മുംബൈ: കഴിഞ്ഞ സീസണിൽ തന്നെ തഴഞ്ഞ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായുള്ള പ്രതികാരം തന്നെയായിരുന്നു ഇന്നലെ ഡേവിഡ് വാർണറിന്‍റെ ബാറ്റിൽ നിന്ന് പിറന്നത്. മത്സരത്തിൽ സെഞ്ച്വറി നേടുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നുവെങ്കിലും 58 പന്തിൽ 92 റണ്‍സുമായി വാർണർ പുറത്താകാതെ നിന്നു. താരത്തിന്‍റെ തകർപ്പൻ ഇന്നിങ്സിനെ ക്രിക്കറ്റ് ലോകം പ്രശംസകൊണ്ട് മൂടുന്നതിനിടെ വ്യക്‌തിപരമായ നേട്ടത്തിനപ്പുറം ടീമിന്‍റെ വിജയത്തിനായി വാർണർ എടുത്ത നിസ്വാർഥമായ തീരുമാനത്തിനും കയ്യടി ലഭിക്കുകയാണ്.
-
Hence proved, David Warner 𝐅𝐈𝐑𝐄 hai 🔥#YehHaiNayiDilli | #IPL2022 | #DCvSRH | @davidwarner31 | #TATAIPL | #IPL | #DelhiCapitals | #Pushpa pic.twitter.com/0njDVwJqVZ
— Delhi Capitals (@DelhiCapitals) May 5, 2022 " class="align-text-top noRightClick twitterSection" data="
">Hence proved, David Warner 𝐅𝐈𝐑𝐄 hai 🔥#YehHaiNayiDilli | #IPL2022 | #DCvSRH | @davidwarner31 | #TATAIPL | #IPL | #DelhiCapitals | #Pushpa pic.twitter.com/0njDVwJqVZ
— Delhi Capitals (@DelhiCapitals) May 5, 2022Hence proved, David Warner 𝐅𝐈𝐑𝐄 hai 🔥#YehHaiNayiDilli | #IPL2022 | #DCvSRH | @davidwarner31 | #TATAIPL | #IPL | #DelhiCapitals | #Pushpa pic.twitter.com/0njDVwJqVZ
— Delhi Capitals (@DelhiCapitals) May 5, 2022
ഡൽഹി ക്യാപ്പിറ്റൽസിന്‍റെ 19-ാം ഓവർ അവസാനിക്കുമ്പോൾ 92 റണ്‍സുമായി വാർണറും തകർപ്പൻ ഷോട്ടുകളുമായി റോവ്‌മൻ പവലുമായിരുന്നു ക്രീസിൽ. എട്ട് റണ്‍സ് കൂടി നേടിയാൽ വാർണറിന് സെഞ്ച്വറി തികയ്‌ക്കാം. 20-ാം ഓവറിന്‍റെ ആദ്യ പന്ത് സ്ട്രൈക്ക് പവലിനായിരുന്നു. ആദ്യ പന്ത് പവൽ സിംഗിൾ ഇട്ട് സ്ട്രൈക്ക് കിട്ടുന്ന വാർണർ സെഞ്ച്വറി തികയ്‌ക്കും എന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ അതെല്ലാം തെറ്റിച്ചുകൊണ്ട് പവൽ സ്‌ട്രൈക്ക് കൈമാറാതെ കൂറ്റൻ ഷോട്ടുകളുമായി കളം നിറഞ്ഞു.
ഇപ്പോൾ മത്സരശേഷം സ്ട്രൈക്ക് കൈമാറാത്തതെന്തെന്ന ചോദ്യത്തിന് പവൽ നൽകിയ ഉത്തരമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അവസാന ഓവറിന് മുൻപ് ഞാൻ വാർണറിനോട് സെഞ്ച്വറി തികയ്‌ക്കാനായി സിംഗിൾ എടുത്ത് സ്‌ട്രൈക്ക് മാറണമോ എന്ന് ചോദിച്ചിരുന്നു. എന്നാൽ അദ്ദേഹം പറഞ്ഞത് 'അങ്ങനെയല്ല ക്രിക്കറ്റ് കളിക്കേണ്ടത്. നിങ്ങൾ പറ്റാവുന്നത്ര കൂറ്റനടികൾക്ക് ശ്രമിക്കുക. എനിക്ക് വേണ്ടി സ്‌ട്രൈക്ക് കൈമാറേണ്ട എന്നായിരുന്നു. പവൽ വെളിപ്പെടുത്തി.
മത്സരത്തിൽ വാർണറും പവലും ചേർന്ന് 122 റണ്‍സിന്‍റെ കൂറ്റൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. വാർണർ 58 പന്തിൽ 12 ഫോറിന്‍റേയും മൂന്ന് സിക്‌സിന്‍റെയും അകമ്പടിയോടെ 92 റണ്‍സ് നേടിയപ്പോൾ പവൽ 35 പന്തിൽ നിന്ന് ആറ് സിക്‌സിന്‍റെയും മൂന്ന് ഫോറിന്‍റെയും അകമ്പടിയോടെ 67 റണ്‍സ് നേടി.