ETV Bharat / sports

IPL 2023 |'സഞ്‌ജു സാംസണ്‍ ഒരുപടി താഴെ, കേമന്‍ കെഎല്‍ രാഹുല്‍ തന്നെ': ലഖ്‌നൗ നായകന് സെവാഗിന്‍റെ പിന്തുണ - ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ്

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിന് മുന്‍പായിരുന്നു സെവാഗിന്‍റെ പ്രതികരണം.

kl rahul  sanju samson  sanju samson and kl rahul  virender sehwag about kl rahul  virender sehwag compare sanju samson and kl rahul  IPL 2023  സഞ്‌ജു സാംസണ്‍  കെഎല്‍ രാഹുല്‍  രാജസ്ഥാന്‍  ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ്  രാജസ്ഥാന്‍ റോയല്‍സ്
KL Rahul Sanju
author img

By

Published : Apr 20, 2023, 8:47 AM IST

ലഖ്‌നൗ: ഐപിഎല്ലിന്‍റെ തുടക്കം മുതല്‍ തന്നെ ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന് പഴികേള്‍ക്കുന്ന താരമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നായകന്‍ കെഎല്‍ രാഹുല്‍. സീസണിലെ ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 12 പന്ത് നേരിട്ട രാഹുല്‍ എട്ട് റണ്‍സ് മാത്രമായിരുന്നു നേടിയത്. തുടര്‍ന്നുള്ള മൂന്ന് മത്സരങ്ങളിലും താരത്തിന്‍റെ ബാറ്റില്‍ നിന്നും വമ്പന്‍ സ്‌കോറുകളൊന്നും പിറന്നിരുന്നില്ല.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 18 പന്തില്‍ 20, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 31 പന്തില്‍ 35, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചിന്നസ്വാമിയിലും 18 പന്തില്‍ 20 എന്നിങ്ങനെയായിരുന്നു രാഹുലിന്‍റെ സ്‌കോര്‍. എന്നാല്‍, അഞ്ചാം മത്സരത്തില്‍ പഞ്ചാബിനെതിരെ താരം അര്‍ധ സെഞ്ച്വറി നേടിയത് ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ് സമ്മാനിച്ചത്. ഈ മത്സരത്തില്‍ 56 പന്ത് നേരിട്ട രാഹുല്‍ 74 റണ്‍സുമായാണ് മടങ്ങിയത്.

വലിയ സ്‌കോര്‍ കണ്ടെത്താനും വെടിക്കെട്ട് പ്രകടനം പുറത്തെടുക്കാനും കെഎല്‍ രാഹുല്‍ പാടുപെടുന്ന ഘട്ടത്തില്‍ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം വിരേന്ദര്‍ സെവാഗ്. പഞ്ചാബിനെതിരായ രാഹുലിന്‍റെ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെയായിരുന്നു സെവാഗിന്‍റെ പ്രതികരണം. രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്‌ജു സാംസണെക്കാള്‍ മികച്ച താരം കെഎല്‍ രാഹുല്‍ ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Also Read: IPL 2023 | ആദ്യ ഓവര്‍ മെയ്‌ഡന്‍, പവര്‍പ്ലേയില്‍ കെഎല്‍ രാഹുലിന്‍റെ ബാറ്റിങ് 'അറുബോറന്‍': വിമര്‍ശിച്ച് പീറ്റേഴ്‌സണ്‍, ട്രോളി ആരാധകര്‍

'ഇപ്പോള്‍ കെഎല്‍ രാഹുല്‍ ഫോം കണ്ടെത്തിയിരിക്കുന്നത് നല്ല ലക്ഷണമാണ്. ആരാധകരെ തൃപ്‌തിപ്പെടുത്തുന്നത് ആയിരിക്കില്ല അയാളുടെ സ്‌ട്രൈക്ക് റേറ്റ്. എന്നാല്‍ രാഹുലിന്‍റെ ഫോം ലഖ്‌നൗവിന് വലിയ പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്.

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്‍റെ കാര്യമെടുത്താല്‍ തന്നെ സഞ്‌ജു സാംസണെക്കാള്‍ എത്രയോ മികച്ച പ്രകടനങ്ങള്‍ കാഴ്‌ചവെച്ചിട്ടുള്ള താരമാണ് രാഹുല്‍. എല്ലാ ഫോര്‍മാറ്റിലും അദ്ദേഹം നല്ല രീതിയില്‍ ബാറ്റ് ചെയ്യുന്നുണ്ട്.

ഒരുപാട് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച പരിചയം രാഹുലിനുണ്ട്. ഇന്ത്യന്‍ ടീമില്‍ വിവിധ ബാറ്റിങ് പൊസിഷനുകളില്‍ കളിച്ചും അവന് അനുഭവമുണ്ട്. ഇന്ത്യന്‍ ടി20 ടീമിന് വേണ്ടിയും മികച്ച റെക്കോഡ് രാഹുലിനുണ്ട്' -ക്രിക്‌ബസ് പരിപാടിയിലൂടെ സെവാഗ് പറഞ്ഞു.

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിന് മുന്‍പ് ലഖ്‌നൗ നായകനെ പിന്തുണച്ച് സെവാഗ് രംഗത്തെത്തിയെങ്കിലും മത്സരത്തില്‍ താരത്തിന് അത്ര മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. രാജസ്ഥാനെതിരെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ സൂപ്പര്‍ ജയന്‍റ്‌സ് 154 റണ്‍സാണ് നേടിയത്. ഓപ്പണര്‍ കയില്‍ മയേഴ്‌സ് 42 പന്തില്‍ 51 റണ്‍സ് നേടിയപ്പോള്‍ രാഹുല്‍ 32 പന്തില്‍ 39 റണ്‍സ് നേടിയാണ് പുറത്തായത്.

മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന് ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 144 റണ്‍സ് നേടാനെ സാധിച്ചുള്ളു. ബോളര്‍മാരുടെ പ്രകടനമാണ് ലഖ്‌നൗവിന് ജയം സമ്മാനിച്ചത്. ആതിഥേയര്‍ക്കായി ആവേശ് ഖാന്‍ മൂന്നും മാര്‍ക്കസ് സ്റ്റോയിനിസ് രണ്ടും വിക്കറ്റ് വീഴ്‌ത്തി.

More Read: IPL 2023 | പടിക്കൽ കലമുടച്ച് രാജസ്ഥാൻ; ലഖ്‌നൗവിന് 10 റൺസിൻ്റെ വിജയം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.