ETV Bharat / sports

ഐപിഎല്ലിൽ കളിക്കുന്ന താരങ്ങൾക്ക് വിലങ്ങായി ന്യൂസിലന്‍റിന്‍റെ യാത്രാ വിലക്ക്

യാത്രാ വിലക്ക് നീട്ടിയാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ട് മെയ്-ജൂൺ മാസങ്ങളിൽ ഇംഗ്ലണ്ടിനെതിരായ രണ്ട് ടെസ്റ്റ് പരമ്പരയിൽ പങ്കെടുക്കുവാൻ നേരിട്ട് യുകെയിലേക്ക് പോകേണ്ട അവസ്ഥയിലാണ് ന്യൂസിലാന്‍റ് താരങ്ങൾ.

New Zealand travel ban from India could affect Black Caps at IPL if extended beyond April 28  ഐപിഎൽ  ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്  ന്യൂസിലാന്‍റ്  കെയ്ൻ വില്യംസൺ  ട്രെന്‍റ് ബോൾട്ട്  കൊവിഡ്  ജസീന്ത ആർഡെർ  Covid  IPL  kane williamson
ഐപിഎല്ലിൽ കളിക്കുന്ന താരങ്ങൾക്ക് വിലങ്ങായി ന്യൂസിലന്‍റിന്‍റെ യാത്രാ വിലക്ക്
author img

By

Published : Apr 9, 2021, 5:56 PM IST

ന്യൂസിലൻഡ്: ഇന്ത്യയിൽ നിന്ന് ന്യൂസിലാന്‍റിലേക്കുള്ള യാത്രാ വിലക്ക് ഞായറാഴ്ച മുതൽ ആരംഭിക്കാനിരിക്കെ അത് എറ്റവുമധികം ബാധിക്കുക ഐ‌പി‌എല്ലിൽ കളിക്കുന്ന ന്യൂസിലാന്‍റ് താരങ്ങളെയാണ്. യാത്രാ വിലക്ക് നീട്ടിയാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ട് മെയ്-ജൂൺ മാസങ്ങളിൽ ഇംഗ്ലണ്ടിനെതിരായ രണ്ട് ടെസ്റ്റ് പരമ്പരയിൽ പങ്കെടുക്കുവാൻ നേരിട്ട് യുകെയിലേക്ക് പോകേണ്ട അവസ്ഥയിലാണ് ന്യൂസിലാന്‍റ് താരങ്ങൾ.

ക്യാപ്റ്റൻ കെയ്ൻ വില്യംസൺ, പേസർമാരായ ട്രെന്‍റ് ബോൾട്ട്, കെയ്‌ൽ ജാമിസൺ തുടങ്ങിയ 10 ന്യൂസിലന്‍റ് കളിക്കാരാണ് വെള്ളിയാഴ്ച ആരംഭിക്കുന്ന ഐപി‌എല്ലിൽ പങ്കെടുക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യയിൽ ഒരു ലക്ഷത്തിലധികം കൊവിഡ് കേസുകൾ രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ ന്യൂസിലാന്‍റ് പ്രധാനമന്ത്രി ജസീന്ത ആർഡെർ ഏപ്രിൽ 11 മുതൽ 28 വരെ ഇന്ത്യയിൽ നിന്ന് വരുന്നതിന് യാത്രാ വിലക്ക് പ്രഖ്യാപിച്ചിരുന്നു.

സ്ഥിതിഗതികൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ഐ‌പി‌എൽ ഫ്രാഞ്ചൈസികളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും എൻ‌എസ്‌സിയുടെ പബ്ലിക് അഫയേഴ്‌സ് മാനേജർ റിച്ചാർഡ് ബൂക്ക് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.