ETV Bharat / sports

IPL 2023| 'അന്ന് ധോണിയും കോലിയും, ഇന്ന് സഞ്‌ജുവും ജയ്‌സ്വാളും'; 2014 ടി20 ലോകകപ്പിലെ അവിസ്‌മരണീയ നിമിഷം ഓര്‍മിപ്പിച്ച് രാജസ്ഥാന്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ അനായാസ ജയത്തിലേക്ക് എത്തിച്ചത് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ നടത്തിയ പ്രകടനമാണ്. മത്സരത്തില്‍ 47 പന്ത് നേരിട്ട ജയ്‌സ്വാള്‍ 98 റണ്‍സ് നേടി പുറത്താകാതെ നിന്നിരുന്നു.

rajasthan royals  dhoni virat moment in icc t20 wc 2014  MS Dhoni  Virat kohli  Sanju Samson  Yashasvi Jaiswal  KKR vs RR  IPL 2023  IPL  യശസ്വി ജയ്‌സ്വാള്‍  സഞ്ജു സാംസണ്‍  എംഎസ് ധോണി വിരാട് കോലി  2014 ടി20 ലോകകപ്പ്  രാജസ്ഥാന്‍ റോയല്‍സ്  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
IPL
author img

By

Published : May 12, 2023, 10:07 AM IST

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മിന്നും ജയമാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 13.1 ഓവറില്‍ 1 വിക്കറ്റ് നഷ്‌ടത്തില്‍ നിര്‍ണായക ജയം പിടിച്ചെടുക്കുകയായിരുന്നു. യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ എന്നിവരുടെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു മത്സരത്തില്‍ റോയല്‍സിന് അനായാസ ജയമൊരുക്കിയത്.

47 പന്ത് നേരിട്ട ജയ്‌സ്വാള്‍ 98 റണ്‍സാണ് മത്സരത്തില്‍ നേടിയത്. സഞ്‌ജു സാംസണ്‍ 29 പന്തില്‍ 48 റണ്‍സും അടിച്ചെടുത്തു. തകര്‍പ്പന്‍ അടികളുമായി കളം നിറഞ്ഞ ഇരുവരും വിരാട് കോലി - എംഎസ് ധോണി സഖ്യത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലൊരു കാര്യവും കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിലൂടെ ചെയ്‌തു.

  • Suyash sharma tried to attempt a wide ball so that either Sanju can't complete his 50 or Jaiswal won't be able to complete his 100. But Sanju Samson defended the ball and asked Yashasvi to complete his 100 with a six. pic.twitter.com/JbBPfPwpdh

    — Pratham. (@76thHundredWhxn) May 11, 2023 " class="align-text-top noRightClick twitterSection" data=" ">

2014 ടി20 ലോകകപ്പ് സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജയം പിടിക്കാന്‍ 7 പന്തില്‍ ഒരു റണ്‍സ് മാത്രം മതിയെന്നിരിക്കെ ബാറ്റ് ചെയ്‌ത എംഎസ് ധോണി റണ്‍സ് കണ്ടെത്താന്‍ ശ്രമിച്ചിരുന്നില്ല. ടീമിനെ ജയത്തിന് അരികിലെത്തിച്ച് അര്‍ധസെഞ്ച്വറിയുമായി പുറത്താകാതെ നിന്ന വിരാട് കോലിക്ക് വിജയ റണ്‍ കണ്ടെത്താനുള്ള അവസരമായിരുന്നു അന്ന് ഇന്ത്യന്‍ നായകനായിരുന്ന ധോണി ഒരുക്കി നല്‍കിയത്. ഡെയ്‌ല്‍ സ്റ്റെയ്‌ന്‍ എറിഞ്ഞ തൊട്ടടുത്ത ഓവറിലെ ആദ്യ പന്ത് ബൗണ്ടറി പായിച്ച് വിരാട് കോലി തന്നെ പിന്നീട് ഇന്ത്യക്ക് ജയം സമ്മാനിക്കുകയായിരുന്നു.

Also Read : IPL 2023| 'അഞ്ചില്‍ നിന്ന് മൂന്നിലേക്ക്'; പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കി രാജസ്ഥാന്‍ റോയല്‍സ്

സമാനരീതിയിലുള്ള സംഭവങ്ങളായിരുന്നു ഇന്നലെ ഈഡന്‍ ഗാര്‍ഡന്‍സിലും അരങ്ങേറിയത്. 13-ാം ഓവറിലേക്ക് മത്സരം എത്തിയപ്പോള്‍ 10 റണ്‍സ് അകലെയായിരുന്നു രാജസ്ഥാന്‍ ജയം. സുയഷ് ശര്‍മ്മ എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ ജയ്‌സ്വാള്‍ ഒരു ബൈ റണ്‍ ഓടിയെടുത്തു.

തൊട്ടടുത്ത പന്തില്‍ സഞ്‌ജു സിംഗിളെടുത്ത് സ്‌ട്രൈക്ക് ജയ്‌സ്വാളിന് കൈമാറി. മൂന്നാം പന്തില്‍ ബൗണ്ടറിയടിച്ച ജയ്‌സ്വാളിന് നാലാം പന്തില്‍ റണ്‍സൊന്നുമെടുക്കാനായില്ല. അഞ്ചാം പന്തില്‍ ഒരു റണ്‍സാണ് താരം നേടിയത്.

അര്‍ധസെഞ്ച്വറിക്ക് രണ്ട് റണ്‍സ് അകലെ ആയിരുന്നു 13-ാം ഓവറിലെ അവസാന പന്ത് നേരിടാന്‍ എത്തിയപ്പോള്‍ സഞ്ജുവുണ്ടായിരുന്നത്. 6 റണ്‍സ് നേടിയാല്‍ സീസണിലെ രണ്ടാം സെഞ്ച്വറി സ്വന്തമാക്കാം എന്ന നിലയിലായിരുന്നു ജയ്‌സ്വാള്‍. എന്നാല്‍, മൂന്ന് റണ്‍സ് അകലെയായിരുന്നു രാജസ്ഥാന്‍ ജയം.

പന്തെറിയാനെത്തിയ സുയഷ് ശര്‍മ്മ വൈഡെറിഞ്ഞ് കളിയവസാനിപ്പിക്കാനായിരുന്നു പദ്ധതിയിട്ടത്. എന്നാല്‍, പന്തിനനുസരിച്ച് ലെഗ്‌സൈഡിലേക്ക് മാറി കളിച്ച സഞ്‌ജു സുയഷിന്‍റെ വൈഡ് ശ്രമം തകര്‍ത്തു. പിന്നാലെ സിക്‌സടിച്ച് സെഞ്ച്വറി പൂര്‍ത്തിയാക്കി മത്സരം ഫിനിഷ് ചെയ്യാന്‍ സഞ്‌ജു ജയ്‌സ്വാളിനോട് ആംഗ്യം കാണിക്കുകയായിരുന്നു.

തൊട്ടടുത്ത ഓവര്‍ എറിയാനെത്തിയത് കൊല്‍ക്കത്തന്‍ പേസര്‍ ശര്‍ദൂല്‍ താക്കൂര്‍ ആണ്. ഓവറിലെ ആദ്യ പന്തില്‍ ഫോര്‍ അടിച്ച് ജയ്‌സ്വാള്‍ തന്നെ രാജസ്ഥാനെ ജയത്തിലേക്ക് എത്തിച്ചു. 47 പന്തില്‍ 12 ഫോറും അഞ്ച് സിക്‌സും ഉള്‍പ്പടെയായിരുന്നു ജയ്‌സ്വാള്‍ 98 റണ്‍സ് നേടിയത്. 5 സിക്‌സും രണ്ട് ഫോറും അടങ്ങിയതായിരുന്നു സഞ്‌ജുവിന്‍റെ ഇന്നിങ്‌സ്.

Also Read : IPL 2023| ഈഡനില്‍ ജയ്‌സ്വാളിന്‍റെ 'മിന്നലാട്ടം'; തകര്‍ന്നത് കെഎല്‍ രാഹുലിന്‍റെ റെക്കോഡ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.