ETV Bharat / sports

ഐപിഎൽ ഫൈനൽ കാണാൻ പ്രധാനമന്ത്രിയും ; അഹമ്മദാബാദ് സ്‌റ്റേഡിയത്തിൽ നരേന്ദ്ര മോദി എത്തിയേക്കുമെന്ന് റിപ്പോർട്ടുകള്‍ - ipl latest news

മെയ് 29ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഫൈനൽ

Ahmedabad cricket stadium  ipl final  Narendra Modi ipl final  Narendra Modi cricket Stadium in Ahmedabad  amit shah IPL final  ഐപിഎൽ ഫൈനൽ കാണാൻ പ്രധാനമന്ത്രിയും  ഫൈനൽ കാണാൻ നരേന്ദ്ര മോദി  ipl latest news  ആഭ്യന്തര മന്ത്രി അമിത് ഷാ
നരേന്ദ്ര മോദി
author img

By

Published : May 25, 2022, 7:28 PM IST

അഹമ്മദാബാദ് : ഐപിഎൽ ഫൈനൽ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയേക്കും. ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രിക്കൊപ്പമെത്തുമെന്നാണ് സൂചന. മെയ് 29ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഫൈനൽ.

പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 28നും, അമിത് ഷാ മെയ് 29ന് സ്പോർട്‌സ് എൻക്ലേവിലേക്കുള്ള ഭൂമി പൂജയ്ക്കായും ഗുജറാത്തിൽ എത്തുന്നുണ്ട്. തുടർന്ന് ഇരുവരും മത്സരം കാണാനെത്തുമെന്നാണ് റിപ്പോർട്ടുകള്‍. ഫൈനലിനോട് അനുബന്ധിച്ച് കർശന സുരക്ഷയും സ്‌റ്റേഡിയത്തിൽ ഒരുക്കിയിട്ടുണ്ട്.

അതേസമയം ഫൈനലിനുള്ള ടിക്കറ്റുകളിൽ ഭൂരിഭാഗവും വിറ്റുതീർന്നതായി അധികൃതർ അറിയിച്ചു. ആദ്യ ക്വാളിഫയർ വിജയിച്ച ഗുജറാത്ത് ടൈറ്റൻസാണ് ഫൈനലിലെത്തിയ ആദ്യ ടീം. ബാംഗ്ലൂരും, ലക്‌നൗവും തമ്മിൽ നടക്കുന്ന രണ്ടാം ക്വാളിഫയറിലെ വിജയി എലിമിനേറ്ററിൽ രാജസ്ഥാനെ നേരിടും. ഇതിൽ വിജയിക്കുന്ന ടീമാണ് ഫൈനലിൽ ഗുജറാത്തിന്‍റെ എതിരാളികള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.