മുംബൈ: പഞ്ചാബ് കിങ്സിനെതിരെ ജയിക്കാന്‍ രാജസ്ഥാന്‍ റോയല്‍സിന് 222 റണ്‍സിന്‍റെ കൂറ്റന്‍ വിജയ ലക്ഷ്യം. ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് നായകന്‍ ലോകേഷ് രാഹുലിന്‍റെ തോളേറി പഞ്ചാബ് കിങ്‌സ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഒരു ഭാഗത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോഴും ഓപ്പണറായ രാഹുല്‍ ക്രീസില്‍ നങ്കൂരമിട്ട് കളിച്ചു. നിര്‍ഭാഗ്യം കൊണ്ട് സെഞ്ച്വറി നഷ്‌ടമായ രാഹുല്‍ പുറത്താകുമ്പോള്‍ 50 പന്തില്‍ 91 റണ്‍സെടുത്തു. ഏഴ് ബൗണ്ടറിയും അഞ്ച് സിക്‌സും അടങ്ങുന്നതായിരുന്നു നായകന്‍റെ ഇന്നിങ്സ്. നിശ്ചിത 20 ഓവര്‍ അവസാനിക്കാന്‍ നാല് പന്ത് മാത്രം ശേഷിക്കെയാണ് രാഹുല്‍ പവലിയനിലേക്ക് മടങ്ങിയത്.
ആദ്യം നഷ്‌ടമായത് 14 റണ്‍സെടുത്ത ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്‍റെ വിക്കറ്റായിരുന്നു. പ്രഥമ ഐപിഎല്‍ കളിക്കുന്ന ചേതന്‍ സക്കറിയ ബൗള്‍ഡാക്കിയാണ് മായങ്കിനെ പവലിയനിലേക്ക് മടക്കിയത്. മൂന്നാമനായി ഇറങ്ങിയ ക്രിസ് ഗെയില്‍ കൂറ്റനടികളുമായി പ്രതീക്ഷക്കൊത്ത് ഉയര്‍ന്നെങ്കിലും 28 പന്തുകളുടെ ആയുസ്സേ യൂണിവേഴ്‌സല്‍ ബോസിന് ഉണ്ടായിരുന്നുള്ളൂ. സ്‌കോര്‍ 89 റണ്‍സില്‍ എത്തി നില്‍ക്കെ റിയാന്‍ പ്രയാഗിന്‍റെ പന്തില്‍ ബെന്‍ സ്റ്റോക്‌സിന് ക്യാച്ച് വഴങ്ങി ഗെയില്‍ മടങ്ങി. പുറത്താകുമ്പോള്‍ രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 40 റണ്‍സായിരുന്നു ഗെയിലിന്‍റെ സമ്പാദ്യം. രാഹുലുമായി ചേര്‍ന്നുള്ള 45 പന്തിന്‍റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 67 റണ്‍സാണ് പുറത്താകുന്നതിന് മുമ്പ് ഗെയില്‍ കൂട്ടിച്ചേര്‍ത്തത്.
-
.@klrahul11's fantastic knock comes to an end on 91.
— IndianPremierLeague (@IPL) April 12, 2021 " class="align-text-top noRightClick twitterSection" data="
Live - https://t.co/PhX8FyJiZZ #RRvPBKS #VIVOIPL pic.twitter.com/bkXP6vVdBt
">.@klrahul11's fantastic knock comes to an end on 91.
— IndianPremierLeague (@IPL) April 12, 2021
Live - https://t.co/PhX8FyJiZZ #RRvPBKS #VIVOIPL pic.twitter.com/bkXP6vVdBt.@klrahul11's fantastic knock comes to an end on 91.
— IndianPremierLeague (@IPL) April 12, 2021
Live - https://t.co/PhX8FyJiZZ #RRvPBKS #VIVOIPL pic.twitter.com/bkXP6vVdBt
പത്ത് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 89 റണ്‍സെന്ന നിലയില്‍ നിന്നും പഞ്ചാബിനെ കൈപിടിച്ചുയര്‍ത്തിയത് നായകന്‍ ലോകേഷ് രാഹുലും ദീപക് ഹൂഡയും ചേര്‍ന്നാണ്. ഇരുവരും കൂടി നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 105 റണ്‍സാണ് സ്കോര്‍ ബോഡില്‍ ചേര്‍ത്തത്. 47 പന്തില്‍ നിന്നാണ് ഇരുവരും സെഞ്ച്വറി പാര്‍ട്ട്‌ണര്‍ഷിപ്പുണ്ടാക്കിയത്. ക്രിസ് മോറിസിന്‍റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച് റിയാന്‍ ഗാര്‍ഗിന് ക്യാച്ച് വഴങ്ങി പുറത്താകുമ്പോള്‍ 28 പന്തില്‍ അര്‍ധസെഞ്ച്വറിയോടെ 64 റണ്‍സ് ഹൂഡ സ്വന്തമാക്കിയിരുന്നു. ആറ് സിക്‌സും നാല് ബൗണ്ടറിയും ഉള്‍പ്പെടുന്ന വെടിക്കെട്ട് ഇന്നിങ്സാണ് ഹൂഡ പുറത്തെടുത്തത്. സിക്‌സിലൂടെയും ബൗണ്ടറിയിലൂടെയും 52 റണ്‍സാണ് ഹൂഡ അടിച്ച് കൂട്ടിയത്.
ദീപക് ഹൂഡക്ക് ശേഷം അഞ്ചാമനായി ഇറങ്ങിയ നിക്കോളാസ് പൂരാന്‍ ഗോള്‍ഡന്‍ ഡക്കായി നിരാശപ്പെടുത്തി. ക്രിസ് മോറിസിന്‍റെ പന്തില്‍ സക്കറിയക്ക് ക്യാച്ച് വഴങ്ങിയാണ് പൂരാന്‍ മടങ്ങിയത്. പിന്നാലെ രണ്ട് പന്ത് മാത്രം നേരിട്ട ജൈ റിച്ചാര്‍ഡ്‌സണും പൂജ്യനായി പുറത്തായപ്പോള്‍ നാല് പന്തില്‍ ആറ് റണ്‍സെടുത്ത ഷാരൂഖ് ഖാന്‍ പുറത്താകാതെ നിന്നു.
എട്ട് ബൗളേഴ്‌സാണ് ആര്‍ആറിന് വേണ്ടി വാംഖഡെയില്‍ പന്തെറിഞ്ഞത്. പ്രഥമ ഐപിഎല്‍ കളിക്കുന്ന ചേതന്‍ സക്കറിയ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ക്രിസ് മോറിസ് രണ്ടും റിയാന്‍ ഗാര്‍ഗ് ഒരു വിക്കറ്റും സ്വന്തമാക്കി.