ചെന്നൈ: ഇത്തവണത്തെ ഐപിഎല്ലിന് ശേഷം ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ മഹേന്ദ്ര സിങ് ധോണി വിരമിക്കുമോ ഇല്ലയോ എന്നുള്ള വാഗ്വാദങ്ങൾ ആരംഭിച്ചിട്ട് നാളുകൾ ഏറെയായി. 41 കാരനായ താരം ഇനി കളിക്കളത്തിൽ തുടരാൻ സാധ്യതയില്ലെന്നും ഈ സീസണോടെ വിരമിക്കുമെന്നും ഒരു കൂട്ടർ പറയുമ്പോൾ ധോണി ഇപ്പോഴും മികച്ച ഫിറ്റ്‌നസിലാണെന്നും അതിനാൽ തുടർന്നും കളിക്കുമെന്നും മറ്റൊരു കൂട്ടരും അവകാശപ്പെടുന്നു.
-
The Chennai Super Kings Captain - MS Dhoni answers 𝗧𝗛𝗔𝗧 question again 😉#TATAIPL | #Qualifier1 | #GTvCSK | @msdhoni | @ChennaiIPL pic.twitter.com/drlIpcg5Q5
— IndianPremierLeague (@IPL) May 23, 2023 " class="align-text-top noRightClick twitterSection" data="
">The Chennai Super Kings Captain - MS Dhoni answers 𝗧𝗛𝗔𝗧 question again 😉#TATAIPL | #Qualifier1 | #GTvCSK | @msdhoni | @ChennaiIPL pic.twitter.com/drlIpcg5Q5
— IndianPremierLeague (@IPL) May 23, 2023The Chennai Super Kings Captain - MS Dhoni answers 𝗧𝗛𝗔𝗧 question again 😉#TATAIPL | #Qualifier1 | #GTvCSK | @msdhoni | @ChennaiIPL pic.twitter.com/drlIpcg5Q5
— IndianPremierLeague (@IPL) May 23, 2023
ഇപ്പോൾ ഈ അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ടുകൊണ്ട് സാക്ഷാൽ മഹേന്ദ്ര സിങ് ധോണി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വിരമിക്കൽ കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അതിനെക്കുറിച്ച് ചിന്തിക്കാൻ ഇനിയും 8-9 മാസം സമയം ഉണ്ടെന്നുമായിരുന്നു ധോണി വ്യക്‌തമാക്കിയത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ ആദ്യ ക്വാളിഫയർ മത്സരത്തിന് പിന്നാലെ പ്രതികരിക്കവെയാണ് ധോണി വിരമിക്കൽ തീരുമാനത്തെക്കുറിച്ച് വാചാലനായത്.
-
Still Yellove! 💛🥳#GTvCSK #WhistlePodu #Yellove 🦁 @msdhoni pic.twitter.com/we7OL8B3HG
— Chennai Super Kings (@ChennaiIPL) May 23, 2023 " class="align-text-top noRightClick twitterSection" data="
">Still Yellove! 💛🥳#GTvCSK #WhistlePodu #Yellove 🦁 @msdhoni pic.twitter.com/we7OL8B3HG
— Chennai Super Kings (@ChennaiIPL) May 23, 2023Still Yellove! 💛🥳#GTvCSK #WhistlePodu #Yellove 🦁 @msdhoni pic.twitter.com/we7OL8B3HG
— Chennai Super Kings (@ChennaiIPL) May 23, 2023
'ഇനി ചെപ്പോക്കിൽ കളിക്കാനെത്തുമോ' എന്ന ഹർഷ ഭോഹ്‌ലെയുടെ ചോദ്യത്തോടാണ് ധോണി പ്രതികരിച്ചത്. 'എനിക്കറിയില്ല. ഇക്കാര്യത്തിൽ എനിക്ക് തീരുമാനമെടുക്കാൻ 8-9 മാസത്തെ സമയമുണ്ട്. മിനി ലേലം നടക്കുന്നത് ഡിസംബറിലാണ്. പിന്നെ എന്തിനാണ് ആ തലവേദന ഇപ്പോഴെ എടുത്ത് തലയിൽ വെയ്‌ക്കുന്നത്. എനിക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ധാരാളം സമയമുണ്ട്.
സിഎസ്‌കെയോടൊപ്പം ഞാൻ എപ്പോഴും ഉണ്ടാകും. അതിനി കളിക്കളത്തിലായാലും പുറത്തായാലും ഞാൻ ചെന്നൈക്കൊപ്പം ഉണ്ടാകും. അക്ഷരാർഥത്തിൽ നാല് മാസമായി ഞാൻ ഫോമിലല്ല. ജനുവരി അവസാനമാണ് ഞാൻ എന്‍റെ പണിയെല്ലാം തീർത്ത് വീട്ടിൽ നിന്ന് ഇറങ്ങിയത്. മാർച്ച് രണ്ടാം വാരമോ മൂന്നാം വാരമോ ആണ് ഞങ്ങൾ പരിശീലനം തുടങ്ങിയത്. അതിനാൽ തന്നെ ഫോമിലെത്താൻ സമയമെടുക്കും.' ധോണി വ്യക്‌തമാക്കി.
രാജകീയമായി ഫൈനലിൽ: അതേസമയം ഐപിഎല്ലിലെ ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ തകർപ്പൻ ജയം നേടി ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ്. വാശിയേറിയ മത്സരത്തിൽ ഗുജറാത്തിനെ 15 റണ്‍സിനാണ് ചെന്നൈ സ്വന്തം തട്ടകത്തിൽ വച്ച് തകർത്തെറിഞ്ഞത്.
ചെന്നൈയുടെ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ 157 റണ്‍സിന് ഓൾഔട്ട് ആവുകയായിരുന്നു. 42 റണ്‍സ് നേടിയ ശുഭ്‌മാൻ ഗില്ലിനും 30 റണ്‍സ് നേടിയ റാഷിദ് ഖാനും മാത്രമാണ് ഗുജറാത്ത് നിരയിൽ പിടിച്ച് നിൽക്കാനായത്.
ചരിത്രമെഴുതിയ 10-ാം ഫൈനൽ: അതേസമയം ഐപിഎല്ലിൽ 14 സീസണുകളിൽ നിന്ന് ചെന്നൈയുടെ 10-ാം ഫൈനൽ പ്രവേശനമാണിത്. ഐപിഎൽ ചരിത്രത്തിൽ തന്നെ 10 പ്രാവശ്യം ഫൈനലിലെത്തുന്ന ആദ്യ ടീമും ചെന്നൈയാണ്. 10 തവണയും ധോണി തന്നെയായിരുന്നു ചെന്നൈയുടെ നായകൻ എന്നതാണ് ഇതിൽ ഏറ്റവും വലിയ പ്രത്യേകത. ഇതിൽ നാല് തവണയാണ് ചെന്നൈക്ക് കിരീടമുയർത്താനായത്.
16 സീസണുകളിൽ നിന്ന് ആറ് തവണ ഫൈനലിലെത്തിയ മുംബൈ ഇന്ത്യൻസാണ് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്ത്. അതിൽ അഞ്ച് തവണ കപ്പുയർത്താനും മുംബൈക്കായിരുന്നു. 16 സീസണുകളിൽ നിന്ന് മൂന്ന് തവണ വീതം ഫൈനലിലെത്തിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളാണ് പട്ടികയിൽ മൂന്നും നാലും സ്ഥാനങ്ങളിൽ.