ബെംഗളൂരു: അഞ്ച് തവണ ഐപിഎല്‍ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സിന് ഐപിഎല്‍ 2023-ല്‍ പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായി എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. മത്സരത്തിന്‍റെ പവര്‍പ്ലേയില്‍ തന്നെ മുംബൈക്ക് ആദ്യ മൂന്ന് വിക്കറ്റ് നഷ്‌ടമായി.
ഇഷാന്‍ കിഷന്‍ (10), രോഹിത് ശര്‍മ (1), കാമറൂണ്‍ ഗ്രീന്‍ (5) എന്നിവര്‍ അതിവേഗം പവലിയനിലെത്തി. നാലാമനായി ക്രീസിലെത്തിയത് ടീമിന്‍റെ വിശ്വസ്‌തനായ മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവ് ആയിരുന്നു. എന്നാല്‍, നിലയുറപ്പിച്ചശേഷം ആക്രമിച്ച് കളിക്കാനുള്ള സൂര്യകുമാറിന്‍റെ ശ്രമം പാളി.
16 പന്തില്‍ 15 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിനെ മൈക്കിള്‍ ബ്രേസ്‌വെല്‍ ഷഹബാസ് അഹമ്മദിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. നാല് വിക്കറ്റ് നഷ്‌ടപ്പെടുമ്പോള്‍ 8.5 ഓവറില്‍ 48 റണ്‍സ് മാത്രമാണ് മുംബൈ സ്‌കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്.
മുംബൈ ഇന്ത്യന്‍സിന് മത്സരത്തിലേക്കൊരു തിരിച്ചുവരവ് അസാധ്യമെന്ന് ആരാധകര്‍ പോലും കരുതി. എന്നാല്‍, ആറാമനായി ക്രീസിലെത്തിയ നേഹല്‍ വധേര 13 പന്തില്‍ 21 റണ്‍സ് അടിച്ച് മുംബൈ സ്‌കോറിങ്ങിന് കരുത്ത് പകര്‍ന്നു. അരങ്ങേറ്റ ഐപിഎല്‍ മത്സരത്തില്‍ നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി നേടിയ 22 കാരനായ മുംബൈയുടെ ഇടംകയ്യന്‍ ബാറ്റര്‍ രണ്ട് കൂറ്റന്‍ സിക്‌സറുകളും പറത്തി.
-
A 1⃣0⃣1⃣m maximum followed by a wicket!
— IndianPremierLeague (@IPL) April 2, 2023 " class="align-text-top noRightClick twitterSection" data="
Karn Sharma gets Nehal Wadhera who looked in impressive touch 👌👌
The fifty partnership gets broken at the right time for @RCBTweets 💪
Follow the match ▶️ https://t.co/ws391sGhme#TATAIPL | #RCBvMI pic.twitter.com/7rI6T46aTz
">A 1⃣0⃣1⃣m maximum followed by a wicket!
— IndianPremierLeague (@IPL) April 2, 2023
Karn Sharma gets Nehal Wadhera who looked in impressive touch 👌👌
The fifty partnership gets broken at the right time for @RCBTweets 💪
Follow the match ▶️ https://t.co/ws391sGhme#TATAIPL | #RCBvMI pic.twitter.com/7rI6T46aTzA 1⃣0⃣1⃣m maximum followed by a wicket!
— IndianPremierLeague (@IPL) April 2, 2023
Karn Sharma gets Nehal Wadhera who looked in impressive touch 👌👌
The fifty partnership gets broken at the right time for @RCBTweets 💪
Follow the match ▶️ https://t.co/ws391sGhme#TATAIPL | #RCBvMI pic.twitter.com/7rI6T46aTz
അതിലൊരു സിക്‌സര്‍ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തേക്കാണ് പോയത്. അഞ്ചാം വിക്കറ്റില്‍ തിലക് വര്‍മയ്‌ക്കൊപ്പം 50 റണ്‍സിന്‍റെ കൂട്ടുകെട്ട് ഉണ്ടാക്കാനും നേഹലിന് സാധിച്ചിരുന്നു. തിലക് വര്‍മ-നേഹല്‍ വധേര കൂട്ടുകെട്ടാണ് ആദ്യം തകര്‍ന്ന മുംബൈക്ക് 171 എന്ന മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
14-ാം ഓവറില്‍ സ്‌കോര്‍ 98ല്‍ നില്‍ക്കെയായിരുന്നു നേഹലിന്‍റെ മടക്കം. പുറത്താകുന്നതിന് മുന്‍പ് കരണ്‍ ശര്‍മയെ രണ്ട് തവണ അതിര്‍ത്തി കടത്താന്‍ നേഹല്‍ വധേരയ്‌ക്കായി. തുടര്‍ച്ചയായി രണ്ട് സിക്‌സുകള്‍ നേടിയ ശേഷം വീണ്ടും കൂറ്റന്‍ അടിക്ക് ശ്രമിച്ചാണ് താരം പുറത്തായത്.
നേഹല്‍ വധേര, 'ന്യൂ ഏജ് യുവരാജ് സിങ്': മധ്യനിരയിലെ പ്രകടനത്തിന് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്‍റെ പിന്‍ഗാമിയെന്ന വിശേഷണം ലഭിച്ചിട്ടുള്ള യുവ താരമാണ് നേഹല്‍ വധേര. ഐപിഎല്ലിലെ അരങ്ങേറ്റത്തില്‍ തന്നെ വമ്പന്‍ അടികളുമായി ആരാധകരുടെ ശ്രദ്ധ പിടിച്ച് പറ്റിയ നേഹല്‍ പഞ്ചാബ് ലുധിയാന സ്വദേശിയാണ്. കഴിഞ്ഞ മിനി താരലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്‌ക്കായിരുന്നു മുംബൈ നേഹലിനെ സ്വന്തമാക്കിയത്.
-
𝙔𝙤𝙪𝙣𝙜 𝙗𝙧𝙞𝙜𝙖𝙙𝙚 𝙨𝙩𝙚𝙖𝙙𝙮𝙞𝙣𝙜 𝙩𝙝𝙚 🛳️
— Mumbai Indians (@mipaltan) April 2, 2023 " class="align-text-top noRightClick twitterSection" data="
MI: 85/4 (13) #OneFamily #RCBvMI #MumbaiMeriJaan #MumbaiIndians #IPL2023 #TATAIPL @TilakV9 pic.twitter.com/CIvcBasxmd
">𝙔𝙤𝙪𝙣𝙜 𝙗𝙧𝙞𝙜𝙖𝙙𝙚 𝙨𝙩𝙚𝙖𝙙𝙮𝙞𝙣𝙜 𝙩𝙝𝙚 🛳️
— Mumbai Indians (@mipaltan) April 2, 2023
MI: 85/4 (13) #OneFamily #RCBvMI #MumbaiMeriJaan #MumbaiIndians #IPL2023 #TATAIPL @TilakV9 pic.twitter.com/CIvcBasxmd𝙔𝙤𝙪𝙣𝙜 𝙗𝙧𝙞𝙜𝙖𝙙𝙚 𝙨𝙩𝙚𝙖𝙙𝙮𝙞𝙣𝙜 𝙩𝙝𝙚 🛳️
— Mumbai Indians (@mipaltan) April 2, 2023
MI: 85/4 (13) #OneFamily #RCBvMI #MumbaiMeriJaan #MumbaiIndians #IPL2023 #TATAIPL @TilakV9 pic.twitter.com/CIvcBasxmd
കഴിഞ്ഞ ജനുവരിയില്‍ രഞ്ജി ട്രോഫി അരങ്ങേറ്റത്തിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ നേഹലിന് കഴിഞ്ഞിരുന്നു. അന്ന് ഗുജറാത്തിനെതിരെ 123 റണ്‍സടിച്ചാണ് ഈ ഇടംകയ്യന്‍ ബാറ്റര്‍ തന്‍റെ വരവറിയിച്ചത്. 2018-ലെ കുച്ച് ബിഹാര്‍ ട്രോഫിയില്‍ ആറ് അര്‍ധസെഞ്ച്വറി നേടിയ നേഹല്‍ പിന്നാലെ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലും ഇടം കണ്ടെത്തി.
ഇന്ത്യക്കായുള്ള അണ്ടര്‍ 19 അരങ്ങേറ്റത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ 81 റണ്‍സായിരുന്നു നേഹല്‍ സ്വന്തമാക്കിയത്. പ്രകടനങ്ങളും കണക്കുകളും ഇങ്ങനെയൊക്കെയാണെങ്കിലും ഈ ഇടംകയ്യന്‍ ബാറ്റര്‍ ഇതുവരെ ആഭ്യന്തര ടി20 മത്സരങ്ങളൊന്നും കളിച്ചിട്ടില്ല. എന്നാല്‍, ഐപിഎല്‍ അരങ്ങേറ്റത്തിലെ പ്രകടനം നേഹല്‍ ഇനിയും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് മുംബൈ ഇന്ത്യന്‍സ് ആരാധകര്‍.
Also Read: IPL 2023 | കത്തിക്കയറി കോലിയും ഡുപ്ലെസിസും; ചിന്നസ്വാമിയില്‍ ചാരമായി മുംബൈ