അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം പതിപ്പിലെ ഉദ്ഘാടന മത്സരം, കളിക്കളത്തിലേക്ക് ഇതിഹാസ താരം എംഎസ് ധോണിയുടെ തിരിച്ചുവരവിന് കൂടിയാണ് ഇന്നലെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. പത്ത് മാസത്തെ ഇടവേളയ്‌ക്ക് ശേഷമായിരുന്നു എംഎസ് ധോണി ക്രിക്കറ്റ് മൈതാനത്ത് തിരികെയെത്തിയത്. കഴിഞ്ഞ ഐപിഎല്ലില്‍ ആയിരുന്നു ധോണി അവസാനം കളിച്ചത്.
-
😂Kar diya bhai! Check out Thala's 200th six for #CSK 💥#IPLonJioCinema #CSKvGT #TATAIPL https://t.co/eMKI8D3FXG pic.twitter.com/BeuUyBEBlf
— JioCinema (@JioCinema) March 31, 2023 " class="align-text-top noRightClick twitterSection" data="
">😂Kar diya bhai! Check out Thala's 200th six for #CSK 💥#IPLonJioCinema #CSKvGT #TATAIPL https://t.co/eMKI8D3FXG pic.twitter.com/BeuUyBEBlf
— JioCinema (@JioCinema) March 31, 2023😂Kar diya bhai! Check out Thala's 200th six for #CSK 💥#IPLonJioCinema #CSKvGT #TATAIPL https://t.co/eMKI8D3FXG pic.twitter.com/BeuUyBEBlf
— JioCinema (@JioCinema) March 31, 2023
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ എട്ടാമനായാണ് ചെന്നൈ നായകന്‍ ക്രീസിലെത്തിയത്. റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ തകര്‍പ്പന്‍ ഇന്നിങ്‌സ് കണ്ട മത്സരത്തില്‍ ധോണി ചെന്നൈക്കായി 7 പന്ത് നേരിട്ട ധോണി 14 റണ്‍സ് നേടി പുറത്താകാതെ നിന്നു. മത്സരത്തില്‍ ഒരു സിക്‌സും ഒപ്പം ഒരു ഫോറും പായിക്കാന്‍ ധോണിക്ക് കഴിഞ്ഞിരുന്നു.
ഈ മത്സരത്തില്‍ ധോണി നേടിയ കൂറ്റന്‍ സിക്‌സര്‍ ചെന്ന് പതിച്ചത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെയും ഐപിഎല്ലിന്‍റെയും റെക്കോഡ് ബുക്കിലേക്കാണ്. ഈ സിക്‌സോട് കൂടി ചെന്നൈക്ക് വേണ്ടി ഐപിഎല്ലില്‍ 200 സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോഡാണ് ധോണി സ്വന്തമാക്കിയത്. ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഏതെങ്കിലും ഒരു ടീമിനായി 200 സിക്‌സുകള്‍ നേടുന്ന അഞ്ചാമത്തെ താരമായി മാറാനും ധോണിക്ക് സാധിച്ചു.
ഗുജറാത്തിനെതിരായ മത്സരത്തില്‍ ജോഷുവ ലിറ്റില്‍ എറിഞ്ഞ അവസാന ഓവറിലെ രണ്ടാം പന്ത് അതിര്‍ത്തി കടത്തിയാണ് ധോണി ഈ നേട്ടത്തിലേക്ക് എത്തിയത്. ഐപിഎല്‍ ചരിത്രത്തില്‍ 20-ാം ഓവറില്‍ മാത്രം ധോണി അതിര്‍ത്തി കടത്തിയ 53-ാം സിക്‌സര്‍ കൂടിയായിരുന്നു ഇത്.
നേരത്തെ നാല് താരങ്ങളായിരുന്നു ഈ പട്ടികയില്‍ ഇടം പിടിച്ചിരുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ക്രിസ് ഗെയ്‌ല്‍ 239 സിക്‌സുകള്‍ നേടിയപ്പോള്‍ എ ബി ഡിവില്ലിയേഴ്‌സ് 238 തവണ പന്ത് അതിര്‍ത്തി വരയ്‌ക്ക് മുകളിലൂടെ പായിച്ചു. മുംബൈ ഇന്ത്യന്‍സിന്‍റെ ഇതിഹാസ ഒള്‍ റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡ് ആണ് ഈ പട്ടികയിലെ മൂന്നാമന്‍.
മുംബൈക്കായി 223 സിക്‌സുകളാണ് പൊള്ളാര്‍ഡ് നേടിയിട്ടുള്ളത്. ആര്‍സിബിയുടെ തന്നെ വിരാട് കോലിയാണ് ഈ പട്ടികയില്‍ നാലാമതായി ഇടം നേടിയിട്ടുള്ള താരം. പ്രഥമ ഐപിഎല്‍ സീസണ്‍ മുതല്‍ ബാംഗ്ലൂരിന് വേണ്ടി കളിക്കുന്ന വിരാട് കോലി ടീമിനായി ഇതുവരെ 218 സിക്‌സുകളാണ് അടിച്ച് പറത്തിയിട്ടുള്ളത്.
എന്നാല്‍ ധോണി റെക്കോഡ് നേട്ടം സ്വന്തമാക്കിയ മത്സരത്തില്‍ ചെന്നൈക്ക് നിരാശയായിരുന്നു ഫലം. നിലവിലെ ചാമ്പ്യന്മാരയ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ 178 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങില്‍ ആതിഥേയരായ ഗുജറാത്ത് നാല് പന്തും അഞ്ച് വിക്കറ്റും ശേഷിക്കെ ചെന്നൈ ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം മറികടന്നു.
Also Read: IPL 2023| മൊഹാലിയില്‍ മോഹക്കുതിപ്പ് തുടങ്ങാന്‍ പഞ്ചാബ് കിങ്‌സ്, തടയാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്