പിന്നാലെ ചെപ്പോക്കില്‍ വീണ്ടുമൊന്നിച്ച് ധോണിയും റെയ്‌നയും

പ്ലെയിങ് ഇലവന് പുറമെ അഞ്ച് സബ്‌സ്റ്റിറ്റ്യൂട്ട് താരങ്ങളെയും റെയ്‌ന തെരഞ്ഞെടുത്തു. മുംബൈ ഇന്ത്യന്‍സിന്‍റെ ഓസീസ് ഓള്‍ റൗണ്ടര്‍ ക്രിസ് ഗ്രീന്‍, ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ ഓപ്പണര്‍ റിതുരാജ് ഗെയ്‌ക്‌വാദ്, പേസര്‍ മതീഷ പതിരണ, പഞ്ചാബ് കിങ്‌സ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മ, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് പേസര്‍ യാഷ് താക്കൂര്‍ എന്നിവരാണ് റെയ്‌നയുടെ സ്വപ്‌ന ടീമിലെ മറ്റ് താരങ്ങള്‍. ജിയോ സിനിമയിലൂടെ സംപ്രേഷണം ചെയ്‌ത ഐപിഎല്‍ പരിപാടിയിലൂടെയായിരുന്നു സുരേഷ് റെയ്‌ന ടീമിനെ തെരഞ്ഞെടുത്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.