ETV Bharat / sports

ഐപിഎല്ലില്‍ ആര് കപ്പുയര്‍ത്തും ?; പ്രവചനവുമായി മെെക്കല്‍ വോണ്‍ - മുംബൈ ഇന്ത്യൻസ്

ഏപ്രില്‍ ഒമ്പതിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമാണ് ഏറ്റുമുട്ടുക.

Sports  ipl  മെെക്കല്‍ വോണ്‍  Michael Vaughan  ഐപിഎല്‍  മുംബൈ ഇന്ത്യൻസ്  സൺറൈസേഴ്സ് ഹൈദരാബാദ്
ഐപിഎല്ലില്‍ ആര് കപ്പുയര്‍ത്തും?; പ്രവചനവുമായി മെെക്കല്‍ വോണ്‍
author img

By

Published : Apr 7, 2021, 9:16 PM IST

ഹെെദരാബാദ്: ഐപിഎല്ലിന്‍റെ 14ാം സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിജയി ആരാകുമെന്ന പ്രവചനവുമായി മുൻ ഇംഗ്ലീഷ് നായകൻ മൈക്കൽ വോൺ. ട്വിറ്ററിലൂടെയാണ് താരം പ്രവചനം നടത്തിയിരിക്കുന്നത്. ടൂര്‍ണമെന്‍റില്‍ ആറാമതുള്ള, നിലവില്‍ ഹാട്രിക്ക് കിരീടം ലക്ഷ്യം വെയ്ക്കുന്ന മുംബൈ ഇന്ത്യൻസ് വിജയിക്കുമെന്നാണ് മെെക്കല്‍ വോണ്‍ പറയുന്നത്.

മുംബെെ തോറ്റ് പുറത്താവുകയാണെങ്കില്‍ സൺറൈസേഴ്സ് ഹൈദരാബാദിനും സാധ്യതയുണ്ടെന്ന് വോൺ പറയുന്നു. ഇരു ടീമുകളേയും ട്വീറ്റില്‍ ടാഗ് ചെയ്തുകൊണ്ടായിരുന്നു മുന്‍ ഇംഗ്ലീഷ് നായകന്‍റെ പ്രതികരണം. അതേസമയം അടുത്തിടെ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ മുംബെെ ടീം ഇന്ത്യന്‍ ദേശീയ ടീമിനേക്കാള്‍ മികച്ചതാണെന്ന തരത്തില്‍ വോണ്‍ പ്രസ്താവന നടത്തിയിരുന്നു. ഏപ്രില്‍ ഒമ്പതിന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഏറ്റുമുട്ടുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.