മുംബൈ : ഐപിഎല്‍ സീസണ്‍ എത്തുമ്പോള്‍ എല്ലാ കൊല്ലവും ഉണ്ടാകുന്ന പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിയുടെ റിട്ടയര്‍മെന്‍റ്. 2019ല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് മതിയാക്കിയ താരം ഇപ്പോഴും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സജീവ സാന്നിധ്യമാണ്. അതേസമയം, ഈ വര്‍ഷത്തോടെ ധോണി ഐപിഎല്ലും മതിയാക്കും എന്ന ചര്‍ച്ചകളും ഇതിനോടകം തന്നെ ആരാധകര്‍ക്കും ക്രിക്കറ്റ് വിദഗ്‌ധര്‍ക്കുമിടയില്‍ ആരംഭിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് എംഎസ് ധോണിയുടെ ഐപിഎല്‍ വിരമിക്കലിനെ കുറിച്ചുള്ള തന്‍റെ അഭിപ്രായം വ്യക്തമാക്കി ഇന്ത്യന്‍ താരവും ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ താരവുമായ കേദാര്‍ ജാദവ് രംഗത്തെത്തിയത്. ഇതിഹാസ താരത്തിന്‍റെ ക്രിക്കറ്റ് കരിയറിന് ഈ ഐപിഎല്ലിന്‍റെ അവസാനത്തോടെ തിരശ്ശീല വീണേക്കാമെന്നാണ് ജാദവ് കരുതുന്നത്.
'എംഎസ് ധോണിയുടെ വിരമിക്കലിനെ സിഎസ്‌കെ ആരാധകര്‍ ഒരിക്കലും അംഗീകരിച്ചേക്കില്ല. അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയപ്പോഴും ഇതേ അവസ്ഥയുണ്ടായിരുന്നു. എന്നാല്‍, ഒരു കായിക താരത്തിന്‍റെ ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഒരു കാര്യമാണിത്.
ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന് 42 വയസ് പൂര്‍ത്തിയാകും. ഇത് ഐപിഎല്ലില്‍ ധോണിയുടെ അവസാന വര്‍ഷം ആയിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്' - കേദാര്‍ ജാദവ് അഭിപ്രായപ്പെട്ടു. ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ധോണി ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് മാറുന്നതിന് പ്രത്യേക ലക്ഷ്യങ്ങളുണ്ടെന്നും ജാദവ് കൂട്ടിച്ചേര്‍ത്തു.
-
Oh captain, our captain! 🦁 pic.twitter.com/FXjN7UjbDy
— Chennai Super Kings (@ChennaiIPL) April 12, 2023 " class="align-text-top noRightClick twitterSection" data="
">Oh captain, our captain! 🦁 pic.twitter.com/FXjN7UjbDy
— Chennai Super Kings (@ChennaiIPL) April 12, 2023Oh captain, our captain! 🦁 pic.twitter.com/FXjN7UjbDy
— Chennai Super Kings (@ChennaiIPL) April 12, 2023
'ഇനി അധിക കാലം കളിക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ പകരം മറ്റൊരു താരത്തെ ഉറപ്പായും അദ്ദേഹം തയ്യാറാക്കും. അത് സംഭവിക്കേണ്ടതുമാണ്. ഒരു മത്സരത്തിന്‍റെ അവസാന 2-3 ഓവറുകളിലെത്തി അത് ഫിനിഷ് ചെയ്യുന്നതിലാണ് അദ്ദേഹത്തിന്‍റെ കരുത്ത്.
അതുകൊണ്ട് തന്നെ അത്തരം സാഹചര്യങ്ങളില്‍ ബാറ്റ് ചെയ്യാന്‍ അനുയോജ്യനായ താരമാണ് ധോണിയെന്നും ഞാന്‍ കരുതുന്നുണ്ട്. ഒരു മത്സരം ജയിക്കാന്‍ എത്ര പന്തുകള്‍ നേരിടേണ്ടി വരുമെന്ന് ധോണിക്ക് അറിയാം' - ജാദവ് വ്യക്തമാക്കി.
-
#Thala200 #WhistlePodu 🦁💛 pic.twitter.com/WTaPw7tpXz
— Chennai Super Kings (@ChennaiIPL) April 12, 2023 " class="align-text-top noRightClick twitterSection" data="
">#Thala200 #WhistlePodu 🦁💛 pic.twitter.com/WTaPw7tpXz
— Chennai Super Kings (@ChennaiIPL) April 12, 2023#Thala200 #WhistlePodu 🦁💛 pic.twitter.com/WTaPw7tpXz
— Chennai Super Kings (@ChennaiIPL) April 12, 2023
ധോണിയുടെ അനുഭവ സമ്പത്തും മത്സരത്തെ കുറിച്ചുള്ള ആഴത്തിലുള്ള ധാരണയുമാണ് അദ്ദേഹത്തെ ഇഷ്‌ടപ്പെട്ട ബാറ്റിങ് പൊസിഷന്‍ തെരഞ്ഞെടുക്കാന്‍ സഹായിക്കുന്നത്. മത്സരങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കേണ്ടത് ധോണി എന്ന നായകന്‍റെ മാത്രം ഉത്തരവാദിത്തം അല്ലെന്നും ഈ ചുമതല അവശ്യ ഘട്ടങ്ങളില്‍ ടീമിലെ മറ്റ് താരങ്ങളും ഏറ്റെടുക്കണമെന്നും ജാദവ് കൂട്ടിച്ചേര്‍ത്തു.
-
A special one to celebrate the super one! #Thala200 #WhistlePodu #Yellove 🦁💛pic.twitter.com/B99w8GLuig
— Chennai Super Kings (@ChennaiIPL) April 12, 2023 " class="align-text-top noRightClick twitterSection" data="
">A special one to celebrate the super one! #Thala200 #WhistlePodu #Yellove 🦁💛pic.twitter.com/B99w8GLuig
— Chennai Super Kings (@ChennaiIPL) April 12, 2023A special one to celebrate the super one! #Thala200 #WhistlePodu #Yellove 🦁💛pic.twitter.com/B99w8GLuig
— Chennai Super Kings (@ChennaiIPL) April 12, 2023
മികച്ച ഫോമിലാണ് ചെന്നൈ നായകന്‍ എംഎസ് ധോണി ഐപിഎല്‍ പതിനാറാം പതിപ്പില്‍ ബാറ്റ് വീശുന്നത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ അവസാന മത്സരത്തില്‍ എട്ടാമനായി ക്രീസിലെത്തിയ ധോണി 17 പന്തില്‍ 32 റണ്‍സ് നേടിയിരുന്നു. മൂന്ന് സിക്‌സും ഒരു ഫോറും അടങ്ങുന്നതായിരുന്നു ചെന്നൈ നായകന്‍റെ ഈ ഇന്നിങ്‌സ്.