ദുബായ് : കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ദിനേശ് കാർത്തിക്കിന് കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്‍റെ പേരിൽ താക്കീത്. ബുധനാഴ്‌ച ഷാർജയിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിനിടെ താരം ഐപിഎൽ പെരുമാറ്റച്ചട്ടത്തിന്‍റെ ലെവൽ 1 ലംഘനം നടത്തിയതായാണ് ബിസിസിഐ കണ്ടെത്തിയത്.
എന്നാൽ എന്താണ് ലംഘനം എന്ന് ബിസിസിഐ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്‌തമാക്കുന്നില്ല. എന്നാൽ മത്സരത്തിൽ ഔട്ട് ആയശേഷം താരം സ്റ്റംപ് തട്ടിത്തെറിപ്പിച്ചിരുന്നു. ഇതാവാം താക്കീതിന് കാരണം.
അതേസമയം അവസാന ഓവറുകൾ വരെ നീണ്ട ആവേശകരമായ മത്സരത്തിനൊടുവിൽ ഡൽഹി ക്യാപ്പിറ്റൽസിനെ കീഴടക്കി കൊൽക്കത്ത ഐപിഎൽ ഫൈനലിൽ പ്രവേശിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യാനിറങ്ങിയ ഡല്‍ഹി ഉയര്‍ത്തിയ 136 റണ്‍സ് വിജയ ലക്ഷ്യം ഒരു പന്ത് ബാക്കി നില്‍ക്കെയാണ് കൊല്‍ക്കത്ത മറികടന്നത്. വെങ്കടേഷ് അയ്യരുടേയും (41 പന്തില്‍ 55), ശുഭ്‌മാന്‍ ഗില്ലിന്‍റെയും ( 46 പന്തില്‍ 46) മികച്ച പ്രകടനമാണ് കൊല്‍ക്കത്തയ്‌ക്ക് വിജയം സമ്മാനിച്ചത്.
ALSO READ : പെലെയെ മറികടന്ന് ഛേത്രി ; സാഫ് കപ്പിൽ ഇന്ത്യ ഫൈനലിൽ
ഒരു ഘട്ടത്തിൽ കൊൽക്കത്ത അനായാസ ജയത്തിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും അവസാന നിമിഷം ഡൽഹി പിടിമുറുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ 14.5 ഓവറില്‍ ഒരു വിക്കറ്റിന് 123 റണ്‍സ് എന്ന ശക്തമായ നിലയിലായിരുന്നു കൊൽക്കത്ത.
പിന്നീട് ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് 130 ന് ഏഴ് എന്ന സ്‌കോറിലേക്ക് വീണു. അവസാന ഓവറിൽ തുടരെ രണ്ട് വിക്കറ്റുകൾ പോയപ്പോൾ പരാജയം മണത്തെങ്കിലും അഞ്ചാം പന്തിൽ സിക്‌സടിച്ചുകൊണ്ട് രാഹുല്‍ ത്രിപാഠി കൊല്‍ക്കത്തയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു.