ETV Bharat / sports

IPL 2023 | ജോസേട്ടന് ഇത് 'കഷ്‌ടകാലം', പഞ്ചാബിനെതിരെയും ഡക്ക്; നാണക്കേടിന്‍റെ റെക്കോഡ് ഇനി ജോസ്‌ ബട്‌ലറുടെ പേരില്‍ - രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സിന്‍റെ ഇന്നലത്തേത് ഉള്‍പ്പടെയുള്ള അവസാന മൂന്ന് മത്സരങ്ങളിലും ജോസ്‌ ബട്‌ലര്‍ സംപൂജ്യനായാണ് മടങ്ങിയത്. പഞ്ചാബിനെതിരെ രണ്ടാം ഓവറിന്‍റെ നാലാം പന്തില്‍ കാഗിസോ റബാഡയായിരുന്നു ബട്‌ലറുടെ വിക്കറ്റ് സ്വന്തമാക്കിയത്

jos buttler  most ducks in an ipl season  jos buttler ducks 2023  jos buttler ducks record  IPL 2023  IPL  Rajasthan Royals  Punjab Kings  PBKS vs RR  ജോസ്‌ ബട്‌ലര്‍  ജോസ്‌ ബട്‌ലര്‍ ഡക്ക് റെക്കോഡ്  ഐപിഎല്‍ ഡക്ക് റെക്കോഡ്  രാജസ്ഥാന്‍ റോയല്‍സ്  പഞ്ചാബ് കിങ്‌സ്
Jos buttler
author img

By

Published : May 20, 2023, 7:55 AM IST

ധരംശാല: പഞ്ചാബ് കിങ്‌സിനെതിരായ നിര്‍ണായക മത്സരത്തിലും റണ്‍സടിക്കാതെ പുറത്തായതോടെ ഐപിഎല്ലില്‍ നാണക്കേടിന്‍റെ റെക്കോഡ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ഇംഗ്ലീഷ് ഓപ്പണിങ് ബാറ്റര്‍ ജോസ്‌ ബട്‌ലറിന്‍റെ പേരിലായി. കാഗിസോ റബാഡ എറിഞ്ഞ രണ്ടാം ഓവറിന്‍റെ നാലാം പന്തിലാണ് ബട്‌ലര്‍ പുറത്തായത്. ഇതോടെ ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം പൂജ്യത്തിന് പുറത്തായ താരമായി ബട്‌ലര്‍.

ഈ സീസണില്‍ 5 പ്രാവശ്യമാണ് ജോസ്‌ ബട്‌ലര്‍ ഡക്കിന് പുറത്തായത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് സംപൂജ്യനായുള്ള താരത്തിന്‍റെ മടക്കം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ക്കെതിരെ രാജസ്ഥാന്‍ അവസാനമായി കളിച്ച രണ്ട് കളികളിലും ജോസ്‌ ബട്‌ലര്‍ റണ്‍സൊന്നുമെടുത്തിരുന്നില്ല.

  • Jos Buttler in the first 85 innings in IPL - 1 Duck.

    Jos Buttler in the last 10 innings in IPL - 5 Ducks. pic.twitter.com/cx0xn4L3v1

    — Johns. (@CricCrazyJohns) May 19, 2023 " class="align-text-top noRightClick twitterSection" data=" ">

2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ് താരമായിരുന്ന ഹെര്‍ഷല്‍ ഗിബ്‌സ്, പൂനെ വാരിയേഴ്‌സ് ഇന്ത്യയുടെ താരങ്ങളായ മിഥുന്‍ മന്‍ഹാസ് (2011), മനീഷ് പാണ്ഡെ (2012), 2020ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിക്കവെ ശിഖര്‍ ധവാന്‍, 2021ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ഒയിന്‍ മോര്‍ഗനും പഞ്ചാബ് കിങ്‌സിന്‍റെ നിക്കോളസ് പുരാനും നാല് പ്രാവശ്യം ഡക്കായി മടങ്ങിയിരുന്നു. ഈ പട്ടികയുടെ തലപ്പത്തേക്കാണ് ഇപ്പോള്‍ ജോസ്‌ ബട്‌ലര്‍ എത്തിയിരിക്കുന്നത്.

5 തവണ ഡക്ക് ആയെങ്കിലും ഈ സീസണില്‍ യശസ്വി ജയ്‌സ്വാള്‍ കഴിഞ്ഞാല്‍ രാജസ്ഥാന്‍ റോയല്‍സിനായി കൂടുതല്‍ റണ്‍സ് അടിച്ചിട്ടുള്ളത് ജോസ്‌ ബട്‌ലറാണ്. സീസണിലെ 14 മത്സരങ്ങളും കളിച്ച ബട്‌ലര്‍ 28 ശരാശരിയില്‍ 392 റണ്‍സ് നേടിയിട്ടുണ്ട്. 139 സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്ന താരം 4 അര്‍ധസെഞ്ച്വറിയും നേടിയിരുന്നു.

കഴിഞ്ഞ സീസണില്‍ ജോസ്‌ ബട്‌ലറിന്‍റെ ബാറ്റിങ് കരുത്തിലായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്‍റെ ഫൈനലിലേക്കുള്ള കുതിപ്പ്. 17 ഇന്നിങ്‌സില്‍ നിന്നും 863 റണ്‍സായിരുന്നു ഇംഗ്ലീഷ് ബാറ്റര്‍ അവസാന വര്‍ഷം അടിച്ചെടുത്തത്. 57.53 ശരാശരിയില്‍ റണ്‍സടിച്ച ബട്‌ലര്‍ നാല് സെഞ്ച്വറിയും അത്രതന്നെ അര്‍ധസെഞ്ച്വറികളും 2022ല്‍ അടിച്ചുകൂട്ടിയിരുന്നു.

അതേസമയം, പഞ്ചാബിനെതിരായ മത്സരത്തില്‍ അതിവേഗം ജോസ്‌ ബട്‌ലറെ നഷ്‌ടപ്പെട്ടെങ്കിലും രണ്ട് പന്തും നാല് വിക്കറ്റും ശേഷിക്കെ രാജസ്ഥാന്‍ റോയല്‍സിന് ജയം പിടിക്കാനായി. അര്‍ധസെഞ്ച്വറി നേടിയ ദേവ്‌ദത്ത് പടിക്കല്‍ (51), യശസ്വി ജയ്‌സ്വാള്‍ (50) എന്നിവരുടെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് റോയല്‍സ് ജയത്തിന് അടിത്തറപാകിയത്. നിര്‍ണായക പോരാട്ടത്തില്‍ നായകന്‍ സഞ്‌ജു സാംസണ്‍ വീണ്ടും നിരാശപ്പെടുത്തി.

മധ്യനിരയില്‍ ഷിംറോണ്‍ ഹെറ്റ്‌മെയറിന്‍റെയും (46), റിയാന്‍ പരാഗിന്‍റെയും (20) പ്രകടനവും രാജസ്ഥാന്‍ ജയത്തില്‍ നിര്‍ണായകമായി. ധരംശാലയില്‍ ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് സാം കറന്‍ (49*), ജിതേഷ് ശര്‍മ (44), ഷാരൂഖ് ഖാന്‍ (41*) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് 187 റണ്‍സ് നേടിയത്. ഈ തോല്‍വിയോടെ തുടര്‍ച്ചയായ 9-ാം സീസണിലും പ്ലേഓഫില്‍ കടക്കാനാകാതെ മടങ്ങാനായിരുന്നു പഞ്ചാബിന്‍റെ വിധി.

More Read : IPL 2023| രാജസ്ഥാന് ജീവശ്വാസം, പഞ്ചാബിന് തോറ്റ് മടക്കം; 'ഇനി കണക്കിൻ്റെ കളി'

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.