മുംബൈ: ഐപിഎല്ലില്‍ നിന്ന് മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് പുറത്തായതിന് പിന്നാലെ ടീം മാനേജ്‌മെന്‍റിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പാകിസ്ഥാന്‍ പേസ് ബൗളര്‍ ശുഐബ് അക്തര്‍ രംഗത്ത്. ഒട്ടും ഗൗരവത്തോടെയല്ല സിഎസ്‌കെ മാനേജ്മെന്‍റ് കാര്യങ്ങളെ നോക്കിക്കാണുന്നതെന്ന് പറഞ്ഞ അക്തര്‍ ധോണി വിരമിച്ചുകഴിഞ്ഞാല്‍ ടീം മേനേജ്മെന്‍റ് എന്തുചെയ്യുമെന്നും ചോദിച്ചു. പ്രമുഖ വെബ്സൈറ്റായ സ്‌പോര്‍ട്‌സ് കീടയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് പാക് താരത്തിന്‍റെ പ്രതികരണം.
എക്കാലവും ചെന്നൈ ടീമില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കഴിയാത്ത താരമാണ് ധോണി. അടുത്ത രണ്ട് ഐപിഎല്‍ സീസണിലും അദ്ദേഹം ടീമിനായി കളിക്കണം. ടീമിലേക്ക് ഉപദേശകനായിട്ടോ, മുഖ്യ പരിശീലകനായിട്ടോ ധോണി എത്തുന്നതും മോശം തീരുമാനം ആയിരിക്കില്ലെന്നും അക്തര്‍ വ്യക്തമാക്കി.
ഐപിഎല്ലിന്‍റെ തുടക്കത്തില്‍ ചെന്നൈ നായകനായി പെട്ടന്ന് രവീന്ദ്ര ജഡേജയെ നിയമിച്ചതിനേയും അക്തര്‍ വിമര്‍ശിച്ചു. ജഡേജയെ നായകനായി പരിഗണിച്ചതിനെ കുറിച്ച് വിശദീകരിക്കാന്‍ ടീം മാനേജ്മെന്‍റിന് മാത്രമെ സാധിക്കുള്ളു. ടീമിന് ആവശ്യമുള്ള കളിക്കാരെ നിലനിര്‍ത്തി വ്യക്തമായ പദ്ധതിയോടെ ചെന്നൈ അടുത്ത സീസണില്‍ വരണം എന്നും പാക് താരം അഭിപ്രായപ്പെട്ടു.
-
Step up, Rise above & Roar along! #WhistlePodu #Yellove 🦁💛 pic.twitter.com/OVcpK74Tcj
— Chennai Super Kings (@ChennaiIPL) May 13, 2022 " class="align-text-top noRightClick twitterSection" data="
">Step up, Rise above & Roar along! #WhistlePodu #Yellove 🦁💛 pic.twitter.com/OVcpK74Tcj
— Chennai Super Kings (@ChennaiIPL) May 13, 2022Step up, Rise above & Roar along! #WhistlePodu #Yellove 🦁💛 pic.twitter.com/OVcpK74Tcj
— Chennai Super Kings (@ChennaiIPL) May 13, 2022
മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഈ സീസണില്‍ ദയനീയ പ്രകടനമാണ് പുറത്തടുത്തത്. സീസണ്‍ തുടക്കത്തില്‍ പുതിയ നായകന് കീഴില്‍ ഇറങ്ങിയ ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് നായക സ്ഥാനം ഏറ്റെടുത്ത ധോണിക്ക് കീഴില്‍ ആദ്യ മത്സരം വിജയിച്ചെങ്കിലും തുടര്‍ തോല്‍വികള്‍ നേരിട്ടത് ടീമിന് തിരിച്ചടിയാകുകയായിരുന്നു.