ചെന്നൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം പതിപ്പില്‍ മോശം പ്രകടനം തുടരുകയാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. സീസണില്‍ മുംബൈ കളിച്ച പത്ത് മത്സരങ്ങളിലും കളത്തിലിറങ്ങിയ രോഹിത് 184 റണ്‍സ് മാത്രമാണ് ഇതുവരെ നേടിയത്. ഒരു അര്‍ധസെഞ്ച്വറി മാത്രമാണ് രോഹിത്തിന് നേടാനായത്.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ പതിവ് ഓപ്പണിങ് സ്ലോട്ടില്‍ നിന്നുമാറി മൂന്നാം നമ്പറിലായിരുന്നു മുംബൈ നായകന്‍ ബാറ്റ് ചെയ്യാനെത്തിയത്. എന്നാല്‍ ബാറ്റിങ് പൊസിഷന്‍ മാറിയിട്ടും താരത്തിന് തിളങ്ങാനായില്ല. മത്സരത്തില്‍ മൂന്ന് പന്ത് നേരിട്ട രോഹിത് അക്കൗണ്ട് തുറക്കും മുന്‍പ് തന്നെ പുറത്താവുകയായിരുന്നു.
-
👉MSD comes up to the stumps 😎
— IndianPremierLeague (@IPL) May 6, 2023 " class="align-text-top noRightClick twitterSection" data="
👉Rohit Sharma attempts the lap shot
👉@imjadeja takes the catch 🙌
Watch how @ChennaiIPL plotted the dismissal of the #MI skipper 🎥🔽 #TATAIPL | #MIvCSK pic.twitter.com/fDq1ywGsy7
">👉MSD comes up to the stumps 😎
— IndianPremierLeague (@IPL) May 6, 2023
👉Rohit Sharma attempts the lap shot
👉@imjadeja takes the catch 🙌
Watch how @ChennaiIPL plotted the dismissal of the #MI skipper 🎥🔽 #TATAIPL | #MIvCSK pic.twitter.com/fDq1ywGsy7👉MSD comes up to the stumps 😎
— IndianPremierLeague (@IPL) May 6, 2023
👉Rohit Sharma attempts the lap shot
👉@imjadeja takes the catch 🙌
Watch how @ChennaiIPL plotted the dismissal of the #MI skipper 🎥🔽 #TATAIPL | #MIvCSK pic.twitter.com/fDq1ywGsy7
ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ദീപക് ചഹാറായിരുന്നു ഹിറ്റ്‌മാനെ വീഴ്‌ത്തിയത്. ഇതിന് മുന്‍പ് പഞ്ചാബിനെതിരായ മത്സരത്തിലും മൂന്ന് പന്ത് നേരിട്ട രോഹിത് റണ്‍സൊന്നുമെടുക്കാതെ പുറത്താവുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഡക്ക് ആയതിന് പിന്നാലെ മുംബൈ നായകനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ചെന്നൈക്കെതിരെ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് രോഹിത് തന്‍റെ വിക്കറ്റ് വലിച്ചെറിയുകയായിരുന്നുവെന്ന് ഗവാസ്‌കര്‍ പറഞ്ഞു.
'മത്സരത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് രോഹിത് ചിന്തിച്ചിരുന്നോ എന്നുപോലും അറിയില്ല. ഇന്ന് അവന്‍ കളിച്ച ഷോട്ട് ഒരിക്കലും ഒരു നായകന് ചേര്‍ന്നതല്ല. ടീം പ്രതിരോധത്തിലാണെന്ന് മനസിലാക്കി മികച്ച ഇന്നിങ്‌സിലൂടെ ടീമിനെ രക്ഷപ്പെടുത്തുക എന്നതാണ് ഒരു നായകന്‍റെ ചുമതല' - ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.
More Read : IPL 2023| 'ഹിറ്റ്‌മാനോ അതോ ഡക്ക്‌മാനോ'?; ഐപിഎല്ലില്‍ മോശം റെക്കോഡിട്ട് രോഹിത് ശര്‍മ
ചെന്നൈക്കെതിരെ റണ്‍സൊന്നുമെടുക്കാതെ പുറത്തായതിന് പിന്നാലെ ഐപിഎല്ലില്‍ കൂടുതല്‍ തവണ ഡക്കിന് പുറത്തായ താരമായും രോഹിത് മാറി. മുംബൈയുടെ അവസാന നാല് മത്സരങ്ങളിലും 5 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ രോഹിത്തിനായിട്ടില്ല.
0, 0, 3, 2 എന്നിങ്ങനെയാണ് അവസാന നാല് ഇന്നിങ്‌സുകളിലെ രോഹിത്തിന്‍റെ സ്‌കോര്‍. ഫോം കണ്ടെത്താന്‍ രോഹിത് ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ക്രിക്കറ്റില്‍ നിന്ന് താരം ചെറിയ ഇടവേള എടുക്കണമെന്നും സുനില്‍ ഗവാസ്‌കര്‍ നേരത്തെ പറഞ്ഞിരുന്നു.
സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ രണ്ട് മത്സരങ്ങളിലും മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടിരുന്നു. ഇന്നലത്തെ തോല്‍വിയോടെ ടീമിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്കും മങ്ങലേറ്റിട്ടുണ്ട്. പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനക്കാരാണ് നിലവില്‍ മുംബൈ ഇന്ത്യന്‍സ്.
Also Read : IPL 2023 | 'അവന്‍ ശ്രീലങ്കന്‍ ക്രിക്കറ്റിന്‍റെ ഭാവി' ; മതീഷ പതിരണയെ പ്രശംസിച്ച് എംഎസ് ധോണി
പത്ത് മത്സരങ്ങളില്‍ നിന്ന് പത്ത് പോയിന്‍റാണ് നിലവില്‍ രോഹിത്തിനും സംഘത്തിനുമുള്ളത്. ഇനി നാല് മത്സരങ്ങളാണ് മുംബൈ ഇന്ത്യന്‍സിന് ശേഷിക്കുന്നത്. അടുത്ത കളിയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ് അവര്‍ നേരിടുക. വാങ്കഡെയില്‍ മെയ് 9നാണ് ഈ മത്സരം.