ETV Bharat / sports

വീണ്ടും സർപ്രൈസ് പ്രഖ്യാപനവുമായി കോലി; ഐപിഎല്ലിന് ശേഷം ആര്‍സിബി നായക സ്ഥാനവും ഒഴിയും

2013 മുതല്‍ ബാംഗ്ലൂരിന്‍റെ നായകനാണ് കോലി. ജോലിഭാരം കൂടുന്നതിനാലാണ് ക്യാപ്റ്റന്‍ സ്ഥാനത്ത് മാറുന്നതെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്.

Kohli to step down as RCB captain after IPL 2021  Kohli to step down as RCB captain  Kohli news  വിരാട് കോലി  വിരാട് കോലി ആർസിബി ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നു  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
കോലി
author img

By

Published : Sep 20, 2021, 9:26 AM IST

ദുബൈ: ഇന്ത്യന്‍ ടി20 ടീമിന്‍റെ ക്യാപ്റ്റന്‍സി ഒഴിയാൻ തീരുമാനിച്ചതിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകസ്ഥാനവും ഒഴിയുമെന്ന പ്രഖ്യാപനവുമായി വിരാട് കോലി. ഈ സീസണിന് ശേഷം സ്ഥാനം ഒഴിയാനാണ് തീരുമാനം. ടീമിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു പ്രഖ്യാപനം.

ഐപിഎല്ലില്‍ തന്‍റെ അവസാന മത്സരം വരെ ആര്‍സിബി താരമായി തുടരുമെന്ന് താരം അറിയിച്ചു. ഇതുവരെ നൽകിയ വിശ്വാസത്തിനും പിന്തുണയ്‌ക്കും ആരാധകര്‍ക്കും നന്നി പറയുന്നുവെന്നും കോലി വീഡിയോയിലൂടെ അറിയിച്ചു. ജോലിഭാരം കൂടുന്നതിനാലാണ് ക്യാപ്റ്റന്‍ സ്ഥാനത്ത് മാറുന്നതെന്ന് താരം താരം വ്യക്തമാക്കിയിട്ടുണ്ട്.

2013 മുതല്‍ ബാംഗ്ലൂരിന്‍റെ നായകനാണ് കോലി. 199 മത്സരങ്ങളിൽ നിന്ന് 6076 റണ്‍സാണ് ഇതുവരെ കോലിയുടെ ഐപിഎൽ സമ്പാദ്യം. 2016ലായിരുന്നു ആര്‍സിബിയ്ക്കായി താരത്തിന്‍റെ ഏറ്റവും പ്രകടനം. സീസണിൽ 640 റണ്‍സ് നേടിയ താരം ഓറഞ്ച് ക്യാപും സ്വന്തമാക്കിയിരുന്നു.

അതേസമയം കോലിക്ക് പിന്നാലെ ആര് ആർസിബി സ്ഥാനത്തെത്തും എന്ന ചർച്ചകളും സമൂഹ മാധ്യമങ്ങളിൽ സജീവമായി കഴിഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.